നാണക്കേടുണ്ടാക്കുന്ന ദൃശ്യം; മാപ്പുപോലും പറഞ്ഞില്ല ക്രൂരന്മാര്‍, യുവാവിനെ പൊതിരെതല്ലി, ഒടുവില്‍ സത്യം തെളിഞ്ഞു

Published : Jan 22, 2025, 10:59 AM ISTUpdated : Jan 22, 2025, 11:33 AM IST
നാണക്കേടുണ്ടാക്കുന്ന ദൃശ്യം; മാപ്പുപോലും പറഞ്ഞില്ല ക്രൂരന്മാര്‍, യുവാവിനെ പൊതിരെതല്ലി, ഒടുവില്‍ സത്യം തെളിഞ്ഞു

Synopsis

'ദയവായി എനിക്കൊപ്പം നിൽക്കൂ, ഇല്ലെങ്കിൽ ഇവർ എന്റെ ഫോൺ തട്ടിപ്പറിക്കും' എന്ന് യുവാവ് മറ്റൊരു യുവാവിനോട് പറയുന്നുണ്ട്. ഒടുവിൽ തന്റെ കയ്യിലുള്ളത് തന്റെ തന്നെ ഫോണാണ് എന്ന് തെളിയിക്കാനായി യുവാവ് അതിലുള്ള ഫോട്ടോസും മറ്റും ആൾക്കൂട്ടത്തെ കാണിക്കുന്നുണ്ട്.

ആൾക്കൂട്ടം പലപ്പോഴും പലതരം ക്രൂരതകളും കാണിക്കാറുണ്ട്. തെറ്റ് ചെയ്യാത്തവരെ തെറ്റുകാരായി മുദ്ര കുത്തുക, മോഷണം ചെയ്യാത്തവരെ മോഷ്ടാക്കളാക്കുക തുടങ്ങി പല ക്രൂരതകളും പല കാലങ്ങളിലായി മനുഷ്യർ ചെയ്തിട്ടുണ്ട്. അതിന് സമാനമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഒരു റെയിവേ സ്റ്റേഷനിൽ അരങ്ങേറിയത്. 

ഫോൺ മോഷ്ടിച്ചു എന്ന് ആരോപിച്ച് ഒരു യുവാവിനെ ഒരുകൂട്ടം യാത്രക്കാർ ചേർന്ന് അക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. യാത്രക്കാരിൽ ഒരാളുടെ ഫോൺ മോഷ്ടിക്കപ്പെട്ടു. അത് മോഷ്ടിച്ചത് യുവാവാണ് എന്ന് ആരോപിച്ചായിരുന്നു അവന് നേരെയുള്ള അതിക്രമം. താനത് ചെയ്തിട്ടില്ല എന്ന് യുവാവ് ആവർത്തിക്കുന്നുണ്ട്. ആരും അത് കേൾക്കാൻ പോലും തയ്യാറാവുന്നില്ല. എന്നാൽ, യഥാർത്ഥത്തിൽ മോഷണം നടത്തിയ ആൾ ഈ ബഹളത്തിനിടയിൽ അവിടെ നിന്നും രക്ഷപ്പെട്ടിരിക്കണം. 

യുവാവിന്റെ കയ്യിലുള്ളത് സ്വന്തം ഫോണാണ്. 'ദയവായി എനിക്കൊപ്പം നിൽക്കൂ, ഇല്ലെങ്കിൽ ഇവർ എന്റെ ഫോൺ തട്ടിപ്പറിക്കും' എന്ന് യുവാവ് മറ്റൊരു യുവാവിനോട് പറയുന്നുണ്ട്. ഒടുവിൽ തന്റെ കയ്യിലുള്ളത് തന്റെ തന്നെ ഫോണാണ് എന്ന് തെളിയിക്കാനായി യുവാവ് അതിലുള്ള ഫോട്ടോസും മറ്റും ആൾക്കൂട്ടത്തെ കാണിക്കുന്നുണ്ട്. അവൻ പേടിച്ച് വിറക്കുന്നതും കാണാം

ഒടുവിൽ, ഫോൺ അൺലോക്ക് ചെയ്ത് കാണിച്ചപ്പോഴാണ് ജനക്കൂട്ടം ശാന്തരാകുന്നത്. അവർ യുവാവിനെ വിട്ട് അവിടെ നിന്നും പോവുകയാണ്. എന്നാൽ, ആളുകളെ അമ്പരപ്പിക്കുന്ന കാര്യം ഇതൊന്നുമല്ല. ഒരു കാര്യവും ഇല്ലാതെ ഒരു യുവാവിനെ കള്ളനെന്ന് മുദ്രകുത്തി അക്രമിച്ചു, അവൻ നിരപരാധിയാണ് എന്ന് തെളിഞ്ഞിട്ടും ഒരു മാപ്പ് പോലും പറയാൻ തയ്യാറാവാതെയാണ് ജനങ്ങൾ പോകുന്നത് എന്നതാണ്. 

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. വിദ്യാഭ്യാസം ഉണ്ടായിട്ടും ഒരു കാര്യവുമില്ല എന്ന് തെളിയിക്കുന്ന സംഭവമാണ് ഇത് എന്ന് ഒരുപാടുപേർ അഭിപ്രായപ്പെട്ടിട്ടുണ്ട്. 

ഇന്ത്യക്കാർക്ക് നാണക്കേടുണ്ടാക്കാൻ; ഡച്ച് വനിതയെ വിടാതെ യുവാവ്, രഹസ്യമായി ഫോട്ടോ, സഹികെട്ട് വീഡിയോയുമായി യുവതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ