പാവയെ വിവാഹം കഴിച്ച് വൈറലായി, ഇപ്പോൾ ഭാര്യയ്‍ക്ക് വയ്യ എന്ന് യുവാവിന്റെ പോസ്റ്റ് 

Published : Apr 25, 2023, 01:30 PM IST
പാവയെ വിവാഹം കഴിച്ച് വൈറലായി, ഇപ്പോൾ ഭാര്യയ്‍ക്ക് വയ്യ എന്ന് യുവാവിന്റെ പോസ്റ്റ് 

Synopsis

തലവേദന വരികയും നതാലിയ പിന്നാലെ കുഴഞ്ഞ് വീഴുകയുമായിരുന്നു എന്നാണ് ഇപ്പോൾ യുവാവ് പറയുന്നത്. ആരോ​ഗ്യപ്രവർത്തകർ സ്ഥലത്തെത്തിയിട്ടുണ്ട് എന്നും ക്രിസ്റ്റ്യന്റെ പോസ്റ്റിൽ പറയുന്നു.

പല വിചിത്രങ്ങളായ വിവാഹങ്ങളും നാം കണ്ടിട്ടുണ്ട്. മരത്തെ വിവാഹം കഴിക്കുന്നവർ, മതിലിനെ വിവാഹം കഴിക്കുന്നവർ, എന്തിന് അവനവനെ തന്നെ വിവാഹം കഴിക്കുന്നവർ. ഇത്തരം വിവാഹങ്ങളുടെ കഥകൾ നമ്മൾ ഏറെയും കാണുന്നത് സോഷ്യൽ മീഡിയയിലാണ്. ഇന്നത്തെ കാലത്ത് വിവിധ സോഷ്യൽ മീഡിയകൾ തുറന്നാൽ കേട്ടാൽ വിശ്വസിക്കാൻ സാധിക്കാത്ത അനേകം കഥകളാണ് ഇതുപോലെ വരുന്നത്. അതുപോലെ 27 -കാരനായ ഒരു യുവാവ് പറയുന്നത് താൻ ഒരു പാവയെയാണ് വിവാഹം ചെയ്തത് എന്നാണ്. 

എന്നാൽ, ഇപ്പോൾ ക്രിസ്റ്റ്യൻ മോണ്ടിനെഗ്രോ എന്ന യുവാവ് പറയുന്നത് തന്റെ ഭാര്യയ്ക്ക് തീരെ സുഖമില്ല, അവൾ അസുഖബാധിതയാണ് എന്നാണ്. നേരത്തെ താനും തന്റെ പാവ ഭാര്യയായ നതാലിയയും കൂടി മൂന്നാമത്തെ കുഞ്ഞിനെ ഈ ലോകത്തേക്ക് വരവേറ്റു എന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഇയാൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റിയത്. 

തലവേദന വരികയും നതാലിയ പിന്നാലെ കുഴഞ്ഞ് വീഴുകയുമായിരുന്നു എന്നാണ് ഇപ്പോൾ യുവാവ് പറയുന്നത്. ആരോ​ഗ്യപ്രവർത്തകർ സ്ഥലത്തെത്തിയിട്ടുണ്ട് എന്നും ക്രിസ്റ്റ്യന്റെ പോസ്റ്റിൽ പറയുന്നു. വീഡിയോയിൽ പാവ കിടക്കുന്നത് കാണാം. ഒപ്പം ഇത് തന്റെ കുഞ്ഞിന്റെ അമ്മയാണ് എന്നും അവൾക്ക് ഒന്നും സംഭവിക്കരുത് എന്നുള്ളത് കൊണ്ടാണ് ആരോ​ഗ്യപ്രവർത്തകരെ വിവരം അറിയിച്ചത് എന്നുമെല്ലാം യുവാവ് പറയുന്നുണ്ട്. 

ഒരു ആംബുലൻസിലാണ് യുവതി കിടക്കുന്നത് എന്നാണ് പോസ്റ്റ് കാണുമ്പോൾ മനസിലാവുന്നത്. അവൾക്ക് ഒന്നും സംഭവിക്കില്ല എന്ന് ആരോ​ഗ്യപ്രവർത്തകരും മറുപടി നൽകുന്നുണ്ട്. ഏതായാലും വീഡിയോ പോസ്റ്റ് ചെയ്തതോടെ നിരവധിപ്പേരാണ് ഇതിന് ക​മന്റുകളുമായി എത്തിയത്. അതിൽ യുവാവിനെ കണക്കറ്റ് പരിഹസിച്ചവരും ഉണ്ട്. യുവാവിന്റെ മാനസികനിലയ്ക്ക് എന്തോ പ്രശ്നമുണ്ട് എന്നും പലരും കമന്റ് ചെയ്തു. 

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!