'മുറിയിലെല്ലാം അഴുക്കുവെള്ളം, ഒരു കുഞ്ഞിനെ പോലെ കരയുന്നത് എന്റെ അമ്മയാണ്'; വൈകാരികമായ കുറിപ്പ്

Published : Oct 17, 2025, 04:12 PM IST
home

Synopsis

'ഒടുവിൽ കുറച്ചുകൂടി ഒരു മെച്ചപ്പെട്ട വീട്ടിലേക്ക് തങ്ങൾ മാറി. അതിന് വലിയ വാടകയായിരുന്നു. ആ സമയത്ത് താൻ കോളേജിൽ പഠിക്കുകയായിരുന്നു. ജോലി പോലും ആയിരുന്നില്ല.'

സ്വന്തമായി ഒരു വീടുണ്ടാക്കുക ഇത് എല്ലാവരുടേയും ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ്. വാടകവീടുകളിലെ കഷ്ടപ്പാടുകളിലൂടെ കടന്നു പോകുമ്പോഴെല്ലാം സ്വന്തമായി ഒരു വീടുണ്ടായിരുന്നെങ്കിൽ എന്ന് ആ​ഗ്രഹിക്കാത്ത മനുഷ്യരുണ്ടാവില്ല. ആ ദുരിതങ്ങളെല്ലാം കഴിഞ്ഞ് സ്വന്തം വീട്ടിലെത്തുമ്പോഴുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. വാടകവീട്ടിൽ നിറയെ വെള്ളം കയറിയപ്പോൾ ഒരു കുഞ്ഞിനെ പോലെ തന്റെ അമ്മ കരയുന്നത് കണ്ടതും പിന്നീട് ലോണെടുത്തിട്ടാണെങ്കിലും സ്വന്തമായി ഒരു വീട് വച്ചതിനെ കുറിച്ചുമാണ് പോസ്റ്റിൽ പറയുന്നത്.

റെഡ്ഡിറ്റിൽ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിൽ ഒരു മുറിയിൽ നിറയെ വെള്ളം കയറിയിരിക്കുന്നതും അവിടെയിരുന്ന് ഒരു സ്ത്രീ കരയുന്നതും കാണാം. തൊട്ടടുത്ത ചിത്രത്തിൽ ഒരു പുതിയ വീടാണ് കാണുന്നത്. പോസ്റ്റിൽ പറയുന്നത്, 'ആദ്യത്തെ ചിത്രത്തിലെ സ്ത്രീ തന്റെ അമ്മയാണ്, വാടകവീട്ടിലേക്ക് മഴക്കാലത്ത് മലിനജലം കയറിവരുമ്പോൾ അവർ കരയുന്നതാണ് ആദ്യത്തെ ചിത്രത്തിൽ കാണുന്നത്. തങ്ങൾ താമസിച്ചിരുന്നത് ഒരു സർക്കാർ ക്വാർട്ടേഴ്സിലായിരുന്നു. അവിടെ കുളിമുറി പോലും ഇല്ലായിരുന്നു. ലോവർ മിഡിൽ ക്ലാസായിരുന്നു തങ്ങൾ' എന്നാണ്.

 

 

'ഒടുവിൽ കുറച്ചുകൂടി ഒരു മെച്ചപ്പെട്ട വീട്ടിലേക്ക് തങ്ങൾ മാറി. അതിന് വലിയ വാടകയായിരുന്നു. ആ സമയത്ത് താൻ കോളേജിൽ പഠിക്കുകയായിരുന്നു. ജോലി പോലും ആയിരുന്നില്ല. കുട്ടികൾക്ക് ട്യൂഷനെടുത്തും മറ്റുമാണ് താൻ പണം സമ്പാദിച്ചിരുന്നത്. ആ സംഭവം കഴിഞ്ഞ് അഞ്ച് വർഷത്തിന് ശേഷം ഞാൻ സ്വന്തമായി ഒരു വീടെടുത്തു. അതേ, അത് ലോണാണ്. പക്ഷേ, അത് നമ്മുടേതാണ് എന്നൊരു തോന്നലുണ്ട്. ​ഗൃഹപ്രവേശനസമയത്ത് എന്റെ അമ്മയുടെ മുഖത്ത് കണ്ട സന്തോഷം എന്നെ ഏറെ ആഹ്ലാദഭരിതനാക്കി. ഞാനൊരു യുദ്ധത്തിൽ പങ്കെടുത്തത് പോലെയും അതിൽ വിജയിച്ചതുപോലെയും എനിക്ക് തോന്നി. ഇത് വലിയ വീടൊന്നുമല്ല എന്നാലും അത് നമ്മുടെ വീടാണ്. അതിനാൽ, സ്വന്തം സ്വപ്നത്തിനായി പരിശ്രമിക്കൂ, ഒരുദിവസം നാം അവിടെയെത്തും' എന്നാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.

എന്തൊരു മനോഹരവും പൊസിറ്റീവുമായ പോസ്റ്റ് എന്നാണ് പലരും പോസ്റ്റിന് കമന്റ് നൽകിയത്. പലരും പോസ്റ്റിട്ട യൂസറിനെ അഭിനന്ദിച്ചു.

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്