Latest Videos

കാണാതായ ആളുടെ കൈത്തണ്ട സ്രാവിന്‍റെ വയറ്റിൽ, തിരിച്ചറിയാൻ സഹായിച്ചത് കയ്യിലെ ടാറ്റു

By Web TeamFirst Published Mar 2, 2023, 4:03 PM IST
Highlights

ഡീഗോയെ കാണാതായതിന് ആഴ്ചകൾക്ക് ശേഷം മത്സ്യത്തൊഴിലാളികൾ പിടികൂടിയ സ്രാവിന്‍റെ വയറ് പിളര്‍ന്നപ്പോള്‍ അതില്‍ നിന്നും ഒരു കൈത്തണ്ടയുടെ ഭാഗങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചു.


മാസങ്ങൾക്ക് മുമ്പ് കാണാതായ ചെറുപ്പക്കാരന്‍റെ കൈത്തണ്ട സ്രാവിന്‍റെ വയറ്റിൽ നിന്നും കണ്ടെത്തി. ഇയാളുടെ കയ്യിൽ വരച്ചിരുന്ന ഒരു ടാറ്റുവാണ് ശരീരഭാഗം തിരിച്ചറിയാൻ സഹായിച്ചത്. അർജന്‍റീനയിൽ നിന്നുള്ള ഡീഗോ ബാരിയ എന്ന 32 കാരന്‍റെ ശരീര ഭാഗങ്ങളാണ് സ്രാവിന്‍റെ വയറ്റിൽ നിന്നും കണ്ടെത്തിയത്. കഴിഞ്ഞമാസം ആദ്യമാണ് ഇയാളെ കാണാതായത്. അർജന്‍റീനയിലെ തെക്കൻ ചുബുട്ട് പ്രവിശ്യയുടെ തീരുത്ത് കൂടി റൈഡിങ് നടത്തുന്നതിനിടയിലാണ് ഇയാളെ കാണാതായത്. തുടർന്ന് തിരച്ചിൽ സംഘം നടത്തിയ പരിശോധനയിൽ കടൽത്തീരത്ത് നിന്നും തകർന്ന നിലയിൽ ഇയാൾ ഓടിച്ചിരുന്ന വാഹനവും ഹെൽമെറ്റും കണ്ടെത്തിയിരുന്നു. 

കൂടുതല്‍ വായനയ്ക്ക്:   അച്ഛന്‍റെ കൂടെപ്പോകണമെന്ന് കോടതി, കോടതി മുറിയിലേക്ക് അലറി വിളിച്ച് ഓടിക്കയറി മകന്‍; കോടതിയില്‍ നാടകീയരംഗങ്ങള്‍

ഈ സംഭവത്തിന് ആഴ്ചകൾക്ക് ശേഷം മത്സ്യത്തൊഴിലാളികൾ പിടികൂടിയ സ്രാവിന്‍റെ വയറ് പിളര്‍ന്നപ്പോള്‍ അതില്‍ നിന്നും ഒരു കൈത്തണ്ടയുടെ ഭാഗങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചു. മനുഷ്യ ശരീരത്തിന്‍റെ അവശിഷ്ടങ്ങൾ സ്രാവിന്‍റെ വയറ്റിൽ കണ്ടെത്തിയതോടെ മത്സ്യത്തൊഴിലാളികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇത് ഒരു മാസം മുമ്പ് കാണാതായ ഡീഗോ ബാരിയയുടെ കൈത്തണ്ട ആണെന്ന് തിരിച്ചറിഞ്ഞത്. 

കൂടുതല്‍ വായനയ്ക്ക്:  ആരാണ് യുഎന്നിലെ 'കൈലാസ രാജ്യ പ്രതിനിധി' മാ വിജയപ്രിയ നിത്യാനന്ദ?

ഡീഗോ ബാരിയയുടെ കൈ തണ്ടയിൽ ഉണ്ടായിരുന്ന ടാറ്റുവാണ് ആളെ തിരിച്ചറിയുന്നതിന് പോലീസിന് സഹായകമായത്. ടാറ്റുവിന്‍റെ അടിസ്ഥാനത്തിൽ ഡിഗോയുടെ ബന്ധുക്കൾ ശരീരഭാഗങ്ങൾ അയാളുടേത് തന്നെയാണ് തിരിച്ചറിയുകയും പൊലീസ് ഡിഎൻഎ പരിശോധനയിലൂടെ ഇത് ഉറപ്പിക്കുകയും ചെയ്തു. 4.9 അടിയുള്ള സ്രാവിന്‍റെ ശരീരത്തിനുള്ളിൽ നിന്നുമാണ് ഡീഗോയുടെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇയാളെ കാണാതായ ദിവസങ്ങളിൽ ശക്തമായ വേലിയേറ്റം ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. ഓടിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടതോടെ കടൽത്തീരത്ത് ബോധരഹിതനായ വീണ ഡീഗോ, വേലിയേറ്റ സമയത്ത് കടലിനുള്ളിൽ അകപ്പെട്ടതാകാമെന്നാണ് പൊലീസ് അനുമാനിക്കുന്നത്. യഥാർത്ഥ കാരണം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണങ്ങൾ നടത്തുന്നു. 

കൂടുതല്‍ വായനയ്ക്ക്:  മൂത്രം കുടിച്ചും പുഴുക്കളെ തിന്നും കഴിഞ്ഞത് 31 ദിവസം; ആമസോണ്‍ വനത്തില്‍ വഴിതെറ്റിയ ആളെ ഒടുവില്‍ രക്ഷപ്പെടുത്തി

click me!