Asianet News MalayalamAsianet News Malayalam

ദലൈ ലാമ മൂന്നാമന്‍ അമേരിക്കന്‍ മംഗോളിയന്‍ വംശജന്‍; തെരഞ്ഞെടുപ്പ് ചൈനയുടെ അംഗീകാരത്തിന് വില കല്‍പ്പിക്കാതെ

 അഗ്വിഡൗ, അചിൽതായ് അത്തൻമാർ എന്നീ ഇരട്ട സഹോദരന്മാരില്‍ ഒരാളാണ് പത്താമത്തെ ഖൽഖയായി തെരഞ്ഞെടുക്കപ്പെട്ട എട്ട് വയസുകാരന്‍. പുതിയ മംഗോളിയൻ ടിബറ്റൻ നേതാവിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ ടിബറ്റന്‍ ബുദ്ധിസ്റ്റുകള്‍ തയ്യാറല്ല. 

3rd Dalai Lama is of American Mongolian descent bkg
Author
First Published Mar 28, 2023, 12:54 PM IST


ബുദ്ധിമതാനുയായികളുടെ മൂന്നാമത്തെ ആത്മീയ നേതാവായി അമേരിക്കന്‍ - മംഗോളിയന്‍ വംശജനായ എട്ട് വയസുകാരനായ കുട്ടിയെ ദലൈ ലാമ തെരഞ്ഞെടുത്തു. പത്താമത്തെ ഖല്‍ഖ ജെറ്റ്സണ്‍ ദമ്പ റിന്‍പോച്ചെയുടെ പുനര്‍ജന്മാമാണ് ഈ ബാലനെന്ന് കരുതപ്പെടുന്നു. പഞ്ചന്‍ ലാമയ്ക്ക് ശേഷം ടിബറ്റന്‍ ബുദ്ധിസ്റ്റുകളുടെ മൂന്നാമത്തെ ഉയര്‍ന്ന മതനേതാവാകും ഈ പുതിയ ലാമ. പുതിയ ലാമയായി തെരഞ്ഞെടുക്കപ്പെട്ട കുട്ടി യൂണിവേഴ്സിറ്റി പ്രൊഫസറുടെ മകനും മുന്‍ മംഗോളിയന്‍ പാര്‍ലമെന്‍റ് അംഗത്തിന്‍റെ ചെറുമകനുമാണ്. 

മംഗോളിയയിലെ ഉലാൻ ബാറ്റോറിലെ ഏറ്റവും സമ്പന്നമായ ബിസിനസ്, രാഷ്ട്രീയ കുടുംബത്തില്‍ നിന്നാണ് പുതിയ ലാമയെ തെര‍ഞ്ഞെടുത്തിരിക്കുന്നത്. അഗ്വിഡൗ, അചിൽതായ് അത്തൻമാർ എന്നീ ഇരട്ട സഹോദരന്മാരില്‍ ഒരാളാണ് പത്താമത്തെ ഖൽഖയായി തെരഞ്ഞെടുക്കപ്പെട്ട എട്ട് വയസുകാരന്‍. പുതിയ മംഗോളിയൻ ടിബറ്റൻ നേതാവിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ ടിബറ്റന്‍ ബുദ്ധിസ്റ്റുകള്‍ തയ്യാറല്ല. ചൈന കുട്ടിയെ ലക്ഷ്യമിടുമെന്ന ഭയം തന്നെ കാരണം. 

വെള്ളക്കരം കുടിശ്ശിക 1.39 ലക്ഷം; കര്‍ഷകന്‍റെ പോത്തിനെ പിടിച്ചെടുത്ത് മുനിസിപ്പാലിറ്റി

ഈ തെരഞ്ഞെടുപ്പ് ചൈനയ്ക്ക് സ്വീകാര്യമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം തെരഞ്ഞെടുക്കുന്ന ബുദ്ധമത നേതാക്കളെ മാത്രമേ ചൈന അംഗീകരിക്കുകയുള്ളൂ. പുതിയ ലാമയായി ഈ കുട്ടിയെ അഭിഷേകം ചെയ്യിക്കാനുള്ള നീക്കം ചൈനയ്ക്ക് സ്വീകാര്യമല്ല. ഫെബ്രുവരി അവസാനം ഗണ്ഡന്‍ മതപാഠശാലയില്‍ നടന്ന ചടങ്ങിലാണ് പുതിയ ലാമയെ തെരഞ്ഞെടുത്തതെങ്കിലും ഇപ്പോഴാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരുന്നതും ഇതേ കാരണത്താലാണ്. എന്നാല്‍ പുതിയ ലാമയെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് ചൈന ഇതുവരെയും ഔദ്ധ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. 

1949 ലാണ് ചൈന ടിബറ്റിലേക്ക് അധിനിവേശം നടത്തുന്നത്. 73 വര്‍ഷത്തിനിപ്പുറവും തങ്ങള്‍ ചൈനയോട് സമരസപ്പെടാന്‍ തയ്യാറല്ലെന്ന് തന്നെയാണ് പുതിയ ലാമയുടെ തെരഞ്ഞെടുപ്പിലൂടെ ടിബറ്റന്‍ ബുദ്ധിസ്റ്റുകളും 14 -മത്തെ ദലൈലാമയും പ്രഖ്യാപിക്കുന്നത്. നേരത്തെ തന്നെ ടിബറ്റന്‍ ബുദ്ധ മതാനുയായികളുടെ നാല് മതപാഠശാലകളിലെ ഉന്നത ലാമകളുടെ ഔദ്യോഗിക പുനര്‍ജന്മ പ്രഖ്യാപന അധികാരം ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിംഗിന്‍റെ ടിബറ്റന്‍ നയത്തിന്‍റെ ഭാഗമായി റദ്ദാക്കിയിരുന്നു. 14 -മത്തെ ലാമയായ ദലൈ ലാമയ്ക്ക് ഇപ്പോള്‍ 87 വയസാണ്. ചൈനീസ് അധിനിവേശ കാലത്ത് ടിബറ്റിന്‍ നിന്നും ഇന്ത്യയിലേക്ക് അഭയാര്‍ത്ഥിയായാണ് അദ്ദേഹം എത്തിയത്. ഇന്ന് അദ്ദേഹം ഒരു ക്യാന്‍സര്‍ രോഗി കൂടിയാണ്. 

അടുക്കള പുതുക്കിപ്പണിയുന്നതിനിടെ വെളിപ്പെട്ടത് 400 വര്‍ഷം പഴക്കമുള്ള ചിത്രങ്ങള്‍ !

Follow Us:
Download App:
  • android
  • ios