ലോട്ടറിയടിച്ചു, മരണം വരെ മാസത്തിൽ മൂന്നുലക്ഷത്തിലധികം രൂപ അക്കൗണ്ടിൽ വരും!

Published : May 15, 2023, 10:11 AM IST
ലോട്ടറിയടിച്ചു, മരണം വരെ മാസത്തിൽ മൂന്നുലക്ഷത്തിലധികം രൂപ അക്കൗണ്ടിൽ വരും!

Synopsis

'അതേ, എനിക്ക് സമ്മാനം കിട്ടിയിരിക്കുന്നു, ഞാൻ സമ്മാനം നേടിയിരിക്കുന്നു. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ എനിക്ക് ജോലിയിൽ നിന്നും വിരമിക്കാൻ സാധിക്കും' എന്നായിരുന്നു ഭാ​ഗ്യവാർത്തയോട് റീഡലിന്റെ പ്രതികരണം.

ലോട്ടറി അടിക്കണേ എന്ന് ആ​ഗ്രഹിക്കാത്ത മനുഷ്യരുണ്ടാവില്ല. ലോട്ടറിയടിക്കുന്നതിനെ മഹാഭാ​ഗ്യമായിട്ടാണ് ആളുകൾ കണുന്നത്. കാരണം പ്രത്യേകിച്ച് അധ്വാനം ഒന്നുമില്ലാതെ തന്നെ കുറച്ച് പണം മുടക്കി വലിയ തുകകൾ കിട്ടുന്നത് ആരെയാണ് സന്തോഷിപ്പിക്കാത്തത്. എന്നാൽ, ലോട്ടറിയടിച്ചാൽ ഒരു തുക കയ്യിൽ കിട്ടും. അല്ലാതെ എപ്പോഴും എപ്പോഴും ആ തുക കിട്ടില്ല അല്ലേ? കോടികൾ ലോട്ടറിയടിച്ചിട്ടും ഒന്നുമില്ലാതെ പാപ്പരായിപ്പോയ ആളുകളുടെ കഥകൾ നാം കേട്ടിട്ടുണ്ട്. എന്നാൽ, ഇവിടെ ഒരാൾക്ക് ലോട്ടറിയടിച്ചു. അതിന്റെ ഭാ​ഗമായി എല്ലാ മാസവും വലിയ ഒരു തുക ആളുടെ അക്കൗണ്ടിലേക്ക് വരും. സം​ഗതി സത്യമാണ്. 

റോബിൻ റീഡൽ എന്നയാൾക്കാണ് ലോട്ടറിയടിച്ചതിലൂടെ ഈ ഭാ​ഗ്യം വന്നിരിക്കുന്നത്. $1,000 (82,200 ഇന്ത്യൻ രൂപ) എല്ലാ ആഴ്ചയും ആളുടെ അക്കൗണ്ടിലേക്ക് വരുമത്രെ. അതായത് ഓരോ മാസവും മൂന്ന് ലക്ഷത്തിലധികം തുക ഇയാൾക്ക് കിട്ടും. 14 വർഷത്തിലേറെയായി ഒറിഗോൺ ലോട്ടറി ഗെയിം കളിക്കുന്ന ആളാണ് റീഡൽ. ശേഷം മെയ് 8 -നാണ് ഭാ​ഗ്യം റീഡലിനെ തുണച്ചത്. UNILAD -ന്റെ റിപ്പോർട്ട് അനുസരിച്ച്, വിൻ ഫോർ ലൈഫ് ഗെയിമിൽ അദ്ദേഹം ജാക്ക്പോട്ട് നേടി. അങ്ങനെയാണ് ഓരോ ആഴ്ചയും ഈ തുക കിട്ടുന്നത്. 

'അതേ, എനിക്ക് സമ്മാനം കിട്ടിയിരിക്കുന്നു, ഞാൻ സമ്മാനം നേടിയിരിക്കുന്നു. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ എനിക്ക് ജോലിയിൽ നിന്നും വിരമിക്കാൻ സാധിക്കും' എന്നായിരുന്നു ഭാ​ഗ്യവാർത്തയോട് റീഡലിന്റെ പ്രതികരണം. ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന റീഡൽ രണ്ട് മൂന്ന് വർഷത്തിൽ വിരമിക്കാനും ലോട്ടറിയിൽ നിന്നും കിട്ടുന്ന തുക ഉപയോ​ഗിച്ച് പുതിയൊരു ജീവിതം നയിക്കാനുമാണ് പ്ലാൻ ചെയ്യുന്നത്. ബില്ലുകൾ അടയ്ക്കാനും വീട് പുതുക്കിപ്പണിയാനും റീഡൽ ഈ പണം ഉപയോ​ഗിക്കും. ഒപ്പം തന്റെ വിവാഹ വാർഷികം ആഘോഷിക്കാൻ സെന്റ് ലൂസിയയിലേക്ക് പോകാനും അവിടെ അവധിക്കാലം ആഘോഷിക്കാനും കൂടി റീഡൽ പ്ലാൻ ചെയ്യുന്നുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?