
ഒരു ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പുരുഷന്മാര്‍ കുടുതല്‍ ആകര്‍ഷകമാകുന്നുവെന്നത് ലോകത്ത് നിലനില്‍ക്കുന്ന ഒരു സിദ്ധാന്തമാണ്. മിനസോട്ടയിലെ ടിക് ടോക് താരമായ ടീന കൊളാഡ എന്ന 21 കാരി സാമൂഹിക മാധ്യമമായ ടിക് ടോക്കില്‍ തന്‍റെ ആണ്‍ സുഹൃത്തിന്‍റെ ചിത്രം പങ്കുവച്ചപ്പോള്‍ അത് 'കാമുകിയുടെ പ്രഭാവ'മെന്നായിരുന്നു കാഴ്ചക്കാര്‍ എഴുതിയത്. ടീന കൊളാഡ തന്‍റെ ടിക് ടോക്ക് അക്കൗണ്ടില്‍ കാമുകൻ ഡെന്നിസ് കാനഡയുടെ (21), മേക്ക് ഓവറിന് ശേഷമുള്ള ഒരു വീഡിയോ പങ്കുവച്ചതായിരുന്നു സംഭവം. വീഡിയോ ഇതിനകം 44 ലക്ഷം പേരാണ് കണ്ടത്.
ഭര്‍ത്താവിന് സമ്മാനിക്കാനായി ഓണ്‍ലൈനില്‍ വാങ്ങിയ പുസ്തകം 40 വര്‍ഷം മുമ്പ് അച്ഛന് സമ്മാനിച്ചത് !
കാമുകനുമായി ഡേറ്റിംഗ് ആരംഭിക്കുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ ടീന പങ്കുവച്ചു. രണ്ട് ചിത്രങ്ങളിലും ഡെന്നിസ് കാനഡയ്ക്ക് പ്രകടമായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. 'കാമുകി പ്രഭാവം, ഒരു യഥാർത്ഥ കാര്യമാണ്. ഞാൻ എന്താണ് സംസാരിക്കുന്നതെന്ന് നിങ്ങൾക്കറിയില്ലെങ്കിൽ, ഒരു ആൺകുട്ടിക്ക് ഒരു കാമുകിയെ ലഭിമ്പോള്‍ കാമുകി അവനെ ഏറെ തിളക്കമുള്ളവനാക്കുന്നു. അതെ അവനെ 100 മടങ്ങ് മികച്ചതാക്കുന്നതാണ് കാമുകി പ്രഭാവം,' ടീന എഴുതി. തന്‍റെ കാമുകൻ ഇതിന് ഒരു പ്രധാന ഉദാഹരണമാണെന്നും ടീന കൂട്ടിചേര്‍ത്തു. തന്‍റെ ആശയം ശക്തമാക്കാന്‍ ഇരുവരും തമ്മില്‍ ബന്ധത്തിലാകുന്നതിന് മുമ്പുള്ള ഡെന്നിസ് കാനഡയുടെ ചില ചിത്രങ്ങളും ടീന പങ്കുവച്ചു. ഷര്‍ട്ടും ഷോര്‍ട്ട്സും ധരിച്ച ഡെന്നിസിന്‍റെ ചിത്രങ്ങളായിരുന്നു അവ. 'അത് അത്ര മോശമായിരുന്നില്ല, പക്ഷേ അവന് കൂടുതൽ കഴിവുണ്ടെന്ന് എനിക്കറിയാമായിരുന്നു, ഞാൻ അത് കണ്ടു.' 'ഞങ്ങൾ ഡേറ്റിംഗ് ആരംഭിച്ചതിന് ശേഷം അവനെ കാണാൻ തയ്യാറാണ്, ഞാൻ അവന് ഒരു ചെറിയ സ്റ്റൈലിംഗ് ഉപദേശം നൽകി,' എന്നും ടീന എഴുതി.
അഫ്ഗാനിസ്ഥാനില്‍ ആദ്യ വിദേശ അംബാസിഡറെ നിയമിച്ച് ചൈന; സ്വാഗതം ചെയ്ത് താലിബാന്‍
പുതിയ ചിത്രങ്ങളില്‍ ഡെന്നിസിന് അല്പം നീളമുള്ള മുടിയും ട്രെൻഡി വസ്ത്രങ്ങളുമാണ് ഉള്ളത്. കാമുകന്‍റെ പുതിയ ശൈലി കാരണം ഫോട്ടോകളിൽ അവന് കൂടുതൽ ആത്മവിശ്വാസം തോന്നുന്നുവെന്നും ടീന അവകാശപ്പെടുന്നു. 'മുഖം, മുടി, അവൻ ഇപ്പോൾ ചിത്രമെടുക്കുന്ന രീതി, ഇത് കാമുകിയുടെ രഹസ്യമാണെന്ന് നിങ്ങൾക്കറിയാം,' അവൾ കുറിച്ചു. നിരവധി പേരാണ് ടീനയുടെ അഭിപ്രായത്തോട് യോജിപ്പ് പ്രകടിപ്പിച്ചത്. 'അത് വളരെ യഥാർത്ഥമാണ്.' എന്നായിരുന്നു ഒരാള്‍ കുറിച്ചത്. 'പെൺകുട്ടി നീ അത് ചെയ്തു.' എന്നായിരുന്നു മറ്റൊരു കുറിപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക