ശരീരം രണ്ട് പക്ഷേ വയര്‍ ഒന്ന്; ഇന്ത്യയില്‍ അപൂര്‍വ്വ ഇരട്ടകള്‍ ജനിച്ചു, കുട്ടികള്‍ ആരോഗ്യത്തോടെ ഇരിക്കുന്നു

Published : Apr 06, 2023, 02:15 PM IST
ശരീരം രണ്ട് പക്ഷേ വയര്‍ ഒന്ന്; ഇന്ത്യയില്‍ അപൂര്‍വ്വ ഇരട്ടകള്‍ ജനിച്ചു, കുട്ടികള്‍ ആരോഗ്യത്തോടെ ഇരിക്കുന്നു

Synopsis

ഇങ്ങനെ ജനിക്കുന്ന കുട്ടികളില്‍ 7.5 ശതമാനത്തിന് മാത്രമാണ് അതിജീവന സാധ്യതയുള്ളത്. ഇത്തരം കുട്ടികളില്‍ ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തുന്നവരില്‍ 60 ശതമാനം കുട്ടികള്‍ അതിജീവിക്കുന്നു. 


ണ്ട് ശരീരത്തോടെയാണെങ്കിലും ശരീരത്തിലെ ചില ഭാഗങ്ങള്‍ ഒന്നിച്ച് ചേര്‍ന്നിരിക്കുന്ന ഇരട്ടകള്‍ അപൂര്‍വ്വമായി ജനിക്കാറുണ്ട്. ഇത്തരത്തില്‍ രണ്ട് കുട്ടികള്‍ കഴിഞ്ഞ ദിവസം ബീഹാറിലെ ഭഗല്‍പൂരില്‍  ജനിച്ചു. കുട്ടികള്‍ക്ക് രണ്ട് വീതം കാലുകളും രണ്ട് വീതം കൈകളുമുണ്ട്. എന്നാല്‍ ഇരട്ടകളുടെ വയര്‍ ഗര്‍ഭപ്രാത്രത്തില്‍ വച്ച് തന്നെ ഒന്നായ നിലയിലായിരുന്നു. കുട്ടികള്‍ക്ക് വിദഗ്ദ ചികിത്സ നല്‍കുന്നതിനായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിലവില്‍ കുട്ടികള്‍ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. 22 കാരിയായ ഷംസ് പ്രവീണും സഫര്‍ ആലമുമാണ് കുട്ടികളുടെ അച്ഛനമ്മമാര്‍. ജനിക്കുന്നത് വരെ ഇരട്ടക്കുട്ടികളാണ് ജനിക്കാന്‍ പോകുന്നതെന്ന് ഇരുവര്‍ക്കും അറിയില്ലായിരുന്നു. ബീഹാറിലെ ഭഗല്‍പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് കുട്ടികള്‍ ജനിച്ചത്. ഇരുവരുടെയും ശാരീരിക പ്രത്യേകതയെ പരിഗണിച്ച് വിദഗ്ദ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടികള്‍ സുഖമായി ഇരിക്കുന്നുവെന്നും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 

കൂട്ടത്തിലുള്ളവര്‍ കൊത്തിയകറ്റി, എങ്കിലും നാല് കാലുള്ള കോഴിക്ക് പുതിയ വീട് ശരിയായി !

'തിങ്കളാഴ്ച, അവള്‍ക്ക് വേദന അനുഭവപ്പെട്ടപ്പോൾ, കുടുംബാംഗങ്ങൾ അവളെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ വച്ച് അവള്‍ അപൂർവമായ രണ്ട് കുട്ടികൾക്ക് ജന്മം നൽകി. കുട്ടികൾക്ക് രണ്ട് ശരീരങ്ങളുണ്ട്, എന്നാൽ രണ്ട് കുട്ടികളുടെയും വയറുകൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കുട്ടികളുടെ നില ഇപ്പോഴും ആരോഗ്യകരമാണെന്നും അവരുടെ ഒരു ബന്ധു പറഞ്ഞാതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.  കഴിഞ്ഞ ഡിസംബറില്‍ പഞ്ചാബില്‍ ഇത് പോലെ ശരീരഭാഗങ്ങള്‍ ഒന്നായ നിലയില്‍ രണ്ട് കുട്ടികള്‍ ജനിച്ചിരുന്നു. എന്നാല്‍ ഈ കുട്ടികളെ മാതാപിതാക്കള്‍ തെരുവില്‍ ഉപേക്ഷിക്കുകയായിരുന്നു. 

നാഷണൽ ലൈബ്രറി ഓഫ് മെഡിസിന്‍റെ (NLM) റിപ്പോര്‍ട്ട് പ്രകാരം അമ്പതിനായിരത്തിനും ഒരു ലക്ഷത്തിനും ഇടയില്‍ കുട്ടികള്‍ ജനിക്കുമ്പോള്‍ ഒന്നില്‍ ഒരു കുട്ടിയാണ് ഇത്തരത്തില്‍ ശരീരഭാഗങ്ങള്‍ കൂടി ചേര്‍ന്ന നിലയില്‍ ജനിക്കുന്നത്. ഇങ്ങനെ ജനിക്കുന്ന കുട്ടികളില്‍ 7.5 ശതമാനത്തിന് മാത്രമാണ് അതിജീവന സാധ്യതയുള്ളത്. ഇത്തരം കുട്ടികളില്‍ ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തുന്നവരില്‍ 60 ശതമാനം കുട്ടികള്‍ അതിജീവിക്കുന്നു. 

'ഇതാണ് നമ്മുടെ പുതിയ വീടെ'ന്ന് അമ്മ; വികാരാധീനനായ കുട്ടിയുടെ പ്രകടനം ആരെയും ഒന്ന് വേദനിപ്പിക്കും

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ