സ്ഥിരമായി അവധിയെടുക്കുന്നുവെന്ന് ആരോപിച്ച് ക്രിസ്റ്റ്യന്‍ ഡോണല്‍ സെലിനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു. ഒടുവില്‍ കോടതിയുടെ ഇടപെടലിലൂടെ സെലിന് 3.44 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കാന്‍ ക്രിസ്റ്റ്യൻ ഡോണലിനോട് കോടതി ആവശ്യപ്പെട്ടു. 


ടുത്ത കാലത്താണ് കേരളത്തില്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനികള്‍ക്കും ആര്‍ത്തവ അവധി സര്‍ക്കാര്‍ അനുവദിച്ച് തുടങ്ങിയത്. കുറച്ച് കാലം മുമ്പായിരുന്നെങ്കില്‍ ഒരു പക്ഷേ നമ്മുടെ സംസ്ഥാനത്ത് ചിന്തിക്കാന്‍ പോലും സാധ്യതയില്ലാത്ത അവധിയായിരുന്നു ഇത്. എന്നാല്‍, കാലം മാറി. സ്ത്രീകളും വ്യാപകമായി വിദ്യാഭ്യാസം നേടാനും ജോലി ചെയ്യാനും ആരംഭിച്ചു. സ്വാഭാവികമായും മണിക്കൂറുകളോളം ഒരേ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന സ്ത്രീകള്‍ക്ക് ശാരീരികമായ പ്രശ്നങ്ങളും വര്‍ദ്ധിച്ചു. ഇത് ചില ശൈലീരോഗങ്ങള്‍ക്കും കാരണമായി. ഇത്തരത്തില്‍ സ്ത്രീകള്‍ക്ക് സുഗമമായ ജോലി ചെയ്യുന്നതിനായിട്ടാണ് ആര്‍ത്തവ അവധികള്‍ ജോലി സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തി തുടങ്ങിയത്. പിന്നീട് ഇത്തരം അവധികള്‍ മുതിര്‍ന്ന പെണ്‍കുട്ടികള്‍ പഠിക്കുന്ന സര്‍വ്വകലാശാലകളിലേക്കും വ്യാപിക്കുകയായിരുന്നു. 

സമാനമായൊരു കഥയാണ് സെലിന്‍ തോര്‍ലി (25) യുടെയും. ക്രിസ്റ്റ്യൻ ഡോണലിന്‍റെ ജോലിക്കാരിയായിരുന്നു സെലിന്‍ തോര്‍ലി. എന്നാല്‍ സ്ഥിരമായി അവധിയെടുക്കുന്നുവെന്ന് ആരോപിച്ച് ക്രിസ്റ്റ്യന്‍ ഡോണല്‍ സെലിനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു. ഒടുവില്‍ കോടതിയുടെ ഇടപെടലിലൂടെ സെലിന് 3.44 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കാന്‍ ക്രിസ്റ്റ്യൻ ഡോണലിനോട് കോടതി ആവശ്യപ്പെട്ടു. സംഭവം നടന്നത് 2021 ഓക്ടോബറിലാണ്. കൊവിഡ് വ്യാപന കാലത്ത്. സെലിന്‍ തിങ്കളാഴ്ചകളില്‍ സ്ഥിരമായി അവധിക്ക് അപേക്ഷിക്കുന്നത് കമ്പനി ഉടമയായ ക്രിസ്റ്റ്യന്‍ ഡോണലിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ഇത് അനുവദിക്കാന്‍ കഴിയില്ലെന്ന് പലപ്പോഴും അയാള്‍ സെലിന് മുന്നറിയിപ്പും നല്‍കി. എന്നാല്‍ പലപ്പോഴും അവള്‍ അവധി എടുത്തു. 


കൂടുതല്‍ വായനയ്ക്ക്: നേരം ഒന്ന് ഇരുട്ടി വെളുത്തപ്പോള്‍ ജപ്പാന് സ്വന്തമായത് 7000 -ത്തോളം പുതിയ ദ്വീപുകള്‍!

അത്തവണത്തെ കമ്പനിയിലെ ഹാലോവീൻ ഹൗസ് പാർട്ടി ഒരു തിങ്കളാഴ്ചയായിരുന്നു വച്ചത്. അന്നേ ദിവസം ഒരു കാരണവശാലും അവധി എടുക്കരുതെന്ന് ക്രിസ്റ്റ്യന്‍ ഡോണല്‍ സെലിനോട് പ്രത്യേകം പറയുകയും ചെയ്തു. എന്നാല്‍, തിങ്കളാഴ്ച പതിവ് തെറ്റാതെ സെലിന്‍റെ മെസേജ് ക്രിസ്റ്റ്യന്‍ ഡോണലിനെ തേടി വന്നു. 'നിങ്ങള്‍ എന്നോട് ദേഷ്യപ്പെടുമെന്നറിയാം. പക്ഷേ ക്ഷമിക്കണം. കാരണം കാര്യങ്ങള്‍ ഇത്രയും മോശമാകുമെന്ന് ഞാന്‍ കരുതിയില്ല. ഇന്നലെ ഒരു കുഴപ്പവും ഇല്ലായിരുന്നു. പക്ഷേ ഇന്ന് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഞാന്‍. എനിക്ക് വരാന്‍ കഴിയില്ല. എന്നോട് ക്രിസ്റ്റ്യന്‍ ക്ഷണിക്കണം' എന്നായിരുന്നു സെലിനയുടെ സന്ദേശം. പക്ഷേ, ക്രിസ്റ്റ്യന് ഇത് കണ്ട് ദേഷ്യം വന്നു. അയാള്‍ സെലിനയെ കമ്പനിയില്‍ നിന്നും പറഞ്ഞ് വിട്ടു. തുടര്‍ന്നാണ് സെലിന, കോടതിയെ സമീപിക്കുന്നത്. 

കൂടുതല്‍ വായനയ്ക്ക്; മുരളിയുടെ വെങ്കല ശില്പ വിവാദം; 'മൂന്ന് തവണ മാറ്റി ചെയ്യിച്ചു. ഒടുവില്‍ അക്കാദമി തന്നെ ഉപേക്ഷിച്ചു' ശില്പി 

കോടതിയില്‍ സെലിന, തനിക്ക് എൻഡോമെട്രിയോസിസ് എന്ന രോഗമാണെന്ന് അറിയിച്ചു. കുടുതല്‍ പരിശോധന നടത്തിയ കോടതി, എൻഡോമെട്രിയം (ഗര്‍ഭപാത്രത്തിന്‍റെ പാളി) പോലെയുള്ള ടിഷ്യൂകളുടെ സാന്നിധ്യം കൊണ്ട് സെലിനയ്ക്ക് സവിശേഷമായ ഒരു രോഗമുണ്ടെന്ന് കണ്ടെത്തി. വലിയ തോതിലുള്ള വയറ് വേദനയാണ് ഈ രോഗത്തിന്‍റെ ലക്ഷണം. ജോലിക്കാരിയുടെ രോഗത്തെ പരിഗണിക്കാതെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതിന് കോടതി ക്രിസ്റ്റ്യന്‍ ഡോണര്‍, സെലിന് നഷ്ടപരിഹാരമായി 3453 പൌണ്ട് (ഏതാണ്ട് 3.44 ലക്ഷം രൂപ) നല്‍കാന്‍ വിധിക്കുകയായിരുന്നു. 

കൂടുതല്‍ വായനയ്ക്ക്: എട്ട് കോടി രൂപയുടെ മോതിരം അണിഞ്ഞ് റിഹാന; ജസ്റ്റിസ് ഫോര്‍ മ്യാന്‍മാറിന്‍റെ പ്രതിഷേധത്തിന് കാരണമെന്ത്?