ലോകത്തിലെ ഏറ്റവും സ്മാര്‍ട്ടായ പന്നി 'മെര്‍ലിന്‍'എന്ന് നെറ്റ്സണ്‍സ്

By Web TeamFirst Published Jan 27, 2023, 3:54 PM IST
Highlights

ഉറങ്ങുമ്പോള്‍ അവള്‍ മെര്‍ലിനെ കെട്ടിപ്പിടിച്ച് കിടന്നു.തനിക്ക് മെർലിനോട് പെട്ടെന്ന് വല്ലാത്ത അടുപ്പം തോന്നിയെന്ന് മിനയും പറയുന്നു.സ്വഭാവികമായും മെര്‍ലിനെ മിന പലതും പഠിപ്പിച്ചു. 


നുഷ്യനല്ലാത്ത ഒരു ജീവിയെ വളര്‍ത്തണമെന്ന് കരുതിയാല്‍ ഏതായിരിക്കും നിങ്ങള്‍ ആദ്യം തെരഞ്ഞെടുക്കുക? പട്ടി, പൂച്ച, തത്ത, ലൌ ബേഡ്സ്... ആ ലിസ്റ്റിലേക്ക് ഇപ്പോള്‍ വിദേശരാജ്യങ്ങില്‍ നിന്നുള്ള പെരുമ്പാമ്പുകള്‍ വരെ അപൂര്‍വ്വമായെങ്കിലും കണ്ടേക്കാം. പക്ഷേ പന്നി എന്ന ഉത്തരത്തിലുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ കാലിഫോര്ണിയ സ്വദേശിയായ 25 കാരി മിന അലാലി അങ്ങനെയല്ല. പുള്ളിക്കാരി അല്പം വ്യത്യസ്തമായ ചിന്തയുള്ള ആളാണ്. സ്വാഭാവികമായും ഒരു വളര്‍ത്ത് മൃഗം വാങ്ങണമെന്ന് ആഗ്രഹം തോന്നിയപ്പോള്‍ അലാലിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.

അവള്‍ നേരെ ഒരു ഫാമിലേക്ക് ചെന്ന് ഒരു വിയറ്റ്നാമിസ് പന്നി കുഞ്ഞിനെ അങ്ങ് വാങ്ങി. പേരുമിട്ടു. മെര്‍ലിന്‍. തെറ്റിദ്ധരിക്കേണ്ട. ഒരു ശരാശരി മലയാളി പന്നി കൂട്ടിലെ ജീവിതമല്ല മെര്‍ലിന്‍റെത്. അവള്‍ ഉറങ്ങുന്നത് സാക്ഷാല്‍ മിന അലാലിന്‍റെ കൂടെ അവളുടെ കിടക്കയിലാണ് മെര്‍ലിന്‍റെ ഉറക്കം. ഉറങ്ങുമ്പോള്‍ അവള്‍ മെര്‍ലിനെ കെട്ടിപ്പിടിച്ച് കിടന്നു.തനിക്ക് മെർലിനോട് പെട്ടെന്ന് വല്ലാത്ത അടുപ്പം തോന്നിയെന്ന് മിനയും പറയുന്നു.സ്വഭാവികമായും മെര്‍ലിനെ മിന പലതും പഠിപ്പിച്ചു. 

ഇലക്ട്രിക് ബട്ടണുകൾ ഓണാക്കാനും ഓഫാക്കാനും പരിശീലനം നല്‍കി. കൂടാതെ നൃത്തം ചെയ്യാനും ഇരുന്ന് ഹൈ ഫൈവ് അവതരിപ്പിക്കാനും പഠിച്ചു. തന്‍റെ പന്നിക്കുഞ്ഞിനെ മരണം വരെ സ്നേഹിക്കുന്നുവെന്നും അവള്‍ കാര്യങ്ങളന്വേഷിച്ചെത്തിയ സൗത്ത് വെസ്റ്റ് ന്യൂസ് സർവീസിനോട് പറഞ്ഞു. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Merlin (@merlinthepig)

വിയറ്റ്നാമീസ് പന്നിയുടെ ഭാരം ഏകദേശം 15 കിലോഗ്രാം ആണ്, ഇതിന് 3 അടി വരെ നീളമുണ്ടാകും. നിലവില്‍ 11 കിലോ ഭാരമുള്ള മെര്‍ലിന്‍റെ ചിത്രങ്ങള്‍ മിന തന്‍റെ ടിക്ക് ടോക്ക് അക്കൌണ്ട് വഴി പുറത്ത് വിട്ടു. ഇതോടെ ലോകമെങ്ങുമുള്ള മൃഗസ്നേഹികള്‍ മിനെ പിന്തുടരാന്‍ തുടങ്ങി. ചെറിയ കാലം കൊണ്ട് തന്നെ 10 ലക്ഷം ഫോളോവേഴ്സാണ് മിനയ്ക്കുണ്ടായത്. നൃത്തം ചെയ്യാനുള്ള കഴിവും  ഹൈ ഫൈവ് ചെയ്യാനുള്ള കഴിവും കാരണം ടിക്ക് ടോക്ക് ആരാധകര്‍ ലോകത്തിലെ ഏറ്റവും മിടുക്കനായ പന്നിയെന്ന് മെര്‍ലിനെ വിശേഷിപ്പിക്കുന്നു. 

എന്നാല്‍ മിന ഒരു പടികൂടി കടന്നു. മെര്‍ലിനുമായി ആശയ സംവാദത്തിന് അവള്‍ ഒരു റെക്കോര്‍ഡ് വാങ്ങി. അതിലെ ഓരോ ബട്ടനുകളും ഓരോ കാര്യങ്ങള്‍ക്കുള്ള സന്ദേശങ്ങള്‍ അടങ്ങിയിരിക്കും. ഉദാഹരണത്തിന് ഒരു ബട്ടന്‍ ഞെക്കിയാല്‍ ഭക്ഷണം വേണം എന്നും മറ്റൊരു ബട്ടന്‍ ഞെക്കിയാല്‍ നൃത്തം ചെയ്യാനും ആവശ്യപ്പെടും. അടുത്ത് നടക്കാന്‍ പോകാനുള്ളതാകും. ഇങ്ങനെ ഓരോ ബട്ടന്‍ ഞെക്കുമ്പോഴും അവള്‍ മെര്‍ലിന് ചുംബനങ്ങളും കുക്കികളും നല്‍കി. ഒറ്റ ദിവസം കൊണ്ടാണ് താന്‍ മെര്‍ലിനെ ഇക്കാര്യങ്ങള്‍ പരിശീലിപ്പിച്ചതെന്ന് മിന പറയുന്നു. മെര്‍ലിന്‍ എന്ന വിയറ്റ്നാമീസ് പന്നിമാത്രമല്ല മിന അലാലിയുടെ സുഹൃത്തുക്കളായി ഉള്ളത്. കൂടെ ഒരു വയസുള്ള മില്ലി, മിറാക്കിൾ  എന്നീ പേരുകളുള്ള രണ്ട് എലികളുണ്ട്. മൂന്ന് പേരും ഭയങ്കര കൂട്ടാണെന്നാണ് മിന അവകാശപ്പെടുന്നത്. ഇവരെ കൂടാതെ ഓന്ത് തുടങ്ങിയ ജീവികളെയും ഇവര്‍ വളര്‍ത്തുന്നുണ്ട്. 
 

click me!