സ്‌നേഹത്തിനും വേദനയ്ക്കും എന്ത് ഭാഷ, കരഞ്ഞുപോകും; മരിച്ചുപോയ വയോധികയ്ക്ക് അന്ത്യചുംബനം നൽകി കുരങ്ങൻ

Published : Apr 01, 2026, 08:34 PM IST
final goodbye

Synopsis

തനിക്ക് ദിവസവും ഭക്ഷണം നല്‍കിയിരുന്ന 85 വയസ്സുകാരിയായ സ്ത്രീ മരിച്ചപ്പോൾ വേദനയോടെ അരികിലിരിക്കുന്ന ഒരു കുരങ്ങന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

ചിലപ്പോൾ മൃ​ഗങ്ങളുടെ സ്നേഹവും നന്ദിയും കാണുമ്പോൾ മനുഷ്യർ അതിന് മുന്നിൽ ഒന്നുമല്ല എന്ന് നമുക്ക് തോന്നാറുണ്ട്. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ കണ്ണ് നനയിക്കുന്നത്. ബെംഗളൂരുവിനടുത്തുള്ള ചന്നപട്ടണയിലെ രയര ദൊഡ്ഡിയിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. തന്നെ ദിവസവും ഊട്ടിയിരുന്ന 85 വയസ്സുകാരിയായ സ്ത്രീ മരിച്ചപ്പോൾ വിങ്ങിപ്പൊട്ടുന്ന ഒരു കുരങ്ങനാണ് വീഡിയോയിൽ ഉള്ളത്. മരിച്ച ഈ മുത്തശ്ശി തന്റെ വീടിന് പരിസരത്തുള്ള കുരങ്ങുകൾക്ക് ദിവസവും ഭക്ഷണം നൽകാറുണ്ടായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു.

മരിച്ചു കിടക്കുന്ന സ്ത്രീയുടെ അരികിൽ ഏറെ നേരം കുരങ്ങൻ ഇരുന്നു. അവരുടെ ശരീരത്തിൽ കെട്ടിപ്പിടിച്ചും, മുഖത്തോട് മുഖം ചേർത്ത് ഉമ്മ വെച്ചും കുരങ്ങൻ തന്റെ സങ്കടം പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം. അവർ മരിച്ചുവെന്ന് വിശ്വസിക്കാതെ അവരെ വിളിച്ചുണർത്താൻ ശ്രമിക്കുന്ന രീതിയിലായിരുന്നു കുരങ്ങന്റെ പെരുമാറ്റം.

വളരെ വേ​ഗത്തിലാണ് അത്യധികം വേദനാജനകമായ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. അനേകങ്ങൾ വീഡിയോയ്ക്ക് കമന്റുകളുമായി എത്തുകയും ചെയ്തു. മനുഷ്യർക്കിടയിൽ സ്നേഹം കുറഞ്ഞു വരുന്ന ഈ കാലത്ത്, മൃഗങ്ങളാണ് കുറച്ചുകൂടി വൈകാരികമായി കാര്യങ്ങളെ കാണുന്നത് എന്ന് ആളുകൾ അഭിപ്രായപ്പെട്ടു. മരണശേഷം ഒരാൾ കൂടെക്കൊണ്ടുപോകുന്ന യഥാർത്ഥ സമ്പാദ്യം ഇങ്ങനെയുള്ള സ്നേഹമാണെന്നായിരുന്നു ഒരാൾ കുറിച്ചത്. ജാതിയോ മതമോ ഭാഷയോ പോലുമില്ലാത്ത സ്നേഹത്തിന്റെ ഉയർന്ന അവസ്ഥയെയാണ് ഈ വീഡിയോ കാണിക്കുന്നതെന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

സ്നേഹം എന്ന വികാരത്തിനൊപ്പം തന്നെ വേദനയ്ക്കും ഭാഷയൊന്നും ഒരു തടസമേയല്ല എന്ന് തെളിയിക്കുകയാണ് ആരുടേയും കണ്ണുകളെ ഈറനണിയിക്കുന്ന ഈ വീഡിയോ.

PREV
Read more Articles on
click me!

Recommended Stories

രാജി സമർപ്പിച്ച ജീവനക്കാരനോട് ഒരൊറ്റ ചോദ്യം, രാജി വയ്ക്കുന്നില്ലെന്ന് ജീവനക്കാരൻ; വൈറലായി പോസ്റ്റ്
ഫോട്ടോ ഷൂട്ടില്‍ വൈറലായ 'പിങ്ക്' ആന ചരിഞ്ഞു, വിമർശനം രൂക്ഷം, വിശദീകരണവുമായി ഉടമയും രം​ഗത്ത്