81 കോടി രൂപ ലോട്ടറിയടിച്ചു, അവിവാഹിതനായ 41 -കാരൻ വധുവിനെ തേടുന്നു

By Web TeamFirst Published Nov 10, 2022, 9:09 AM IST
Highlights

ഞാൻ പ്രണയത്തിൽ വീഴാൻ ആ​ഗ്രഹിക്കുന്നു. യാത്ര ചെയ്യാൻ ആ​ഗ്രഹിക്കുന്നവളും എന്റെ കൂടെ ഒരു കുടുംബം തുടങ്ങാൻ ആ​ഗ്രഹിക്കുന്നവളുമായ ഒരു സ്ത്രീയെ ആണ് ഞാൻ ആ​ഗ്രഹിക്കുന്നത്.

81 കോടി രൂപ ലോട്ടറിയടിച്ച ഒരാൾ ആ പണം ഒപ്പം ചേർന്നു ചെലവഴിക്കാൻ ഒരു ഭാര്യയെ തേടുന്നു. സെപ്തംബർ 24 -നാണ് ജർമ്മനിയിലെ ഡോർട്ട്മുണ്ടിലെ താമസക്കാരനായ കുർസാറ്റ് യിൽദിരിമിന് 9,927,511,60 യൂറോ അതായത് ഏകദേശം 81 കോടി രൂപ ലോട്ടറി അടിച്ചത്. 

ഒരു സ്റ്റീൽ‌ മില്ലിൽ ജോലി നോക്കുകയായിരുന്നു കുർസാറ്റ്. അയാൾ അപ്പോൾ തന്നെ സ്റ്റീൽ മില്ലിലെ ആ ജോലി ഉപേക്ഷിച്ചു. പിന്നാലെ, 3.6 കോടി രൂപ ചെലവഴിച്ച് ഒരു ഫെരാരിയും രണ്ട് കോടി രൂപ ചെലവഴിച്ച് പോർഷെ ടർബോ എസ് കാബ്രിയോലെറ്റും വാങ്ങി. 

കൂടാതെ തനിക്കിഷ്ടപ്പെട്ട വിലപ്പെട്ട മദ്യവും വിലയേറിയ ഒരു വാച്ചും വാങ്ങി. ഇപ്പോൾ, ബാക്കിയുള്ള തുക ചെലവഴിക്കാനും ഒരുമിച്ച് ജീവിക്കാനും ഒരു പങ്കാളിയെ തേടുകയാണത്രെ ഈ 41 -കാരൻ. 'ഞാനിപ്പോഴും സിം​ഗിളാണ് അവൾ വെളുത്ത നിറക്കാരിയോ ഇരുണ്ട നിറക്കാരിയോ ആവാം തനിക്ക് കുഴപ്പമില്ല' എന്നാണ് കുർസാറ്റ് പറയുന്നത്. 

'ഞാൻ പ്രണയത്തിൽ വീഴാൻ ആ​ഗ്രഹിക്കുന്നു. യാത്ര ചെയ്യാൻ ആ​ഗ്രഹിക്കുന്നവളും എന്റെ കൂടെ ഒരു കുടുംബം തുടങ്ങാൻ ആ​ഗ്രഹിക്കുന്നവളുമായ ഒരു സ്ത്രീയെ ആണ് ഞാൻ ആ​ഗ്രഹിക്കുന്നത്. എന്തൊക്കെ സംഭവിച്ചാലും എനിക്ക് വിശ്വസിക്കാൻ കഴിയുന്ന ഒരു സ്ത്രീ ആയിരിക്കണം അവൾ' എന്നും കുർസാറ്റ് പറയുന്നു. തന്റെ ജീവിത പങ്കാളിയെ കണ്ടെത്താൻ കുർസാറ്റിനെ സഹായിക്കുന്നതിന് വേണ്ടി, ഒരു ജർമ്മൻ ടാബ്ലോയിഡ് ഒരു ഇമെയിൽ വിലാസം തന്നെ തയ്യാറാക്കി നൽകിയിട്ടുണ്ട്. 

'എനിക്ക് എന്നെ നന്നായി നോക്കാൻ അറിയാം. ഞാൻ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട്. ഈ പണം സുരക്ഷിതമായ കരങ്ങളിൽ തന്നെയാണ്. പണം കിട്ടിയാൽ‌ പെട്ടെന്ന് തന്നെ എല്ലാവരും നിങ്ങളുടെ സുഹൃത്തുക്കളാവും. കുറേക്കാലമായി തിരിഞ്ഞുനോക്കാത്ത ആളുകൾ പോലും ഇപ്പോൾ പണം ചോദിച്ച് വിളിക്കുകയാണ്. 90 ശതമാനം ആളുകളും അസൂയാലുക്കളാണ്. ഈ പണത്തിന് ഞാൻ അർഹനല്ല എന്നാണ് ഭൂരിഭാ​ഗവും കരുതുന്നത്. ഞാനെവിടെ നിന്നാണ് വരുന്നത് എന്ന് എനിക്ക് നന്നായി അറിയാം. ഞാൻ തൊഴിലാളി വർ​ഗമാണ്, അത് ഞാൻ മറക്കില്ല, അഹങ്കാരിയാവില്ല' എന്നും കുർസാറ്റ് പറഞ്ഞു. 

'കാർ വാങ്ങിയത് തന്റെ ശത്രുക്കളെ കാണിക്കാനാണ്. ഇനി താൻ ആഫ്രിക്കയിലേക്ക് പോകാനാണ് ആ​ഗ്രഹിക്കുന്നത്. അവിടെ കിണർ കുഴിക്കണം. പാവപ്പെട്ട കുട്ടികളെ സഹായിക്കണം എന്നാണ് ആ​ഗ്രഹം' എന്നും കുർസാറ്റ് പറഞ്ഞു. 

click me!