ഒരെണ്ണം കഴിച്ചാല്‍ വിശപ്പടക്കാം; ഏറ്റവും വലിയ സമൂസ അതും 25 രൂപയ്ക്ക്!

Published : Feb 21, 2023, 09:27 AM IST
ഒരെണ്ണം കഴിച്ചാല്‍ വിശപ്പടക്കാം; ഏറ്റവും വലിയ സമൂസ അതും 25 രൂപയ്ക്ക്!

Synopsis

ഗരം മസാല, മല്ലി, ഉപ്പ്, പെരും ജീരകം, മുളക് എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഉരുളക്കിഴങ്ങിന്‍റെ കൂടെ വീട്ടിലെ രഹസ്യ കൂട്ട് ഉപയോഗിച്ച് നിര്‍മ്മിച്ച മസാല കൂട്ടിനൊപ്പം അല്പം പനീറും ചേര്‍ക്കുന്നു. 


ക്ഷണ സംസ്കാരങ്ങള്‍ കുടിക്കലര്‍ന്ന ഭൂപ്രദേശമാണ് ഇന്ത്യയുടെത്. ഓരോ നാട്ടിലും തനത് ഭക്ഷണക്രമുണ്ടെങ്കിലും അതിനുമുകളിലായി ഒരു പൊതു ഭക്ഷ്യസംസ്കാരമെന്ന് വിളിക്കാന്‍ കഴിയുന്ന ഏറെ പ്രചാരത്തിലുള്ള പൊതു ഭക്ഷണക്രമവും നമ്മുക്കുണ്ട്. ഈ പൊതു ഭക്ഷണത്തിലെ ഏറ്റവും പ്രചാരം നേടിയ ഇനങ്ങളിലൊന്നാണ് സമൂസ. ചായയോടൊപ്പം മലയാളികളുടെ ഭക്ഷണവൈവിധ്യത്തിലേക്കും സമൂസ കടന്നുവന്നു. അതിനിടെ സമൂസകള്‍ തന്നെ പലതായി. രൂപം നിലനിര്‍ത്തി ഉള്‍ക്കാമ്പില്‍ വൈവിധ്യങ്ങള്‍ വന്നു. അത്തരത്തില്‍ വ്യത്യസ്തമായ സമൂസയെ കുറിച്ചാണ്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ റൂര്‍ക്കി റോഡ് ചാന്ദ്ര സിനിമയ്ക്ക് സമീപത്തായി 'രാജു ഭായി സമൂസ വാലെ' എന്ന കടയിലെ പ്രത്യേക സമ്മൂസയെ കുറിച്ച്. 

കഴിഞ്ഞ 25 വര്‍ഷമായി മുസാഫര്‍ നഗറിലെ ഏറ്റവും വലിയ സമൂസ വില്‍ക്കുന്നത് ഈ കടയില്‍ മാത്രമാണ്. കടയില്‍ രണ്ട് വലിപ്പത്തിലുള്ള സമൂസകളാണ് ഉള്ളത്. ചെറുതിന് 15 രൂപയാണ് വില. പക്ഷേ, കടയിലെ താരം 25 രൂപയുടെ വലിയ സമൂസയാണ്. 100 ഗ്രാമിനും 200 ഗ്രാമിനുമിടയില്‍ ഭാരമുള്ളതാണ് ഈ വലിയ സമൂസ. കട പുതിയതൊന്നുമല്ല. 70 വര്‍ഷം മുമ്പ് ആരംഭിച്ച കടയാണിത്. ഇപ്പോഴത്തെ ഉടമ മനുവിന്‍റെ മുത്തച്ഛനാണ് ആദ്യമായി കട തുടങ്ങുന്നത്. അന്ന് പച്ചക്കറിയായിരുന്നു കച്ചവടം. പിന്നീട് പതുക്കെ സമൂസയിലേക്ക് വ്യാപാരം മാറ്റി. അതില്‍ തന്നെ പ്രധാനപ്പെട്ട രണ്ട് ഇനങ്ങള്‍. മുസാഫര്‍നഗറിലെ ഏറ്റവും വലിയ സമൂസയുടെ ഒരു കഷണം കൊണ്ട് സാധാരണ ഭക്ഷണക്രമമുള്ള ഒരാള്‍ക്ക് അത്യാവശ്യം വിശപ്പ് മാറ്റാനാകുമെന്ന് മനു അവകാശപ്പെടുന്നു. വലിയ സമൂസയ്ക്ക് ജനപ്രിതി ഏറെയാണ്. ദൂരെ ദേശത്ത് നിന്നുള്ളവര്‍ രാവിലെ തന്നെ തന്‍റെ സമൂസയ്ക്കായി കടയ്ക്ക് മുന്നില്‍ ക്യൂ നില്‍ക്കാറുണ്ടെന്നും മനു അവകാശപ്പെടുന്നു. 

കൂടുതല്‍ വായനയ്ക്ക്; തിങ്കളാഴ്ചകളില്‍ സ്ഥിരമായി അവധി; ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു, ഒടുവില്‍ 3.44 ലക്ഷം രൂപ നഷ്ടപരിഹാരം !
 

സമൂസയിലെ മസാലയുടെ പ്രത്യേകയാണ് അതിനെ വ്യത്യസ്തമാക്കുന്നത് വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന കറിപ്പൊടികളാണ് ഉരുളക്കിഴങ്ങിന്‍റെ കൂടെ ചേര്‍ക്കുന്നത്. ഗരം മസാല, മല്ലി, ഉപ്പ്, പെരും ജീരകം, മുളക് എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഉരുളക്കിഴങ്ങിന്‍റെ കൂടെ വീട്ടിലെ രഹസ്യ കൂട്ട് ഉപയോഗിച്ച് നിര്‍മ്മിച്ച മസാല കൂട്ടിനൊപ്പം അല്പം പനീറും ചേര്‍ക്കുന്നു. പിന്നീടിന് എണ്ണയില്‍ പൊരിച്ചെടുക്കുന്നുവെന്ന് മനു തങ്ങളുടെ പലഹാര നിര്‍മ്മാണത്തെ കുറിച്ച് വിശദീകരിക്കുന്നു. സമൂസ കഴിക്കാനായി നല്‍കുമ്പോള്‍ ഒപ്പം ചുവപ്പ്, പച്ച എന്നീ നിറത്തിലുള്ള പുതിന ചട്നിയും തൈരും നല്‍കും. ഒരു സമൂസ കഴിക്കുമ്പോഴേക്കും ആളുകളുടെ വിശപ്പ് മാറും. ഒരാള്‍ക്ക് ഒരു സമൂസ വച്ച് മാത്രമാണ് നല്‍കുക. കുട്ടിക്കാലം മുതല്‍ രാജു ഭായി സമൂസ വാലയുടെ ആരാധകരാണെന്ന് പ്രദേശവാസികളും സാക്ഷ്യപ്പെടുത്തുന്നു. 

കൂടുതല്‍ വായനയ്ക്ക്: എട്ട് കോടി രൂപയുടെ മോതിരം അണിഞ്ഞ് റിഹാന; ജസ്റ്റിസ് ഫോര്‍ മ്യാന്‍മാറിന്‍റെ പ്രതിഷേധത്തിന് കാരണമെന്ത്? 

 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ