യേശുവിനു തലയ്ക്കു ചുറ്റും പ്രഭാവലയമില്ല, യൂദാസിന്റെ മുഖം വ്യക്തമല്ല; ഡാവിഞ്ചിയുടെ 'തിരുവത്താഴ'ത്തില്‍ ഒളിഞ്ഞിരിക്കുന്ന നിഗൂഢതകള്‍

By Web TeamFirst Published Apr 18, 2019, 6:15 PM IST
Highlights

യൂദാസിന്റെ മുഖം ഡാവിഞ്ചി വ്യക്തമായി വരച്ചിട്ടില്ല. തൂങ്ങി മരിച്ച ഒരാളുടെ ഒടിഞ്ഞ കഴുത്തിനെ ഓർമിപ്പിക്കും വിധമാണ് യൂദാസിന്റെ തല. യേശുവിന്റെ കുരിശു മരണം കഴിഞ്ഞു യൂദാസ് പാപഭാരത്താൽ ആത്മഹത്യ ചെയ്തു എന്നാണ് വിശ്വാസം അയാൾ മാത്രമാണ് 12 പേരിൽ ടേബിളിൽ മുട്ട് കുത്തിയിരിക്കുന്നത്. 

ലോകത്തിലെ എക്കാലത്തേയും ഏറ്റവും മികച്ച ചിത്രകാരന്മാരിലൊരാള്‍.. കൂടാതെ ബഹുമുഖപ്രതിഭ.. ലിയനാര്‍ഡോ ഡാവിഞ്ചി.. അദ്ദേഹത്തിന്‍റെ 'തിരുവത്താഴം' അതുപോലെ തന്നെ പ്രശസ്തമായ ചിത്രമാണ്.. തിരുവത്താഴത്തില്‍ ഒളിഞ്ഞിരിക്കുന്ന നിഗൂഢതകള്‍ വിശദീകരിക്കുകയാണ് ഡാവിഞ്ചി @davinci_prof എന്ന മലയാളി ട്വിറ്റര്‍ ഹാന്‍ഡിലില്‍. ചിത്രത്തില്‍ മറഞ്ഞിരിക്കുന്നത് എന്തെല്ലാമാണ് എന്നാണ് ട്വിറ്റര്‍ ത്രെഡ്ഡിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.. 

ട്വിറ്ററില്‍ നിന്ന്: 

ഡാവിഞ്ചിയുടെ അന്ത്യാത്താഴം ( തിരുവത്താഴം) എന്ന ചിത്രം വരയ്ക്കണം എന്ന ആഗ്രഹത്തിൽ നടത്തിയ ഗവേഷത്തിൽ മനസിലാക്കിയ കുറച്ചു സംഗതികൾ ത്രെഡിൽ ആക്കി പറയുകയാണ് ഇതിൽ.15 ആം നൂറ്റാണ്ടിലാണ് ഇത് രചിച്ചത്.രണ്ടുവർഷത്തോളം എടുത്തു ഈ ചിത്രത്തിനായി . എല്ലാ ഡാവിഞ്ചി ചിത്രങ്ങളും പോലേ ഇതും പൂർണമല്ല.

ഈ വിഷയത്തിൽ അനേകം ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. അവയെല്ലാം അത്താഴം എന്ന വിഷയത്തിൽ ആയിരുന്നു.നാളെ നിങ്ങളിൽ ഒരാൾ എന്നെ ഒറ്റുകൊടുക്കും എന്ന് യേശു പറയുന്ന നിമിഷമാണ് ചിത്രം നമ്മെ കാണിക്കുന്നത്. ആ സമയത്തു ശിഷ്യന്മാരിൽ ഉണ്ടാകുന്ന റിയാക്ഷൻ ഒരു ക്യാൻഡിഡ് ഫോട്ടോയുടെ ഡൈനാമിക്സോടെ അവതരിപ്പിച്ചു.

ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത പെർസിപെക്റ്റിവ് ആണ്. ചിത്രം വരച്ച മുറിയുടെ തുടർച്ചയെന്നോണം തോന്നും ചിത്രത്തിലെ മുറി. യേശുവിന്റെ തല കേന്ദ്രമാക്കി ആണ് വരച്ചിരിക്കുന്നത് ഇതിനായി യേശുവിന്റെ തലയുടെ സ്ഥാനത്തു ഒരു ആണി അടിച്ചു അതിൽ നിന്നും ത്രെഡ് പിടിച്ചു വരച്ചതാണ് എന്ന് വിശ്വസിക്കുന്നു.

ചിത്രത്തിൽ നിഗൂഡം എന്ന് തോന്നുന്ന കാര്യങ്ങളാണ്. യേശുവിനെയും 12 ശിഷ്യന്മാരെയും ടേബിളിന്റെ ഒരു ഭാഗത്തു തന്നെ വരച്ചു എന്നത്. സാധാരണഗതിയിൽ ഇരുവശത്തും ഇരുന്നാണ് ആഹാരം കഴിക്കുക. മറ്റൊന്ന് ടേബിളിനും യേശുവിനും എതിരെ തിരിച്ചിട്ടിരിക്കുന്ന ഒരേ ഒരു കസേരയാണ്.

യൂദാസിന്റെ മുഖം ഡാവിഞ്ചി വ്യക്തമായി വരച്ചിട്ടില്ല. തൂങ്ങി മരിച്ച ഒരാളുടെ ഒടിഞ്ഞ കഴുത്തിനെ ഓർമിപ്പിക്കും വിധമാണ് യൂദാസിന്റെ തല. യേശുവിന്റെ കുരിശു മരണം കഴിഞ്ഞു യൂദാസ് പാപഭാരത്താൽ ആത്മഹത്യ ചെയ്തു എന്നാണ് വിശ്വാസം അയാൾ മാത്രമാണ് 12 പേരിൽ ടേബിളിൽ മുട്ട് കുത്തിയിരിക്കുന്നത്.

 

യൂദാസിന്റെ കൈ തട്ടി ഉപ്പു പാത്രം ടേബിളിൽ മറിയുന്നുണ്ട്. നന്ദിയില്ലാത്തവൻ എന്ന് സൂചിപ്പിക്കാൻ. അയാൾ ഒരു കൈയിൽ പണക്കിഴി ഒളിപ്പിക്കാൻ ശ്രമിക്കുന്നുമുണ്ട്. അയാളുടെ ഒരു കൈ യേശുവിന്റെ വീഞ്ഞ് പാത്രത്തിലേക്ക് നീളുന്നു ഇതാണ് പിന്നീട് യേശു എന്റെ രക്തമാണ് എന്ന് പറഞ്ഞത്.

പൊതുവെ എല്ലാ ചിത്രങ്ങളും ഉള്ളത് പോലെ യേശുവിനു തലയ്ക്കു ചുറ്റും പ്രഭാവലയം ഇതിൽ വരച്ചിട്ടില്ല. യേശുവിന്റെ ഒരു കൈ അപ്പത്തിലേക്കും അടുത്തത് വീഞ്ഞിലേക്കും നീളുന്നുണ്ട് ഇതെന്റെ രക്തമാണ് ഇതെന്റെ മാംസവും എന്ന് അവ ഉയർത്തി അടുത്തതായി പറയാൻ പോകുന്നു എന്നതാണ് അത് സൂചിപ്പിക്കുന്നത്. 

യേശുവിന്റെ സമീപത്തുള്ള സ്ത്രീയുടെ രൂപമുള്ള ശിഷ്യൻ വലിയ വാദ പ്രതിവാദങ്ങൾ ഉണ്ടാക്കിയതാണ്. അത് യേശുവിന്റെ ഭാര്യ ആണ് എന്നാണ് ഒരു വാദം. അവർക്കിടയിലെ ത്രികോണ ആകൃതിയിൽ വരുന്ന വിടവ് ശ്രദ്ധിക്കപെടുന്നതാണ്. അത്  ക്രൈസ്തവ വിശ്വാസത്തിലെ ഹോളി ട്രിനിറ്റി എന്നതിന്റെ സൂചകമാണ് എന്നും വാദമുണ്ട്. 

അത്താഴം എന്നതു സൂര്യൻ അസ്തമിച്ചു കഴിഞ്ഞു കഴിക്കുന്ന ഭക്ഷണമാണെങ്കിലും പിന്നിലുള്ള വാതിലിൽ കൂടി കാണുന്ന ദൃശ്യത്തിൽ പകലാണ്. 

ഏറ്റവും ദുഃഖകരമായ കാര്യം ഈ ചിത്രം ഇന്ന് 80%ത്തോളം നഷ്ടപെട്ട നിലയിൽ ആണ്. ഡാവിഞ്ചി ചിത്രം വരയ്ക്കുമ്പോൾ പരീക്ഷണമെന്നോണം പ്ലാസ്റ്റിക് പോലെയുള്ള രാസവസ്തു ചേർത്താണ് ഛായം നിർമ്മിച്ചത്. പള്ളിയുടെ ഉള്ളിലെ ഒറ്റകട്ട  കെട്ടിയ ഭിത്തിയിലെ ചിത്രത്തിൽ ഈർപ്പം പിടിച്ചു പൊളിഞ്ഞു ഇളകി ചിത്രം നശിച്ചു

ഡാവിഞ്ചി ഒരു മത വിശ്വാസി അല്ലായിരുന്നു എന്ന് ചരിത്രം പറയുന്നു. ശാസ്ത്രകൗതുകി ആയ അദ്ദേഹം അന്ത്യാത്താഴം വരയ്ക്കുന്ന സമയത്തും ലെൻസുകളെ കുറിച്ച് പഠിക്കാൻ ശ്രമിച്ചിരുന്നു. അതാകാം പെർസ്‌പെക്റ്റിവ് ശൈലിയിൽ ചിത്രം വരയ്ക്കാൻ കാരണം എന്ന് കരുതപ്പെടുന്നു.

രണ്ട് വർഷമായിട്ടും ചിത്രം പൂർത്തിയാവാത്തതിനാൽ പള്ളിയുടെ അധികാരി പോപ്പിന് പരാതി നൽകി. യൂദാസിന്റെ മുഖം കണ്ടെത്താനായില്ല എന്നാണ് ഡാവിഞ്ചി നൽകിയ മറുപടി. ഈ അസ്വാരസ്യങ്ങളും രാജ്യത്ത് ഉണ്ടായ യുദ്ധവും കാരണം ഡാവിഞ്ചി ചിത്രം പൂർത്തിയാക്കാതെ മടങ്ങി.

ചിത്രം വീണ്ടെടുക്കുവാനുള്ള ഒരുപാടു ശ്രമങ്ങൾ പിന്നീട് നടത്തപ്പെട്ടു എല്ലാം ചിത്രത്തെ കൂടുതൽ മോശം അവസ്ഥയിൽ എത്തിച്ചതെ ഉള്ളൂ. ഡാവിഞ്ചി ഒരു വസ്തുവിൽ പ്രകാശത്തിന്റെ വിന്യാസത്തെ അതുപോലെ ഒപ്പിയെടുക്കാൻ വിദക്തനായിരുന്നു. ഈ പ്രത്യേകത അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കു ത്രിമാനരൂപം നൽകി.

മൊണാലിസ എന്ന വിശ്വവിഖ്യാത ചിത്രം ഈ പ്രത്യേകത കൊണ്ടും കൂടിയാണ് പ്രശസ്തമായത് ഒരു മനുഷ്യന്റെ മുഖ ഭാവം പ്രകടമാകുന്ന ചുണ്ടുകളുടെ വശങ്ങളിലും കണ്ണിന്റെ വശങ്ങളിലും ഇരുട്ട് നിറച്ചു. അത് മോണോലിസയുടെ ചിരിയെയും മുഖഭാവത്തെയും തിരിച്ചറിയാൻ പറ്റാത്ത പോലെ നിഗൂഢമാക്കി.

ഇത്ര പ്രതിഭാശാലിയായ ഒരാളുടെ ചിത്രം പുനർസൃഷ്ടിക്കാൻ ആരും ഇല്ല എന്നത് തന്നെയാണ് വാസ്തവം. ഇപ്പോൾ ക്ലൈമറ്റ് കോൺട്രോൾഡ് ആയി ഉളള അന്തരീക്ഷത്തിൽ ആണ് ചിത്രം സൂക്ഷിച്ചിരിക്കുന്നത്. സന്ദർശകർക്കും കുറെയേറെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി15 മിനിറ്റ് ആണ് ഈ ചിത്രം കാണാൻ അനുവദിക്കപ്പെട്ട സമയം.

ഡാവിഞ്ചിയുടെ അന്ത്യാഅത്താഴം ( തിരുവത്താഴം) എന്ന ചിത്രം വരയ്ക്കണം എന്ന ആഗ്രഹത്തിൽ നടത്തിയ ഗവേഷത്തിൽ മനസിലാക്കിയ കുറച്ചു സംഗതികൾ ത്രെഡിൽ ആക്കി പറയുകയാണ് ഇതിൽ.15 ആം നൂറ്റാണ്ടിലാണ് ഇത് രചിച്ചത്.രണ്ടുവർഷത്തോളം എടുത്തു ഈ ചിത്രത്തിനായി . എല്ലാ ഡാവിഞ്ചി ചിത്രങ്ങളും പോലേ ഇതും പൂർണമല്ല.1 pic.twitter.com/GcQvgM4vPz

— ഡാവിഞ്ചി (@davinci_prof)

കടപ്പാട്:  ഡാവിഞ്ചി @davinci_prof 

click me!