'1984-ൽ പിതാവിന്‍റെ റിട്ടയർമെന്‍റിന്, ജീവിതത്തെക്കുറിച്ച് പ്രതിഫലിപ്പിക്കുന്നതിനുള്ള മനോഹരമായ ഒരു മാർഗമാണെന്ന് കരുതിയാണ് താന്‍ ആ പുസ്തകം വാങ്ങി സമ്മാനിച്ചത്. ഇന്ന് ഭര്‍ത്താവിന്‍റെ 83-ാം ജന്മദിനത്തിന് സമ്മാനം നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ ഗാർഡിയനിൽ ഞാൻ വായിച്ച ചില കാര്യങ്ങള്‍ ആ പുസ്തകത്തെക്കുറിച്ച് വീണ്ടും ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു' റോസ് ബിബിസിയോട് പറഞ്ഞു. 

ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റുകള്‍ ശക്തമായതോടെ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഓണ്‍ലൈനില്‍ വാങ്ങുന്നവരുടെ എണ്ണം കൂടി. പക്ഷേ, അതോടൊപ്പം ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങുന്നവരുടെ പ്രധാന പരാതി, പലപ്പോഴും പറഞ്ഞ സാധനമല്ല കൈയില്‍ കിട്ടുന്നത് എന്നാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വിചിത്രമായൊരു അനുഭവമാണ് യുഎസിലെ ഈസ്റ്റ് സസെക്സിലെ ആൽഫ്രിസ്റ്റണിൽ നിന്നുള്ള റോസ് ഫോർഡിന് ഉണ്ടായത്. റോസ്, തന്‍റെ ഭര്‍ത്താവ് ആദമിന്‍റെ 83-ാമത്തെ ജന്മദിനത്തിന് ഒരു പുസ്തകം സമ്മാനിക്കാന്‍ തീരുമാനിച്ചതാണ് അത്യപൂര്‍വ്വമായ ഒരു അനുഭവത്തിലേക്ക് അവരെ നയിച്ചത്. 

അഫ്ഗാനിസ്ഥാനില്‍ ആദ്യ വിദേശ അംബാസിഡറെ നിയമിച്ച് ചൈന; സ്വാഗതം ചെയ്ത് താലിബാന്‍

റോസ് ഫോർഡ്, ഭര്‍ത്താവിന് ജന്മദിന സമ്മാനമായി നല്‍കാന്‍ ആൽഡസ് ഹക്സ്ലിയുടെ ടെക്സ്റ്റുകളും പ്രീടെക്സറ്റുകളും എന്ന പുസ്തകം ABE ബുക്‌സ് എന്ന പുസ്തക വെയർഹൗസ് വഴി ഓണ്‍ലൈന്‍ ഓർഡർ നല്‍കി. കുംബ്രിയയിലെ വൈറ്റ്‌ഹേവനിലുള്ള മൈക്കൽ മൂണിന്‍റെ ഉടമസ്ഥതയിലുള്ള ഒരു കടയിൽ നിന്ന് പുസ്തകം സംഘടിപ്പിച്ച ABE ബുക്‌സ്, പുസ്തകം റോസ് ഫോര്‍ഡിന് അയച്ച് നല്‍കി. പുസ്തകം കൈയില്‍ കിട്ടിയ റോസ് ആദ്യ താളിലെ കൈയെഴുത്ത് ശ്രദ്ധിച്ചു. അപ്പോഴാണ് അത് താന്‍ മുപ്പത്തിയൊമ്പത് വര്‍ഷം മുമ്പ്, 1984 ല്‍ തന്‍റെ അച്ഛന് സമ്മാനിച്ച അതേ പുസ്തകമാണെന്ന് തിരിച്ചറിഞ്ഞത്. കാരണം അന്ന് അച്ഛന് പുസ്തകം സമ്മാനിച്ചപ്പോള്‍ റോസ് എഴുതിയ കുറിപ്പ് അതു പോലെ ആ പുസ്തകത്തിന്‍റെ ആദ്യ താളിലുണ്ടായിരുന്നു. 

ഭാര്യയുടെ പ്രസവം കാണാന്‍ നിര്‍ബന്ധിച്ചു; ആ കാഴ്ച മാനസികനില വഷളാക്കി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭര്‍ത്താവ് !

പൊടി പിടിച്ചിരുന്നതിനാല്‍ ആദ്യം ആ എഴുത്ത് തിരിച്ചറിഞ്ഞില്ലെന്ന് റോസ് ബിബിസിയോട് പറഞ്ഞു. ”ഞാൻ അതിലൂടെ കറങ്ങുകയായിരുന്നു, എന്‍റെ കൈയക്ഷരം ഉണ്ടായിരുന്നു, 25th May 1984, for dad" അവര്‍ പറഞ്ഞു. 1984-ൽ പിതാവിന്‍റെ റിട്ടയർമെന്‍റിന്, ജീവിതത്തെക്കുറിച്ച് പ്രതിഫലിപ്പിക്കുന്നതിനുള്ള മനോഹരമായ ഒരു മാർഗമാണെന്ന് കരുതിയാണ് താന്‍ ആ പുസ്തകം വാങ്ങി സമ്മാനിച്ചത്. ഇന്ന് ഭര്‍ത്താവിന്‍റെ 83-ാം ജന്മദിനത്തിന് സമ്മാനം നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ ഗാർഡിയനിൽ ഞാൻ വായിച്ച ചില കാര്യങ്ങള്‍ ആ പുസ്തകത്തെക്കുറിച്ച് വീണ്ടും ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു. അങ്ങനെ ഭര്‍ത്താവിന് ആ പുസ്തകം സമ്മാനിക്കാന്‍ തീരുമാനിക്കുകയും ഓണ്‍ലൈനില്‍ ഓര്‍ഡര്‍ നല്‍കുകയുമായിരുന്നു. ഒടുവില്‍ മൈക്കൽ മൂണിൽ നിന്ന് ഒരു കോപ്പി വന്നു. പണ്ട് അച്ഛന് വാങ്ങി സമ്മാനിച്ച അതേ പുസ്തകം. അങ്ങനെ ഒരേ പുസ്തകത്തിന് രണ്ടുതവണ പണം നൽകാനുള്ള പദവി തനിക്ക് ലഭിച്ചെന്നും റോസ് കൂട്ടിച്ചേര്‍ത്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക