Latest Videos

ഒരുകിലോ പഴത്തിന് 3300 രൂപ വരെ, ഉത്തര കൊറിയ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്, ശരിവച്ച് യുഎന്നും

By Web TeamFirst Published Oct 14, 2021, 10:22 AM IST
Highlights

പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിലുള്ള യുഎസ്, ഉത്തര കൊറിയയുമായി സംസാരിക്കാൻ തയ്യാറാണെന്ന് ആവർത്തിച്ച് പറഞ്ഞിരുന്നു. പക്ഷേ, ഉപരോധം ലഘൂകരിക്കുന്നതിന് മുമ്പ് പ്യോങ്യാങ് ആണവായുധങ്ങൾ ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 

ഉത്തര കൊറിയയിൽ(North Korea) ദുർബല വിഭാ​​ഗത്തിൽ പെടുന്ന കുട്ടികളും പ്രായമായവരും പട്ടിണി(starvation)യുടെ ഭീഷണിയിലെന്ന് യുഎൻ(UN) വിദഗ്ദ്ധർ പറയുന്നു. യുഎന്നിന്റെ രാജ്യത്തെ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള പ്രത്യേക റിപ്പോർട്ടർ ഭക്ഷ്യക്ഷാമം രൂക്ഷമാകുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നതും കുറ്റപ്പെടുത്തുന്നതും അന്താരാഷ്ട്ര ഉപരോധങ്ങളെയും കോവിഡ് ഉപരോധത്തെയുമാണ്.

തത്ഫലമായി, ഉത്തരകൊറിയക്കാർ 'അന്തസ്സോടെ ജീവിക്കാൻ' ദിവസേന ബുദ്ധിമുട്ടുന്നുവെന്ന് തോമാസ് ഒജിയ ക്വിന്റാന പറഞ്ഞു. ഒരു പ്രതിസന്ധിയുണ്ടാവുന്നത് തടയാനായി ഉത്തരകൊറിയയുടെ ആണവപദ്ധതികൾക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

ഉത്തര കൊറിയ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കരുതപ്പെടുന്നു. കൊവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി അതിർത്തികൾ അടച്ചു. തത്ഫലമായി ചൈനയുമായുള്ള വ്യാപാരം കുത്തനെ ഇടിഞ്ഞു. ഭക്ഷണം, വളം, ഇന്ധനം എന്നിവയ്ക്കായി ഉത്തര കൊറിയ ചൈനയെയാണ് ആശ്രയിച്ചിരിക്കുന്നത്. 

ഈയാഴ്ച നേതാവ് കിം ജോങ് ഉൻ രാജ്യം ഒരു ഭീകരമായ സാഹചര്യം നേരിടുകയാണെന്ന് സമ്മതിച്ചതായി സംസ്ഥാന വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഒരു കിലോഗ്രാം വാഴപ്പഴത്തിന് 45 ഡോളർ (£ 32) അതായത് ഏകദേശം 3300 രൂപയോളം വിലയുണ്ടെന്ന് ജൂണിൽ എൻകെ ന്യൂസ് റിപ്പോർട്ട് ചെയ്തതോടെ ഭക്ഷണ വില കുതിച്ചുയർന്നതായി റിപ്പോർട്ടുകളുണ്ട്. 

യുഎൻ സുരക്ഷാ കൗൺസിൽ അന്താരാഷ്ട്ര ഉപരോധങ്ങൾ ലഘൂകരിക്കണമെന്നും മാനുഷികപരമായതും ജീവൻ രക്ഷാ സഹായവും അനുവദിക്കണമെന്നും ക്വിന്റാന തന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറഞ്ഞു. പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിലുള്ള യുഎസ്, ഉത്തര കൊറിയയുമായി സംസാരിക്കാൻ തയ്യാറാണെന്ന് ആവർത്തിച്ച് പറഞ്ഞിരുന്നു. പക്ഷേ, ഉപരോധം ലഘൂകരിക്കുന്നതിന് മുമ്പ് പ്യോങ്യാങ് ആണവായുധങ്ങൾ ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഉത്തര കൊറിയ ഇതുവരെ അതിന് സമ്മതിച്ചിട്ടില്ല. 

സ്വയം പ്രതിരോധത്തിനായി ആയുധങ്ങൾ വികസിപ്പിക്കുന്നത് തുടരണമെന്ന് പറഞ്ഞുകൊണ്ടാണ് ഈ ആഴ്ച ആദ്യം, കിം അമേരിക്കയെ കുറ്റപ്പെടുത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും ഉത്തരകൊറിയ ആയുധങ്ങളും മിസൈലുകളും നിർമ്മിക്കുന്നത് തുടർന്നുവെന്നും ആക്ഷേപമുണ്ട്. പുതിയ ഹൈപ്പർസോണിക്, ആന്റി-എയർക്രാഫ്റ്റ് മിസൈലുകളെന്ന് അവകാശപ്പെടുന്നവ അടുത്തിടെയാണ് രാജ്യം പരീക്ഷിച്ചത്.

click me!