കുട്ടിയാന ഉണരുന്നില്ല, പരിചാരകരുടെ സഹായം തേടി അമ്മയാന, വീഡിയോ വൈറൽ

Published : Jul 12, 2022, 09:55 AM ISTUpdated : Jul 12, 2022, 09:58 AM IST
കുട്ടിയാന ഉണരുന്നില്ല, പരിചാരകരുടെ സഹായം തേടി അമ്മയാന, വീഡിയോ വൈറൽ

Synopsis

അമ്മയാനയ്ക്ക് കുട്ടിയാനയെ ഉണർത്താനായില്ല, അതിനാൽ മൃ​ഗശാലയിലെ പരിചാരകരുടെ സഹായം തേടി എന്ന് വീഡിയോയുടെ അടിക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോ കണ്ടതും കമന്റ് ചെയ്‍തതും. 

നിങ്ങളൊരു അമ്മയാണ് എങ്കിൽ, കുട്ടികളുടെ ഉറക്കവുമായി ബന്ധപ്പെട്ട കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നന്നായി മനസിലാവും. അവർ തോന്നുമ്പോഴെല്ലാം ഉറങ്ങുകയും തോന്നുമ്പോഴെല്ലാം ഉണരുകയും ചെയ്യും. പലപ്പോഴും ആ സമയങ്ങളോട് താദാത്മ്യം പ്രാപിക്കുക അമ്മമാർക്ക് വളരെ പ്രയാസമുള്ള കാര്യം തന്നെയാണ്. അങ്ങനെയുള്ള അമ്മമാർക്ക് എളുപ്പത്തിൽ മനസിലാക്കാനാവുന്ന കാഴ്ചയാണ് ഈ വീഡിയോയിൽ. 

അതിൽ ഒരു കുട്ടിയാന കിടന്നുറങ്ങുകയാണ്. അമ്മയ്ക്ക് അതിനെ എങ്ങനെയും എഴുന്നേൽപ്പിക്കാനാവുന്നില്ല. അങ്ങനെ അമ്മയാന തന്റെ കുഞ്ഞിനെ ഉറക്കത്തിൽ നിന്നും എഴുന്നേൽപ്പിക്കുന്നതിനായി മൃ​ഗശാലയിലെ പരിചാരകരുടെ സഹായം തേടുകയാണ്. വീഡിയോ വളരെ എളുപ്പം വൈറലായി. ഇത് പഴയ വീഡിയോ ആണെങ്കിലും Buitengebieden എന്ന അക്കൗണ്ടിൽ നിന്നും ഷെയർ ചെയ്ത ശേഷം വീണ്ടും അത് വൈറലായിരിക്കുകയാണ്. 

വീഡിയോയിൽ മൃ​ഗശാലയിലെ ആന തന്റെ കുഞ്ഞിനെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നു. തന്നെ ഉറക്കത്തിൽ നിന്നും ഉണർത്താൻ അമ്മ നടത്തുന്ന ശ്രമങ്ങളൊന്നും തന്നെ അത് ശ്രദ്ധിക്കുന്നു പോലുമില്ല. അവസാനം കുഞ്ഞിനെ ഉണർ‌ത്താൻ ​ഗത്യന്തരമില്ലാതെ അമ്മ മൃ​ഗശാലയിലെ രണ്ട് പരിചാരകരെ കൂട്ടി വരികയാണ്. 

അങ്ങനെ മൃ​ഗശാലയിലെ രണ്ട് പരിചാരകർ അടുത്തെത്തി കുട്ടിയാനയെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുകയാണ്. അങ്ങനെ പരിചാരകരിൽ ഒരാൾ കുഞ്ഞിനെ കുലുക്കി വിളിച്ചു. അതോടെ ആനക്കുട്ടി ഉറക്കത്തിൽ നിന്നും ഉണരുകയും അമ്മയാനയുടെ അടുത്തേക്ക് ഓടിപ്പോവുകയും ചെയ്യുന്നു. 

അമ്മയാനയ്ക്ക് കുട്ടിയാനയെ ഉണർത്താനായില്ല, അതിനാൽ മൃ​ഗശാലയിലെ പരിചാരകരുടെ സഹായം തേടി എന്ന് വീഡിയോയുടെ അടിക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോ കണ്ടതും കമന്റ് ചെയ്‍തതും. 

കഴിഞ്ഞ വർഷം ഇതുപോലെ തന്റെ കുഞ്ഞിനെ രക്ഷിക്കാനായി ഒരു അമ്മയാന ഒരു മുതലയെ കൊല്ലുന്ന വീഡിയോ വൈറലായിരുന്നു. സാംബിയയിലെ ഒരു സഫാരിക്കിടെ പകർത്തിയ വീഡിയോ ആണ് വൈറലായത്. അതിൽ തന്റെ കുഞ്ഞിന്റെ ജീവൻ അപകടത്തിലാണ് എന്ന് മനസിലായ അമ്മയാന മുതലയെ കൊല്ലുകയാണ്.

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!