ശരീരഭാരം 343 കിലോ ആയി ഉയർത്താൻ അക്ഷീണ പരിശ്രമം നടത്തി അമേരിക്കൻ സ്വദേശി

By Web TeamFirst Published Apr 1, 2023, 3:01 PM IST
Highlights

343 കിലോയിലേക്ക് തൻറെ ശരീരഭാരം ഉയരുന്നത് വരെ നിലവിലെ ജീവിതരീതി പിന്തുടരാൻ ആണ് ഇയാളുടെ തീരുമാനം. തൻറെ ലക്ഷ്യം നേടുന്നതിനായി പ്രതിദിനം കഴിക്കുന്നത് ഏറ്റവും കുറഞ്ഞത്  12,000 കലോറി  ഭക്ഷണമാണ്. വാരാന്ത്യങ്ങളിൽ ആകട്ടെ കഴിക്കുന്ന ഭക്ഷണത്തിൻറെ അളവ് വളരെയധികം വർദ്ധിപ്പിക്കുന്നു .

എന്ത് വില കൊടുത്തും ശരീരഭാരം കുറക്കാൻ പരിശ്രമം നടത്തുന്നവർക്കിടയിൽ തൻറെ ശരീരഭാരം കൂട്ടാൻ അഹോരാത്രം പരിശ്രമിക്കുകയാണ് ഒരു അമേരിക്കൻ പൗരൻ. ഫ്ലോറിഡയിൽ നിന്നുള്ള ബ്രയാൻ സ്റ്റീൽ എന്നയാളാണ് തൻറെ ശരീരഭാരം 343 കിലോ ആക്കി ഉയർത്താൻ പരിശ്രമം നടത്തുന്നത്. നിലവിൽ ഇയാളുടെ ശരീര ഭാരം 158.7 കിലോ ആണ്. ഫ്ലോറിഡയിൽ നിരവധി ആരാധകരുള്ള ബ്രയാൻ സ്റ്റീൽ ഒൺലി ഫാൻസിൽ തൻറെ ആരാധകർക്കായി ഒരു ഫാൻസ് പേജ് തന്നെ സൃഷ്ടിച്ചിട്ടുണ്ട്. അതിലൂടെ തന്റെ ശരീരത്തിന്റെ വളർച്ച ആരാധകരെ കാണിക്കുകയാണ് ലക്ഷ്യം.

46 -കാരനായ ഇയാൾ തൻറെ ശരീരഭാരം 82.55 കിലോ ഉള്ളപ്പോഴാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. ഡെയിലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്  343 കിലോയിലേക്ക് തൻറെ ശരീരഭാരം ഉയരുന്നത് വരെ നിലവിലെ ജീവിതരീതി പിന്തുടരാൻ ആണ് ഇയാളുടെ തീരുമാനം. തൻറെ ലക്ഷ്യം നേടുന്നതിനായി പ്രതിദിനം കഴിക്കുന്നത് ഏറ്റവും കുറഞ്ഞത്  12,000 കലോറി  ഭക്ഷണമാണ്. വാരാന്ത്യങ്ങളിൽ ആകട്ടെ കഴിക്കുന്ന ഭക്ഷണത്തിൻറെ അളവ് വളരെയധികം വർദ്ധിപ്പിക്കുന്നു .

ജംഗ്ഫുഡുകൾ കഴിച്ച് ശരീരം വീർക്കുന്നതിന് സമാനമായാണ് ബ്രയാന്റെ ശരീരം എങ്കിലും തൻറെ ഭക്ഷണം ക്രമത്തെ കൂടുതൽ ആരോഗ്യപ്രദമാക്കാൻ ശ്രദ്ധിക്കാറുണ്ട് എന്നാണ് ഇയാൾ പറയുന്നത്. ശരീരത്തിൻറെ ഭാരം വർദ്ധിപ്പിക്കുക എന്നത് അത്ര എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നല്ലെന്നും ചിട്ടയായ ജീവിതക്രമം ഉണ്ടെങ്കിൽ മാത്രമേ ലക്ഷ്യം നേടിയെടുക്കാൻ സാധിക്കൂ എന്നുമാണ് ബ്രയാൻ പറയുന്നത്. ഭക്ഷണം കഴിക്കുന്നതിനുപുറമെ, ശരീരഭാരം വർദ്ധിപ്പിക്കാൻ മാസ്-ഗെയിനർ ഷെയ്ക്കുകൾ ഉപയോഗിക്കുന്നു, ഒരു ബലൂൺ പോലെ തന്റെ ശരീരം  വീർപ്പിക്കുക എന്നതാണ് ബ്രയാന്റെ ലക്ഷ്യം. 

click me!