9 വർഷത്തിനിടെ ഒരമ്മയ്ക്ക് ജനിച്ചത് നാല് പെൺകുട്ടികൾ, നാല് പേർക്കും ജന്മദിനം ഒന്ന്; അപൂർവ്വങ്ങളില്‍ അപൂർവ്വം

Published : Oct 05, 2024, 03:16 PM IST
9 വർഷത്തിനിടെ ഒരമ്മയ്ക്ക് ജനിച്ചത് നാല് പെൺകുട്ടികൾ, നാല് പേർക്കും ജന്മദിനം ഒന്ന്; അപൂർവ്വങ്ങളില്‍ അപൂർവ്വം

Synopsis

കഴിഞ്ഞ ഓഗസ്റ്റ് 25 -നാണ് ക്രിസ്റ്റൻ ലാമ്മെർട്ട് നാലാം തവണ അമ്മയായത്. 'വാലന്‍റീന' എന്ന പേരിട്ട ആ കുഞ്ഞിനെ മുൻ വർഷങ്ങളിൽ ഇതേ ദിവസത്തിൽ ജനിച്ച മൂന്ന് ചേച്ചിമാരാണ് വരവേറ്റത്.


യുഎസിലെ സൗത്ത് കരോലിനയിൽ നിന്നുള്ള 35 വയസ്സുള്ള ക്രിസ്റ്റൻ ലാമ്മെർട്ടിന് നാല് പെൺമക്കളാണ് ഉള്ളത്. നാലുപേരും വ്യത്യസ്ത പ്രായക്കാരാണെങ്കിലും നാലു പേരെയും ഒരുമിച്ചു നിർത്തുന്ന മറ്റൊരു കൗതുകമുണ്ട്. ഇവർ നാലുപേരും ജന്മദിനം പങ്കിടുന്നത് ഒരേ ദിവസം. അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക്കാവുന്ന ഈ കാര്യത്തെ തങ്ങളുടെ മഹാഭാഗ്യമായാണ് ഈ അമ്മയും മക്കളും കാണുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 25 -നാണ് ക്രിസ്റ്റൻ ലാമ്മെർട്ട് നാലാം തവണ അമ്മയായത്. 'വാലന്‍റീന' എന്ന പേരിട്ട ആ കുഞ്ഞിനെ മുൻ വർഷങ്ങളിൽ ഇതേ ദിവസത്തിൽ ജനിച്ച മൂന്ന് ചേച്ചിമാരാണ് വരവേറ്റത്. ഒൻപതുകാരി സോഫിയ, ആറ് വയസ്സുകാരി ജിയുലിയാന, പിന്നെ മൂന്ന് വയസ്സുകാരി മിയയും. തന്‍റെ മക്കളുടെ ജനന ദിവസത്തിലെ ഈ ഒരുമയെ ക്രിസ്റ്റൻ ഒരു 'എക്സ്ക്ലൂസീവ് യാദൃശ്ചികത' എന്നാണ് വിശേഷിപ്പിച്ചത്.

'രണ്ട് ദിവസത്തിനുള്ളിൽ നിങ്ങൾ മരിക്കും'; കടകൾക്ക് പുറത്ത് ഒട്ടിച്ച എന്ന പോസ്റ്റർ കണ്ട് ഭയന്ന് വ്യാപാരികൾ

തന്‍റെ ഏറ്റവും പ്രിയപ്പെട്ട നായയുടെ ജന്മദിനം ഓഗസ്റ്റ് 25-ന് ആയിരുന്നുവെന്ന് ക്രിസ്റ്റിൻ പറയുന്നു. 10 വർഷങ്ങൾക്ക് മുമ്പ് ഒരു ഓഗസ്റ്റ് 25 -നാണ് തന്‍റെ മൂത്ത മകൾ സോഫിയ ജനിച്ചതെന്നും അവർ വ്യക്തമാക്കി. വീണ്ടും മൂന്ന് തവണ കൂടി ഓഗസ്റ്റ് 25 തന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനമായി മാറിയെന്നാണ് ക്രിസ്റ്റിൻ സന്തോഷത്തോടെ പങ്കുവയ്ക്കുന്നത്. ഇത്തരത്തിൽ ഒരു ഭാഗ്യം ഒരുപക്ഷേ ബില്യണിൽ ഒരാൾക്ക് മാത്രമായിരിക്കാം ലഭിക്കുകയെന്നും അവർ കൂട്ടിച്ചേർത്തു. ഇത്തരത്തിൽ ഒരു കാര്യം ഒരിക്കലും താനോ ഭർത്താവ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നും യാദൃശ്ചികമായി സംഭവിച്ചതാണെന്നുമാണ് ക്രിസ്റ്റിൻ പറയുന്നത്.

ആചാരത്തിന്‍റെ ഭാഗമായി വധുവിനെ തൂണിൽ കെട്ടി; വിവാഹ ചടങ്ങിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?