വെളുത്ത രൂപം, കുനിഞ്ഞ് നടപ്പ്, സിസിടിവി ക്യാമറയിൽ പതിഞ്ഞ നി​ഗൂഢജീവി എന്ത്?

Published : Jul 19, 2022, 08:55 AM IST
വെളുത്ത രൂപം, കുനിഞ്ഞ് നടപ്പ്, സിസിടിവി ക്യാമറയിൽ പതിഞ്ഞ നി​ഗൂഢജീവി എന്ത്?

Synopsis

‌ജൂലൈ ഒമ്പതിനാണ് പ്രസ്തുത വീഡിയോ പങ്കു വച്ചിരിക്കുന്നത്. അപ്പോൾ മുതൽ ആളുകൾ ഇത് എന്താണ് എന്ന് കണ്ടെത്താൻ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇതിനെ കുറിച്ച് പല അഭിപ്രായങ്ങളും ആളുകൾ പങ്ക് വയ്ക്കുന്നുണ്ട്.

സിസിടിവി ക്യാമറകളിൽ ചിലപ്പോൾ വിചിത്രം എന്ന് തോന്നുന്ന ചില ദൃശ്യങ്ങൾ പതിയാറുണ്ട്. അതുപോലെ നി​ഗൂഢമായ ഒരു രൂപമാണ് ഇപ്പോൾ പാരാനോർമൽ പ്രേമികൾക്കിടയിൽ ചർച്ചയാവുന്നത്. കെന്റക്കിയിലെ മൂർഹെഡിന് സമീപത്ത് വച്ചാണ് ഈ വീഡിയോ റെക്കോർഡ് ചെയ്തിരിക്കുന്നത്. വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തതോടെ ഇത് എന്തായിരിക്കും എന്നുള്ള വലിയ തരത്തിലുള്ള ചർച്ചകൾ നടക്കുകയാണ്. 

മെലിഞ്ഞ രൂപമാണ് വീഡിയോയിൽ കാണുന്നത്. വെളുത്ത നിറത്തിലാണ് രൂപമുള്ളത്. വീട്ടുടമസ്ഥന്റെ പൂന്തോട്ടത്തിന് മുന്നിൽ നിർത്തിയിട്ടിരിക്കുന്ന കാറിനടുത്തേക്ക് കുനിഞ്ഞ് നീങ്ങുന്ന തരത്തിലാണ് രൂപമുള്ളത്. 

'പാരാനോർമാലിറ്റി മാ​ഗസിൻ' എന്ന അക്കൗണ്ടിൽ നിന്നും ഷെയർ ചെയ്ത വീഡിയോ വളരെ പെട്ടെന്ന് തന്നെ അഞ്ച് ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. 'മൂർഹെഡ്ഡിന് സമീപത്ത് നിന്നും പകർത്തപ്പെട്ടിരിക്കുന്ന നി​ഗൂഢമായ രൂപം' എന്ന് അതിൽ കാപ്ഷൻ നൽകിയിട്ടുണ്ട്. 

 

‌ജൂലൈ ഒമ്പതിനാണ് പ്രസ്തുത വീഡിയോ പങ്കു വച്ചിരിക്കുന്നത്. അപ്പോൾ മുതൽ ആളുകൾ ഇത് എന്താണ് എന്ന് കണ്ടെത്താൻ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇതിനെ കുറിച്ച് പല അഭിപ്രായങ്ങളും ആളുകൾ പങ്ക് വയ്ക്കുന്നുണ്ട്. 'ഇത് യഥാർത്ഥ വീഡിയോ അല്ലെന്നും വീ‍ഡിയോ പ്ലേ ചെയ്തിരിക്കുന്ന മോണിറ്ററിന്റെ വീഡിയോ പ്ലേ ചെയ്തിരിക്കുന്നതാണ്' എന്നും ഒരാൾ കമന്റ് നൽകി. 

ശരിക്കും ഇതിന്റെ നിറം വെള്ള ആയിരിക്കില്ല എന്നും കറുപ്പ് സ്യൂട്ട് ധരിച്ചിരിക്കുന്ന രൂപം വീഡിയോയിൽ വെള്ളയായി വന്നിരിക്കാമെന്നും മറ്റൊരാൾ കമന്റ് ചെയ്തു. 

പലപ്പോഴും ഇത്തരം ഫൂട്ടേജുകൾ വലിയ തോതിൽ ഇന്റർനെറ്റിൽ വൈറലാവാറുണ്ട്. എന്നാൽ, അതിലേറെയും വളരെ തെറ്റിദ്ധാരണാജനകമായ എന്തെങ്കിലും ആവാറാണ് പതിവ്. ഏതായാലും തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് ഇവിടെ വീഡിയോ എന്തായിരിക്കാം എന്നത് ആളുകൾ വളച്ചൊടിക്കുന്നു എന്ന് കരുതാം. 

PREV
click me!

Recommended Stories

രണ്ടേരണ്ട് സെക്കന്റ് വീഡിയോയിൽ വൈറലായ 'ബന്ദാന ​ഗേൾ', കിട്ടിയ പണത്തിൽ ഭൂരിഭാ​ഗം ദാനം ചെയ്തു, വീണ്ടും വൈറൽ
നാലാമതും ഗർഭിണിയായ ഭാര്യയോട് ബിസിനസ് ടൂറെന്ന് പറഞ്ഞു, വെള്ളപ്പൊക്കത്തിൽപ്പെട്ടു; അന്വേഷിച്ചപ്പോൾ കാമുകിയുടെ കൂടെ ഹോട്ടലിൽ