സൂര്യ നമസ്കാരം ചെയ്യുന്ന പുള്ളിപ്പുലി; ആരോഗ്യം സംരക്ഷിക്കുന്നവര്‍ വീഡിയോ കാണണമെന്ന് നെറ്റിസണ്‍സ്

By Web TeamFirst Published Mar 28, 2023, 6:39 PM IST
Highlights

പുള്ളിപ്പുലിയുടെ ചലനങ്ങള്‍ യോഗയിലെ ചില ആസനങ്ങളോട് സാമ്യമുള്ളതായിരുന്നു. അതിലൊന്ന് സൂര്യനമസ്കാരവുമായി ഏറെ സാമ്യം തോന്നിക്കുന്ന ഒന്നായിരുന്നു. 
 


വ്യായാമം ചെയ്യുന്ന പുള്ളിപ്പുലിയെ കണ്ടിട്ടുണ്ടോ? ശരിയാം വണ്ണം ഒരു പുള്ളിപ്പുലിയെ പോലും കണ്ടിട്ടില്ല. അപ്പോഴാണ് വ്യായാമം എന്നായിരിക്കും നിങ്ങളുടെ മനസില്‍. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ച ഒരു വീഡിയോ ഇന്‍റര്‍നെറ്റില്‍ തരംഗമായി. സൂര്യനമസ്കാരം ചെയ്യുന്ന പുള്ളിപ്പുലി എന്ന കുറിപ്പോടെയാണ് സുശാന്ത വീഡിയോ പങ്കുവച്ചത്. 

റഷ്യയുടെ തെക്ക് കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ലാൻഡ് ഓഫ് ദി ലെപ്പാർഡ് നാഷണൽ പാർക്കിൽ നിന്നുള്ള വീഡിയോ ഐഎഫ്എസ് ഓഫീസർ സാകേത് ബഡോലയാണ് ആദ്യം ട്വിറ്ററില്‍ പങ്കുവച്ചത്.  “വന്യതയിലെ പ്രഭാത പതിവ് സ്ട്രച്ചിങ്ങ്. ഉറക്കത്തിൽ നിന്ന് ഉണർന്നതിന് ശേഷം ഒരു പുള്ളിപ്പുലി അതിന്‍റെ "രാവിലെത്തെ പതിവ് സ്ട്രച്ചിങ്ങ്" ചെയ്യുന്നെന്ന് അദ്ദേഹം കുറിപ്പെഴുതി. വീഡിയോയില്‍ ഒരു കുന്നിന്‍ ചരിവിലാണ് പുള്ളിപ്പുലിയുള്ളത്. ആദ്യം തന്‍റെ ഇടത് മുന്‍ കാല്‍ നീട്ടുന്ന പുള്ളിപ്പുലി പിന്നാലെ 'മൂരി'നിവരുന്നതും വീഡിയോയില്‍ കാണാം. പുള്ളിപ്പുലിയുടെ ചലനങ്ങള്‍ യോഗയിലെ ചില ആസനങ്ങളോട് സാമ്യമുള്ളതായിരുന്നു. അതിലൊന്ന് സൂര്യനമസ്കാരവുമായി ഏറെ സാമ്യം തോന്നിക്കുന്ന ഒന്നായിരുന്നു. 

 

Surya Namaskar by the leopard 👌👌
Via ⁦⁩ pic.twitter.com/jklZqEeo89

— Susanta Nanda (@susantananda3)

'തീര്‍ച്ചയായും അവള്‍ ഓസ്കാര്‍ അര്‍ഹിക്കുന്നു'; ഇന്‍റര്‍നെറ്റില്‍ വൈറലായി ഒരു അഭിനയ വീഡിയോ !

സുശാന്ത നന്ദ ഐഎഫ്എസ് സൂര്യനമസ്കാരം ചെയ്യുന്ന പുള്ളിപ്പുലി എന്ന കുറിപ്പോടെ വീഡിയോ പങ്കുവച്ചപ്പോള്‍ കാഴ്ചക്കാരെല്ലാം പുള്ളിപ്പുലി സൂര്യനമസ്കാരം ചെയ്യുകയാണല്ലോയെന്ന് അതിശയിച്ചു. എന്നാല്‍ അത് പൂച്ച, പുലി എന്നീ മൃഗങ്ങള്‍ രാവിലെ ഉണര്‍ന്നതിന് പിന്നാലെ മൂരിനിവരുന്നതാണ്. വീഡിയോ വൈറലായതിന് പിന്നാലെ പുള്ളിപ്പുലി ഫിറ്റ്നസ് ഫ്രീക്കാണെന്ന് ചിലര്‍ കുറിച്ചു. മറ്റ് ചിലര്‍ ആരാണ് അവരെ ഈ യോഗ ചലനങ്ങള്‍ പഠിപ്പിക്കുന്നത്? യോഗ ടീച്ചറോ യൂട്യൂബോ പുസ്തകങ്ങളോ ഇല്ല. മനുഷ്യർ മൃഗത്തിൽ നിന്ന് സൂചനകൾ സ്വീകരിക്കണമെന്നും അവരുടെ ദിനചര്യയിലും സ്ട്രച്ചിങ്ങ് ഉള്‍പ്പെടുത്തണമെന്നും ചൂണ്ടിക്കാട്ടി. 

ദലൈ ലാമ മൂന്നാമന്‍ അമേരിക്കന്‍ മംഗോളിയന്‍ വംശജന്‍; തെരഞ്ഞെടുപ്പ് ചൈനയുടെ അംഗീകാരത്തിന് വില കല്‍പ്പിക്കാതെ

click me!