ആദ്യം കൊമ്പന്‍ ബസിനെ ശ്രദ്ധിക്കുന്നില്ല. എന്നാല്‍, ബസ് ശ്രദ്ധയില്‍പ്പെട്ട ഉടനെ അതിന് നേരെ ഛിന്നം വിളിച്ച് പാഞ്ഞടുക്കുകയായിരുന്നു അവന്‍. 


ടുത്തകാലത്തായി മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍ ഏറെയാണ്. പ്രത്യേകിച്ചും വനവും വനത്തോട് ചേര്‍ന്ന പ്രദേശങ്ങളിലും. കേരള - കര്‍ണ്ണാടക - തമിഴ്നാട് അതിര്‍ത്തികളിലെ സഹ്യപര്‍വ്വത വനമേഖലകളില്‍ ഇത്തരം സംഘര്‍ഷങ്ങളുടെ നിരവധി വാര്‍ത്തകള്‍ ദിനംപ്രതി പുറത്ത് വരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരം ദൃശ്യങ്ങള്‍ക്കും ഏറെ കാഴ്ചക്കാരാണുള്ളത്. കഴിഞ്ഞ ദിവസം അത്തരമൊരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. കര്‍ണ്ണാടകയില്‍ നിന്നുള്ള വീഡിയോ പങ്കുവച്ചത് സുപ്രിയ സാഹു ഐഎഫ്എസാണ്. വീഡിയോ പങ്കുവച്ച് കൊണ്ട് സുപ്രിയ ഇങ്ങനെ എഴുതി. 'ആന ബസിലെ യാത്രക്കാരെ പരിശോധിക്കാൻ തീരുമാനിച്ചപ്പോൾ, ബസ് ഡ്രൈവറുടെ നേതൃത്വത്തില്‍ എല്ലാവരും മനോധൈര്യം പ്രകടിപ്പിച്ചു, വിവേകത്തോടെ ശാന്തമായിരുന്നതിനാല്‍ എല്ലാം നന്നായി നടന്നു. കർണാടകയിൽ നിന്നുള്ള വീഡിയോ. ഒരു സുഹൃത്ത് പങ്കിട്ടു.' 

വനാന്തര്‍ ഭാഗത്ത് കൂടി സര്‍വ്വീസ് നടത്തുന്ന കര്‍ണ്ണാടക കെഎസ്ആര്‍ടിസി ബസില്‍ നിറയെ ആളുകളുണ്ട്. കാടിന് നടുവിലൂടെ പോകുന്ന റോഡില്‍ ബസ് നിര്‍ത്തിയിട്ടിരിക്കുന്നിടത്ത് നിന്നാണ് വീഡിയോ തുടങ്ങുന്നത്. ഈ സമയം ഒരു വളവ് തിരിഞ്ഞ് പ്രൗഢിയോടെ ഒരു കൊമ്പനാന നടന്ന് വരുന്നു. ഡ്രൈവര്‍ ഉടനെ ബസ് ഓഫ് ചെയ്യുന്നു. ആദ്യം കൊമ്പന്‍ ബസിനെ ശ്രദ്ധിക്കുന്നില്ല. എന്നാല്‍, ബസ് ശ്രദ്ധയില്‍പ്പെട്ട ഉടനെ അതിന് നേരെ ഛിന്നം വിളിച്ച് പാഞ്ഞടുക്കുകയായിരുന്നു അവന്‍. ഈ സമയം ബസ് ഡ്രൈവര്‍ യാത്രക്കാരോട് ശാന്തരായി ഇരിക്കാനും ഒച്ചവയ്ക്കരുതെന്നും നിര്‍ദ്ദേശിക്കുന്നു. ആന ബസിന് തൊട്ടടുത്തേക്ക് ഓടിയെത്തുമ്പോള്‍ ബസ് ഡ്രൈവര്‍ സീറ്റില്‍ നിന്ന് മാറുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ ഒന്നും സംഭവിക്കാത്തത് പോലെ ആന ബസിന് സമീപത്ത് കൂടി നടന്ന് പോകുമ്പോള്‍ ആളുകള്‍ ആശ്വാസത്തോടെ ചിരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. 

വിമാനത്തിലെ 'വിന്‍റോ' ഇല്ലാത്ത വിന്‍റോ സീറ്റുകള്‍; ട്വിറ്ററില്‍ വൈറലായി ഒരു കുറിപ്പ് !

Scroll to load tweet…

ചൈനയില്‍ സ്കൂള്‍ ജിം തകര്‍ന്ന് 11 മരണം; സ്കൂളിലെ വനിതാ വോളിബോള്‍ ടീമും പരിശീലകനുമാണ് അപകടത്തില്‍പ്പെട്ടത്

വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങളുമായെത്തിയത്. “ബുദ്ധിമാൻ.. നമ്മള്‍ മറ്റ് മൃഗങ്ങളുടെ ആവാസ വ്യവസ്ഥയിൽ അവയെ ശല്യപ്പെടുത്തുന്നില്ലെങ്കിൽ അവ നമ്മെ ശല്യപ്പെടുത്തുകയില്ലെന്ന് വീണ്ടും കാണിക്കുന്നു. ഭാഗ്യകരമായ ചില സന്ദർഭങ്ങളിൽ ഭംഗിയുള്ള പ്രവര്‍ത്തിയിലൂടെ അവർ നമ്മളെ സ്വാഗതം ചെയ്തേക്കാം.' ഒരു കാഴ്ചക്കാരന്‍ കുറിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക