ഓസ്ട്രേലിയൻ തീരത്ത് വിചിത്രരൂപത്തിലുള്ള ജീവി, എന്തായിരിക്കുമെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച

Published : Oct 14, 2021, 11:59 AM IST
ഓസ്ട്രേലിയൻ തീരത്ത് വിചിത്രരൂപത്തിലുള്ള ജീവി, എന്തായിരിക്കുമെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച

Synopsis

പലരും തങ്ങളുടെ അഭിപ്രായങ്ങളും ഊഹങ്ങളും പങ്കുവച്ച് കൊണ്ട് മുന്നോട്ട് വന്നു. കമന്‍റുകളില്‍ നിന്നും ഇത് ടൊമാറ്റോ ജെല്ലിഫിഷ് ആണ് എന്നൊരു നിഗമനത്തിലെത്തിയവരുമുണ്ട്. 

ഓസ്ട്രേലിയന്‍ (Australia) തീരത്ത് ഒരു വിചിത്രരൂപത്തിലുള്ള ജീവിയെ കണ്ടെത്തി. അതിന്‍റെ ചിത്രം സാമൂഹിക മാധ്യമങ്ങളിലൊക്കെ(social media) കറങ്ങി നടക്കുന്നുണ്ട്. തിങ്കളാഴ്ചയാണ്, ഈ വിചിത്രജീവിയുടെ ഒരു ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ക്വീൻസ്ലാൻഡിലെ ഗ്രേറ്റ് ബാരിയർ റീഫിന്റെ തെക്കേ അറ്റത്തുള്ള യെപ്പൂണിലെ കെമ്പ് ബീച്ചിന് സമീപമാണ് പേരിടാത്ത ഈ ഇനം ജീവിയെ കണ്ടെത്തിയത്. 

പോസ്റ്റിന്റെ അടിക്കുറിപ്പ് ഇങ്ങനെയാണ്, "ഇത് എന്താണെന്ന് ആർക്കെങ്കിലും അറിയാമോ എന്ന് ചോദിച്ച് ഒരു സുഹൃത്ത് ഇത് അവളുടെ എഫ്ബിയിൽ പോസ്റ്റ് ചെയ്തതാണ്. ഇത് ജെല്ലിഷ് പോലെ കാണപ്പെടുന്നുവെന്ന് അവൾ പറഞ്ഞു" ഇതോടെ പലരും തങ്ങളുടെ അഭിപ്രായങ്ങളും ഊഹങ്ങളും പങ്കുവച്ച് കൊണ്ട് മുന്നോട്ട് വന്നു. കമന്‍റുകളില്‍ നിന്നും ഇത് ടൊമാറ്റോ ജെല്ലിഫിഷ് ആണ് എന്നൊരു നിഗമനത്തിലെത്തിയവരുമുണ്ട്. 

നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇത് സീ ടൊമാറ്റോ ജെല്ലിഫിഷ്, ബ്ളോബ്‍ഫിഷ് അല്ലെങ്കിൽ സ്രാവ് മുട്ടകളുടെ കൂട്ടമാണെന്ന് അനുമാനിച്ചു. ഈ ഇനം ആളുകൾക്ക് അപകടകരമല്ല, എന്നിരുന്നാലും കടൽത്തീരത്തുള്ളവർ കൈകാര്യം ചെയ്താൽ ഇത് ചിലപ്പോള്‍ കുത്തും. കടൽത്തീരത്ത് ജെല്ലിഫിഷ് എത്തിയാല്‍, അത് ചിലപ്പോൾ ദുർഗന്ധം പുറപ്പെടുവിച്ചേക്കാം, ഇത് ആളുകളെ അകറ്റിനിർത്തുന്നതിനുള്ള സ്വാഭാവിക തടസ്സം പോലെ പ്രവർത്തിക്കുന്നു. 

ഇന്ത്യൻ, പസഫിക് സമുദ്രങ്ങളിലെ സമുദ്രജലത്തിൽ, 100 മുതൽ 2,800 മീറ്റർ വരെ ആഴത്തിൽ കാണപ്പെടുന്ന ഫാറ്റ്ഹെഡ് ശിൽപിൻ കുടുംബത്തിലെ അംഗമാണ് ബ്ലോബ്‍ഫിഷ്. 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ