1989 -ല്‍ പാർക്കിൽ സ്ഥാപിച്ച മാഗ്നം XL-200 റോളർ കോസ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ലോകത്തിലെ ഏറ്റവും വേഗതയേറിയതും കുത്തനെയുള്ളതുമായ ഈ സമ്പൂർണ സർക്യൂട്ട് കോസ്റ്റർ 200 അടിയിലെത്തിയപ്പോഴാണ് എഞ്ചിന്‍ തകരാറായത്.
ഏറെ അപകടകരമാണെങ്കിലും റോളർകോസ്റ്റർ റൈഡുകളാണ് അമ്യൂസ്മെന്‍റ് പാർക്കുകളിലെ ഏറ്റവും ആകര്‍ഷകമായ ഘടകം. എല്ലാവരും കയറാന്‍ താത്പര്യപ്പെടുന്നതും ഇത്തരം റൈഡുകളിലാണ്. കഴിഞ്ഞ ദിവസം അമേരിക്കയിലെ ഒഹായോയിലെ അമ്യൂസ്മെന്‍റ് പാർക്കിലെ റോളർകോസ്റ്റർ ഏറെ ഭയനകമായ ചില നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചു. എഞ്ചിൻ തകാരാറായതിനെ തുടർന്ന് റൈഡ് അതിന്‍റെ ഏറ്റവും ഉയരത്തിലെത്തിയപ്പോൾ നിന്നുപോയതാണ് റൈഡർമാരെയും സംഭവത്തിന് സാക്ഷികളായവരുടെയും നെഞ്ചില്‍ തീ കോരിയിട്ടത്.
സാൻഡസ്‌കി സീഡാർ പോയിന്‍റ് വാട്ടർ പാർക്കിലാണ് ഏറെ ഉദ്വേഗജനകമായ നിമിഷങ്ങൾക്ക് സാഷ്യം വഹിച്ചത്. ജൂലൈ 31 ന് ആയിരുന്നു സംഭവം. 200 അടി ഉയരത്തിലെത്തിയപ്പോൾ റൈഡ് അപ്രതീക്ഷിതമായി നിലയ്ക്കുകയായിരുന്നു. ഒടുവിൽ പരിഭ്രാന്തരായ റൈഡർമാർ റൈഡിലൂടെ നടന്ന് താഴെയിറങ്ങിയാണ് രക്ഷപെട്ടതെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യതു. 205 അടി ഉയരമുള്ള മാഗ്നം XL-200 എന്ന റോളർ കോസ്റ്ററാണ് അപ്രതീക്ഷിതമായി തകരാറിലായത്. ഇതിന്‍റെ അസാധാരണമായ ഉയരം കൊണ്ട് തന്നെ ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയ റോളർ കോസറ്റർ ആണിത്.
രണ്ടാഴ്ച കോമയില്‍, ഉണര്‍ന്നപ്പോള്‍ താന്‍ കോടീശ്വരനെന്ന് യുവാവ്; പിന്നീട് സംഭവിച്ചത്
ഐ എ എസുകാരനാകണമെന്ന് ആഗ്രഹിച്ചു; എന്നാല്‍, കലാപം തോമസിനെ അഭയാര്‍ത്ഥിയാക്കി !
പെട്ടന്നുണ്ടായ എഞ്ചിൻ തകരാറാണ് അപ്രതീക്ഷിത സംഭവങ്ങൾക്ക് കാരണമായതെന്ന് വാട്ടർപാർക്ക് അധികൃതർ അറിയിച്ചെന്നും ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. 1989 -ല്‍ പാർക്കിൽ സ്ഥാപിച്ച മാഗ്നം XL-200 റോളർ കോസ്റ്ററാണ് അപകടത്തില്‍പ്പെട്ടതെന്ന് സീഡാർ പോയിന്‍റിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നു. ലോകത്തിലെ ഏറ്റവും വേഗതയേറിയതും കുത്തനെയുള്ളതുമായ സമ്പൂർണ സർക്യൂട്ട് കോസ്റ്റർ ആണിത്. ഏതാനും ദിവസങ്ങൾ മുമ്പ് യുകെയിലും സമാനമായ ഒരു സംഭവം നടന്നിരുന്നു. സൗത്ത്‌ഹെൻഡ് അമ്യൂസ്‌മെന്‍റ് പാർക്കിൽ അപ്രതീക്ഷിതമായി സ്തംഭിച്ച 72 അടി ഉയരമുള്ള റോളർ കോസ്റ്ററിന് മുകളിൽ എട്ട് വയസുള്ള കുട്ടി ഉൾപ്പെടെ എട്ട് പേരടങ്ങുന്ന സംഘമായിരുന്നു അന്ന് കുടുങ്ങിയത്. ഒടുവിൽ 40 മിനിറ്റോളം വായുവിൽ തലകീഴായി കുടുങ്ങി കിടന്നതിന് ശേഷമാണ് ഇവരെ രക്ഷിക്കാനായതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
