പത്തുവർഷത്തോളം തുടർച്ചയായി ഒരേ നമ്പർ ലോട്ടറി; ഒടുവിൽ അമേരിക്കക്കാരനെ തേടി മഹാഭാഗ്യം

Published : Jun 18, 2023, 10:16 AM ISTUpdated : Jun 18, 2023, 10:23 AM IST
പത്തുവർഷത്തോളം തുടർച്ചയായി ഒരേ നമ്പർ ലോട്ടറി; ഒടുവിൽ അമേരിക്കക്കാരനെ തേടി മഹാഭാഗ്യം

Synopsis

സമ്മാനത്തുക ഉപയോഗിച്ച് തൻറെ കടബാധ്യതകൾ തീർക്കാനും ശേഷിക്കുന്ന തുക സമ്പാദ്യമായി സൂക്ഷിക്കാനുമാണ് താനാഗ്രഹിക്കുന്നതെന്നും ഇദ്ദേഹം വെളിപ്പെടുത്തി.

ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു ലോട്ടറി അടിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ ഉണ്ടായിരിക്കുകയില്ല. തുടർച്ചയായി ആ ഭാഗ്യം തേടുന്ന ഭാഗ്യാന്വേഷികളും കുറവല്ല. അത്തരത്തിൽ കഴിഞ്ഞ 10 വർഷക്കാലമായി തുടർച്ചയായി ലോട്ടറി എടുക്കുകയാണ് അമേരിക്കൻ സ്വദേശിയായ ഒരു മനുഷ്യൻ. ഒടുവിൽ അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയിരിക്കുന്നു.

കഴിഞ്ഞദിവസം നടന്ന ബോണസ് മാച്ച് 5 ഡ്രോയിംഗിൽ ആണ് ഇദ്ദേഹത്തിന് 50,000 ഡോളർ ലഭിച്ചത്. ഏകദേശം 41 ലക്ഷം ഇന്ത്യൻ രൂപ വരും ഇത്. ഇദ്ദേഹത്തിൻറെ വിജയത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്, കഴിഞ്ഞ 10 വർഷക്കാലമായി ഇദ്ദേഹം ലോട്ടറി എടുത്തത് മുഴുവൻ ഒരേ നമ്പറിലുള്ള ലോട്ടറികളാണ്. എപ്പോഴെങ്കിലും താൻ തിരഞ്ഞെടുത്ത ഈ നമ്പർ ഭാഗ്യ നമ്പർ ആകുമെന്ന പ്രതീക്ഷയിലായിരുന്നു ഇദ്ദേഹം. ഒടുവിൽ അത് സംഭവിക്കുകയും ചെയ്തു. ലോട്ടറിയിൽ സമ്മാനം നേടാൻ തന്നെ സഹായിച്ച മാർ​ഗം ഇതാണെന്നാണ് ഈ വിജയി പറയുന്നത്...

മെയ് 28 -ലെ ബോണസ് മാച്ച് 5 ഡ്രോയിംഗിനായി ആറ് വരി നമ്പറുകൾ അടങ്ങിയ 4 ഡോളറിന്റെ ടിക്കറ്റ് ആയിരുന്നു താൻ വാങ്ങിയത് എന്നാണ് ഇദ്ദേഹം വെളിപ്പെടുത്തിയത്. ടെമ്പിൾ ഹിൽസിലെ ഐവർസൺ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന മോഡേൺ ലിക്വർസിൽ നിന്നാണ് ഇയാൾ ടിക്കറ്റ് വാങ്ങിയത്. ഇദ്ദേഹം എടുത്ത മറ്റൊരു ലോട്ടറിക്ക് 15 ഡോളർ സമ്മാനമായും ലഭിച്ചു. 1300 രൂപയോളം വരും ഇത്. സമ്മാനത്തുക ഉപയോഗിച്ച് തൻറെ കടബാധ്യതകൾ തീർക്കാനും ശേഷിക്കുന്ന തുക സമ്പാദ്യമായി സൂക്ഷിക്കാനുമാണ് താനാഗ്രഹിക്കുന്നതെന്നും ഇദ്ദേഹം വെളിപ്പെടുത്തി. ഇനിയും ലോട്ടറി ടിക്കറ്റ് എടുക്കുന്നത് തുടരുമെന്നും വീണ്ടും ഭാഗ്യം തന്നെ തേടിയെത്തുമെന്നുമാണ് പ്രതീക്ഷയെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ ഭാഗ്യവാൻ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

മൈനസ് 8°C -യിലെ പ‍ർവ്വതാരോഹണം, കാമുകിയെ മരണത്തിന് വിട്ടുനൽകിയെന്ന് ആരോപിച്ച് കാമുകനെതിരെ കേസ്
പുള്ളിപ്പുലികളെ വന്ധ്യംകരിക്കണം; അവ നാട്ടിലിറങ്ങുന്നത് തടയാൻ ആടുകളെ കാട്ടിലേക്ക് വിടണം; മഹാരാഷ്ട്ര വനം മന്ത്രി