85 കിലോ ഭാരം, പിന്‍കാലില്‍ നിന്നാല്‍ 6 അടി ഉയരം, ഇത് കെന്‍സോ ഒരു സെൻട്രൽ ഏഷ്യൻ ഷെപ്പേർഡ് നായ !

By Web TeamFirst Published Mar 28, 2023, 4:24 PM IST
Highlights

ഏതാണ്ട് 85 കിലോ വരെയാണ് ഇവയുടെ ഭാരം. ഏഴുന്നേറ്റ് നിന്നാല്‍ ആറ് അടി ഉയരമുണ്ടാകും. അതായത് ഒത്ത ഒരു സിംഹത്തിന്‍റെ വലിപ്പമെന്നര്‍ത്ഥം. ആദ്യ കാഴ്ചയില്‍ തന്നെ സെൻട്രൽ ഏഷ്യൻ ഷെപ്പേർഡിന്‍റെ വലിപ്പം നിങ്ങളെ ഭയപ്പെടുത്തുമെന്ന് ഉറപ്പ്. 


ലോകത്ത് പല തരത്തിലുള്ള നായ്ക്കളുണ്ട്. കുള്ളന്‍ നായ്ക്കളായ പോമറേനിയൻ, പൂഡിൽ, ഡാഷ് മുതല്‍ ഇംഗ്ലീഷ് മാസ്റ്റിഫ്, ഐറിഷ് വുൾഫ്ഹൗണ്ട്, ഗ്രേറ്റ് ഡെയ്ൻ തുടങ്ങിയ വലിപ്പമുള്ള നായ്ക്കളും ലോകത്തുണ്ട്. എന്നാല്‍, സെൻട്രൽ ഏഷ്യൻ ഷെപ്പേർഡ് എന്ന നായ ഇനത്തെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഏതാണ്ട് 85 കിലോ വരെയാണ് ഇവയുടെ ഭാരം. ഏഴുന്നേറ്റ് നിന്നാല്‍ ആറ് അടി ഉയരമുണ്ടാകും. അതായത് ഒത്ത ഒരു സിംഹത്തിന്‍റെ വലിപ്പമെന്നര്‍ത്ഥം. ആദ്യ കാഴ്ചയില്‍ തന്നെ സെൻട്രൽ ഏഷ്യൻ ഷെപ്പേർഡിന്‍റെ വലിപ്പം നിങ്ങളെ ഭയപ്പെടുത്തുമെന്ന് ഉറപ്പ്. 

ഉടമസ്ഥന്‍ സെൻട്രൽ ഏഷ്യൻ ഷെപ്പേർഡ് ഇനത്തില്‍പ്പെട്ട നായയെ വളര്‍ത്താന്‍ താത്പര്യം പ്രകടിപ്പിക്കാത്തതിനാല്‍ താന്‍ ദത്തെടുത്ത് വളര്‍ത്തിയ സെൻട്രൽ ഏഷ്യൻ ഷെപ്പേർഡ് ഇനത്തില്‍പ്പെട്ട നായയാണ് കെന്‍സോയെന്ന് ജമാല്‍ യാഹൂ ന്യൂസിനോട് പറഞ്ഞു. എന്നാല്‍, താന്‍ കെന്‍സോയുമായി നടക്കുമ്പോള്‍ ആളുകള്‍ അത് ഒരു ഭീമൻ പോണി കുതിരയാണോ അതോ സിംഹമാണോ എന്ന് തെറ്റിദ്ധരിക്കുന്നെന്നും ജമാല്‍ പറയുന്നു. 

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിലെ ആക്ഷന്‍ രംഗത്തെയും അതിശയിപ്പിക്കും ഈ അപകടക്കാഴ്ച; ഞെട്ടിക്കുന്ന വീഡിയോ !

കെൻസോ പിൻകാലുകളിൽ നിന്നാല്‍ അതിന് 6 അടി വരെ ഉയരം വെക്കും. അതിന് 85 കിലോയോളം ഭാരമുണ്ട്. കെൻസോയെ പരിപാലിക്കാൻ താൻ ഒരു വലിയ തുക ചെലവഴിക്കുന്നുണ്ടെന്ന് ജമാല്‍ കൂട്ടിച്ചേര്‍ക്കുന്നു. ദിവസവും ഏതാണ്ട് രണ്ടര കിലോ അസംസ്കൃത മാംസം അവന് വേണം. കെന്‍സോയുടെ ഭക്ഷണത്തിന് മാത്രമായി 1200 ഡോളറാണ് (ഏതാണ്ട് 10,000 രൂപയ്ക്കടുത്ത്) ചെലവെന്നും ജമാല്‍ പറയുന്നു. വഴിയില്‍ ആളുകള്‍ കെന്‍സോയേ കാണുമ്പോള്‍ അകലം പാലിക്കാന്‍ ശ്രദ്ധിക്കുന്നു. ആദ്യമൊക്കെ തന്‍റെ രണ്ട് പെണ്‍മക്കള്‍ക്കും കെന്‍സോയെ ഭയമായിരുന്നു. എന്നാല്‍ ഇന്ന് അവനാണ് അവരുടെ സംരക്ഷകനെന്നും ജമാല്‍ കൂട്ടിച്ചേര്‍ത്തു. വലിപ്പത്തില്‍ അവന്‍ എല്ലാവരെയും ഭയപ്പെടുത്തുമെങ്കിലും സാധാരണ ആളുകളോടും മറ്റ് നായ്ക്കളോടും കെന്‍സോ നല്ല ബന്ധം സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന നായയാണെന്നും അദ്ദേഹം പറയുന്നു. 

ദലൈ ലാമ മൂന്നാമന്‍ അമേരിക്കന്‍ മംഗോളിയന്‍ വംശജന്‍; തെരഞ്ഞെടുപ്പ് ചൈനയുടെ അംഗീകാരത്തിന് വില കല്‍പ്പിക്കാതെ

click me!