പക്ഷിയെ വിളിച്ച് വരുത്തി, പിടികൂടി ഉപദ്രവിച്ച് ആനന്ദിക്കുന്ന സ്ത്രീ; കലി പൂണ്ട് നെറ്റിസണ്‍സ്

Published : Jul 26, 2023, 08:32 AM IST
പക്ഷിയെ വിളിച്ച് വരുത്തി, പിടികൂടി ഉപദ്രവിച്ച് ആനന്ദിക്കുന്ന സ്ത്രീ; കലി പൂണ്ട് നെറ്റിസണ്‍സ്

Synopsis

പക്ഷിയെ ഒരു കാര്യവുമില്ലാതെ ഉപദ്രവിക്കുമ്പോള്‍ ആ സ്ത്രീക്ക് എങ്ങനെ ചിരിക്കാന്‍ തോന്നുന്നുവെന്ന് നിരവധി പേര്‍ ചോദിച്ചു. പലരും തങ്ങളുടെ ദേഷ്യവും ഞെട്ടലും വീഡിയോയ്ക്ക് താഴെ കുറിച്ചു. 


മൃഗങ്ങളോട് മനുഷ്യന്‍ കാണിച്ചതും കാണിക്കുന്നതുമായ ക്രൂരതയ്ക്ക് കുറവൊന്നുമില്ല.  മൃഗങ്ങളും ജീവികളാണെന്നും അതിനാല്‍ മനുഷ്യനുള്ള മൗലികാവകാശങ്ങള്‍ മൃഗങ്ങള്‍ക്കും വേണമെന്ന് ചില മൃഗ സംഘടനകള്‍ ആവശ്യപ്പെടുന്നതൊഴിച്ചാല്‍ ഇക്കാര്യത്തില്‍ ഒരു നീക്കവും മനുഷ്യനില്‍ നിന്ന് ഉണ്ടായിട്ടില്ല. ഇതിനിടെയാണ് മൃഗങ്ങളെ ലൈംഗീകമായി പീഡിപ്പിക്കുന്നുവെന്നുവെന്നും അത്തരത്തില്‍ ആനന്ദം കണ്ടെത്തുന്ന ചിലരെ അറസ്റ്റ് ചെയ്തുവെന്നുമുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇതിനിടെയാണ് ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ വൈറലായത്. ബീച്ചില്‍ സൂഹൃത്തുക്കള്‍ക്കൊപ്പമിരിക്കുന്ന ഒരു സ്ത്രീ കടല്‍ കാക്കളെ പിടികൂടി തന്‍റെ കൈക്കുള്ളിലാക്കി സുഹൃത്തുക്കളെ കാണിക്കുന്ന വീഡിയോ പെട്ടെന്ന് തന്നെ ഇന്‍സ്റ്റാഗ്രാമില്‍ വൈറലായി. 

ബസിന് നേരെ ഛിന്നം വിളിച്ച് പാഞ്ഞടുക്കുന്ന കൊമ്പനാന; രക്തം മരവിച്ച് പോകുന്ന ദൃശ്യത്തിന്‍റെ വൈറല്‍ വീഡിയോ !

വീഡിയോയില്‍ ബീച്ചില്‍ സണ്‍ബാത്ത് നടത്തുന്നതിനിടെ ഒരു സ്ത്രീ, അത് വഴി ഒരു കൂട്ടം കടൽക്കാക്കകൾ കടലിന് സമീപം അലയുന്നത് കാണുന്നു. തുടര്‍ന്ന് അവര്‍ അത് വഴി കൊത്തിപ്പെറുക്കി നടന്ന ഒരു പക്ഷിയെ ശബ്ദമുണ്ടാക്കിയും കൊക്കൊട്ടിയും വിളിക്കുന്നു. പക്ഷി പതുക്കെ ആ സ്ത്രീയുടെ അടുത്തെത്തുമ്പോള്‍ അവര്‍ പക്ഷിയെ പിടികൂടുന്നു. തുടര്‍ന്ന് അതിന്‍റെ കഴുത്ത് തന്‍റെ കൈക്കുള്ളിലാക്കിയ സ്ത്രീ, തന്‍റെ സുഹൃത്തുക്കളുമൊത്ത് ചിരിക്കുമ്പോള്‍, അവരുടെ കൈക്കുള്ളില്‍ പിടയുന്ന കടല്‍ക്കാക്കയെ കാണാം.

വിമാനത്തിലെ 'വിന്‍റോ' ഇല്ലാത്ത വിന്‍റോ സീറ്റുകള്‍; ട്വിറ്ററില്‍ വൈറലായി ഒരു കുറിപ്പ് !

പക്ഷിയെ ഒരു കാര്യവുമില്ലാതെ ഉപദ്രവിക്കുമ്പോള്‍ ആ സ്ത്രീക്ക് എങ്ങനെ ചിരിക്കാന്‍ തോന്നുന്നുവെന്ന് നിരവധി പേര്‍ ചോദിച്ചു. പലരും തങ്ങളുടെ ദേഷ്യവും ഞെട്ടലും വീഡിയോയ്ക്ക് താഴെ കുറിച്ചു. വീഡിയോ മുപ്പത്തിനാലായിരത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു. പലരും ഇത്തരം വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.  "ആ പക്ഷിയുടെ  ഭയം കണ്ടിട്ട് അവർക്ക് എങ്ങനെ ചിരിക്കാന്‍ കഴിയുന്നു. ഇത് വെറുപ്പുളവാക്കുന്നതാണ്."  ഒരു കാഴ്ചക്കാരനെഴുതി.  "ഇത് വളരെ മണ്ടത്തരമാണ്," മറ്റൊരാള്‍ എഴുതി.  'ഇത് വളരെ അസ്വസ്ഥകരമാണ്, അവര്‍ക്ക് ശിക്ഷ നല്‍കണം' മറ്റൊരു കാഴ്ചക്കാരന്‍ തന്‍റെ ദേഷ്യം പ്രകടിപ്പിച്ചു. 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ഭർത്താവ് കാമുകിക്ക് കൈമാറിയത് 23 കോടി! ഭാര്യ കണ്ടെത്തിയത് ഭർത്താവിന്‍റെ മരണാനന്തരം, കേസ്
"ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടും... ദാ പൊട്ടി!" സിനിമ ഡയലോഗല്ല, ഇത് പോപ്‌കോൺ ഡേയാണ്; തിയേറ്ററിലെ ആ സൈഡ് ഹീറോയ്ക്ക് ഇന്ന് വയസ്സ് അയ്യായിരം