‘മുത്തശ്ശിക്കും ബ്ലിങ്കിറ്റ് പഠിക്കണം!’ കൊച്ചുമകളുടെ ഓൺലൈൻ ഷോപ്പിങ് ക്ലാസ്; കുറിപ്പെഴുതി പഠിക്കുന്ന മുത്തശ്ശിയുടെ വീഡിയോ വൈറൽ

Published : Sep 24, 2026, 02:55 PM IST
Blinkit tuition for Nani

Synopsis

കൊച്ചുമകൾ സന്യ ഹുസൈനിൽ നിന്ന് ബ്ലിങ്കിറ്റ് ആപ്പ് വഴി ഓൺലൈനായി സാധനങ്ങൾ ഓർഡർ ചെയ്യാൻ പഠിക്കുന്ന മുത്തശ്ശിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പഠിച്ച കാര്യങ്ങൾ മറക്കാതിരിക്കാൻ മുത്തശ്ശി ശ്രദ്ധയോടെ കുറിപ്പുകൾ എടുക്കുന്നതാണ് വീഡിയോയിലെ പ്രധാന ആകർഷണം. സാങ്കേതികവിദ്യ പഠിക്കാൻ പ്രായം ഒരു തടസ്സമല്ലെന്ന് ഈ വീഡിയോ തെളിയിക്കുന്നു.

ൺലൈനായി സാധനങ്ങൾ ഓർഡർ ചെയ്യാൻ പഠിക്കുന്ന മുത്തശ്ശിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹൃദയം കവരുന്നത്. കൊച്ചുമകൾ ക്ഷമയോടെ ബ്ലിങ്കിറ്റ് ആപ്പ് ഉപയോഗിക്കാൻ പഠിപ്പിക്കുന്നതും നാനി അതെല്ലാം ശ്രദ്ധയോടെ കുറിച്ചെടുക്കുന്നതുമാണ് വീഡിയോയിലെ കാഴ്ചകൾ. ഡിജിറ്റൽ ലോകത്തേക്ക് പുതിയൊരു ചുവടുവയ്ക്കുന്ന മുത്തശ്ശിയുടെ ഈ ശ്രമം നിരവധി പേരെയാണ് ആകർഷിച്ചത്.

മുത്തശ്ശിക്കും പഠിക്കണം ഓൺലൈൻ ഷോപ്പിംഗ്

ഡിജിറ്റൽ ക്രിയേറ്ററായ സന്യ ഹുസൈൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് നാനിയുടെ ‘ബ്ലിങ്കിറ്റ് ട്യൂഷൻ’ കാണുന്നത്. ആദ്യം ആപ്പ് തുറക്കുന്നതെങ്ങനെയെന്നും തുടർന്ന് ആവശ്യമായ സാധനങ്ങൾ സെർച്ച് ചെയ്യുന്നതെങ്ങനെയെന്നും സന്യ മുത്തശ്ശിക്ക് വിശദീകരിച്ച് കൊടുക്കുന്നു. സെർച്ച് ബാറിൽ സാധനത്തിന്‍റെ പേര് ടൈപ്പ് ചെയ്യുകയോ മൈക്രോഫോൺ ഉപയോഗിക്കുകയോ ചെയ്യാമെന്നും കൊച്ചുമകൾ പറഞ്ഞു കൊടുക്കുന്നത് കേൾക്കാം.

നാനിയുടെ ആദ്യത്തെ ആവശ്യം ഷാംപൂവാണ്. തുടർന്ന് പുതുക്കെ സാധനങ്ങളുടെ പട്ടിക നീളുന്നു. നെസ്കഫെ, ഹെർഷി ചോക്ലേറ്റ് സിറപ്പ്, അര കിലോ അമൂൽ ബട്ടർ, ഒരു എയർ ഫ്രയർ തുടങ്ങിയവയും കാർട്ടിലേക്ക് ചേർക്കുന്നു. ഓർഡർ പരിശോധിക്കുന്നതും പേയ്മെന്‍റ് രീതി തെരഞ്ഞെടുക്കുന്നതും ഒടുവിൽ ഓർഡർ നൽകുന്നതും സന്യ ഘട്ടംഘട്ടമായി പഠിപ്പിക്കുന്നു.

എല്ലാം കുറിച്ചെടുത്ത് മുത്തശ്ശി

പ്രത്യേകിച്ച്, പഠിച്ച കാര്യങ്ങൾ മറക്കാതിരിക്കാൻ നാനി കുറിപ്പെടുക്കുന്നതാണ് വീഡിയോയിലെ ഏറ്റവും രസകരമായ ഭാഗങ്ങളിലൊന്ന്. ഡെലിവറി എത്തുന്ന സമയവും അവർ കുറിച്ചുവെച്ചെങ്കിലും, അത് ഓരോ ഓർഡറിനും മാറാമെന്ന് കൊച്ചുമകൾ തിരുത്തിക്കൊടുക്കുന്നു. വീഡിയോയ്ക്ക് ബ്ലിങ്കിറ്റ് ഉൾപ്പെടെ നിരവധി പേരിൽനിന്ന് മുത്തശ്ശിക്കും കൊച്ച് മകൾക്കും സ്നേഹപൂർവമായ നിരവധി പ്രതികരണങ്ങളും അഭിനന്ദനങ്ങളും ലഭിച്ചു. സാങ്കേതികവിദ്യ പഠിക്കാൻ പ്രായം ഒരു തടസ്സമല്ലെന്ന സന്ദേശം കൂടിയാണ് ഈ കൊച്ചുമകൾ – മുത്തശ്ശി നിമിഷം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ആകാശത്തെ കടൽ തിരമാലകൾ! അപൂർവ്വ 'കെൽവിൻ - ഹെൽംഹോൾട്സ്' മേഘങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
‘മാജിക്കായി മറുപടി മാറില്ല’! റീഫണ്ട് വൈകുന്നെന്ന് എഴുതിയ യാത്രക്കാരന് ലുഫ്താൻസ ജീവനക്കാരന്‍റെ ശകാരം; കണ്ടത് 1.35 കോടി പേർ, പിന്നാലെ മാപ്പ്!