തങ്ങളുടെ പുതിയ വീടാണിതെന്ന് അമ്മ പറഞ്ഞപ്പോള്‍ മാസങ്ങളായി സ്വന്തം വീടിന്‍റെ സുരക്ഷിതത്വമില്ലാതിരുന്ന ആ കുട്ടിക്ക് സന്തോഷം അടക്കാനായില്ല. അവന്‍ കരഞ്ഞ് നിലവിളിച്ചു.

നുഷ്യന്‍റെ അടിസ്ഥാന അവശ്യങ്ങളിലൊന്നായി ഇന്ന് വീടുകള്‍ മാറിയിരിക്കുന്നു. മഴക്കാലങ്ങളില്‍ തിരയടിച്ച് കയറി നഷ്ടപ്പെടുന്ന വീടുകള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികള്‍ കേരളത്തിന്‍റെ ഒരു സ്ഥിരം കാഴ്ചയായി മാറിക്കഴിഞ്ഞു. 365 ദിവസവും ക്യാമ്പുകളില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ വാര്‍ത്തകളും നമ്മള്‍ വായിക്കാറുണ്ട്. അതെ, വീടില്ലാത്തതിന്‍റെ വേദന അറിയണമെങ്കില്‍ ഒരു നാള്‍ നമ്മളും കേറിക്കിടക്കാന്‍ സ്വന്തമായി ഒരു വീടില്ലാത്ത ഒരാളായി മാറണം. എങ്കില്‍ മാത്രമാണ് വീടില്ലാതാകുന്നതിന്‍റെ വേദന നമ്മുക്കും അനുഭവിക്കാന്‍ കഴിയൂ. അല്ലാത്തിടത്തോളം അത് മറ്റൊരാളുടെ പ്രശ്നം മാത്രമായി മാറും. 

മാസങ്ങളോളം സ്വന്തമായി ഒരു വീടില്ലാതിരിക്കുകയും പിന്നീട് പുതിയൊരു വീട് മാതാപിതാക്കള്‍ വാങ്ങിയെന്നും അറിഞ്ഞപ്പോള്‍ ഒരു കുട്ടിക്ക് തന്‍റെ സന്തോഷം അടക്കാനായില്ല. അവന്‍ കരഞ്ഞ് വിളിച്ചാണ് തന്‍റെ സന്തോഷം പ്രകടിപ്പിച്ചത്. കുട്ടിയുടെ വികാര പ്രകടനത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പെട്ടെന്ന് തന്നെ വൈറലായി. മാസങ്ങളോളും വീടില്ലാതിരുന്ന കുടുംബം പുതുതായി ഒരു വീട് വാങ്ങി. പിന്നാലെ തങ്ങളുടെ കുട്ടികളെ പുതിയ വീട് കാണിക്കാനായി കൊണ്ടുവന്നു. അമ്മയാണ് കുട്ടികളോട് ഇതാണ് നമ്മുടെ പുതിയ വീടെന്ന് പറഞ്ഞത് കാണിച്ച് കൊടുക്കുന്നത്. ഇത് കേട്ട മൂത്ത മകന്‍ അതിശയത്തോടെ 'എന്ത്?' എന്ന് ചോദിക്കുന്നു. അപ്പോള്‍ അച്ഛനും അമ്മയുടെ വാക്കുകള്‍ ആവര്‍ത്തിക്കുന്നു. ഈ സമയം, അവസാനം നമ്മള്‍ അത് നേടിയെന്നും ഏപ്രില്‍ 10 ന് നമ്മള്‍ പുതിയ വീട്ടിലേക്ക് മാറുമെന്നും അമ്മ പറയുന്നത് കേള്‍ക്കാം. ഇത് കേട്ട ഇളയകുട്ടി വായ് പൊത്തിപ്പിടിച്ച് കരയുകയായിരുന്നു. ജ്യേഷ്ഠന്‍ ഈ സമയം അനിയനെ ആശ്വസിപ്പിക്കാനായി ശ്രമിക്കുന്നു. കുട്ടിയുടെ അച്ഛനും അവനെ ചേര്‍ത്ത് പിടിക്കുന്നു. നമ്മുക്ക് സ്വന്തമായി അടുക്കളയും ബാത്ത്റൂമുമുണ്ടെന്ന് ഇതിനിടെ അമ്മ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. അമ്മേയെന്ന് പറഞ്ഞ് അമ്മയുടെ അടുത്തേക്ക് ഇളയ കുട്ടി ഓടിവരുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. 

ആനപ്പോര്; രണ്ട് ആഫ്രിക്കന്‍ കൊമ്പന്മാരുടെ തീ പാറും പോരാട്ടത്തിന്‍റെ വീഡിയോ !

കുറച്ചുകാലം വീടില്ലാതിരുന്ന കുട്ടികളോട്, പെട്ടെന്ന് ഇതാണ് തങ്ങളുടെ പുതിയ വീടെന്ന് അച്ഛനും അമ്മയും പറഞ്ഞപ്പോള്‍ അവര്‍ക്കത് വലിയൊരു സര്‍പ്രൈസ് ആയിരുന്നു. വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പ്രസിദ്ധപ്പെടുത്തിയതിന് പിന്നാലെ നിരവധി പേരുടെ ഹൃദയത്തെ തൊട്ടു. ഒരു വീട് ഉണ്ടാക്കുന്ന സുരക്ഷിതത്വത്തെ കുറിച്ച് നിരവധി പേര്‍ എഴുതി. ചിലരാകട്ടെ ജ്യേഷ്ഠന്‍റെ പക്വമായ പെരുമാറ്റത്തിലേക്ക് മറ്റുള്ളവരുടെ ശ്രദ്ധ ക്ഷണിച്ചു. majically news എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നും പങ്കുവച്ച വീഡിയോ ഒറ്റ ദിവസം കൊണ്ട് രണ്ട് ലക്ഷത്തി ഏഴുപതിനായിരത്തിന് മേലെ ആളുകളാണ് വീഡിയോ കണ്ടത്. 

'കടലിന്‍റെ ആഴങ്ങളില്‍'; ഏവറസ്റ്റ് മുങ്ങുന്ന ഗര്‍ത്തത്തില്‍ മത്സ്യത്തെ കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞര്‍