വരുമാനത്തിന്റെ ഒരു നിശ്ചിത ഭാഗം നിക്ഷേപങ്ങൾക്കായി മാറ്റിവെക്കുന്നതാണ് ആദ്യത്തെ അക്കൗണ്ട്. ഷോപ്പിങ്, യാത്രകൾ തുടങ്ങിയ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള തുകയാണ് രണ്ടാമത്തെ അക്കൗണ്ടിൽ സൂക്ഷിക്കുന്നത്.

ചെറുപ്രായത്തിൽ തന്നെ പണം കൃത്യമായി കൈകാര്യം ചെയ്യുന്നത് പലർക്കും വെല്ലുവിളിയാണ്. ഷോപ്പിങ്, യാത്രകൾ, നിക്ഷേപം, സമ്പാദ്യം തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി വരുമാനം ക്രമീകരിക്കേണ്ട രീതിയാണ് 23-കാരിയായ ശ്രേയ പങ്കുവെച്ചിരിക്കുന്നത്. വരുമാനത്തെ മൂന്ന് വ്യത്യസ്ത അക്കൗണ്ടുകളായി വിഭജിച്ച് ചെലവുകളും സമ്പാദ്യവും നിക്ഷേപവും നിയന്ത്രിക്കുന്ന രീതിയാണ് അവർ പിന്തുടരുന്നത്.

ഈ രീതിയിലൂടെ സാമ്പത്തികമായി സ്വതന്ത്രയാകാൻ കഴിഞ്ഞെന്നും അടുത്തിടെ പിതാവിന് വിദേശയാത്ര സമ്മാനിക്കാൻ സാധിച്ചെന്നും ശ്രേയ പറയുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിലാണ് പണം കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് അവർ വിശദീകരിച്ചത്. 19-ാം വയസ്സിനുശേഷം പണത്തിനായി മാതാപിതാക്കളെ ആശ്രയിക്കേണ്ടിവന്നിട്ടില്ലെന്നും അവർ വ്യക്തമാക്കി.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

റോയൽ ബാങ്ക് ഓഫ് സ്കോട്ട്ലൻഡിൽ ഇന്റേൺഷിപ്പ് ചെയ്തിരുന്ന കാലത്ത് സ്റ്റൈപ്പെൻഡ് ലഭിച്ചുതുടങ്ങിയതോടെയാണ് സ്വന്തം ചെലവുകൾ സ്വയം വഹിക്കാൻ ആരംഭിച്ചത്. അന്നുമുതൽ വരുമാനവും ചെലവുകളും സ്വന്തം നിലയിൽ നിയന്ത്രിച്ചുവരികയാണ്. തന്റെ നേട്ടങ്ങൾ പറയാനല്ല പങ്കുവെക്കുന്നതെന്നും ഇരുപതുകളിലുള്ള ഒരാൾക്ക് എങ്ങനെ വരുമാനം കൈകാര്യം ചെയ്യാമെന്ന് വിശദീകരിക്കാനാണ് ശ്രമിക്കുന്നതെന്നും ശ്രേയ പറഞ്ഞു.

ശമ്പളം, കണ്ടന്റ് ക്രിയേഷനിലൂടെയുള്ള വരുമാനം, ബ്രാൻഡ് ഡീലുകൾ, ഓഹരികളിൽനിന്നുള്ള ലാഭവിഹിതം എന്നിവയെല്ലാം ആദ്യം ഒരു പ്രധാന ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തുന്നത്. തുടർന്ന് ഈ തുക ആവശ്യങ്ങൾക്കനുസരിച്ച് മൂന്ന് അക്കൗണ്ടുകളായി വിഭജിക്കുന്നു.

View post on Instagram
 

വരുമാനത്തിന്റെ ഒരു നിശ്ചിത ഭാഗം നിക്ഷേപങ്ങൾക്കായി മാറ്റിവെക്കുന്നതാണ് ആദ്യത്തെ അക്കൗണ്ട്. ഷോപ്പിങ്, യാത്രകൾ തുടങ്ങിയ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള തുകയാണ് രണ്ടാമത്തെ അക്കൗണ്ടിൽ സൂക്ഷിക്കുന്നത്. ഓരോ മാസവും ഏകദേശം 30,000 മുതൽ 40,000 രൂപ വരെ ഈ അക്കൗണ്ടിലേക്ക് മാറ്റാറുണ്ടെന്ന് ശ്രേയ പറയുന്നു.

മൂന്ന് അക്കൗണ്ടുകളിൽ ഏറ്റവും പ്രധാനപ്പെട്ടതായി ശ്രേയ കാണുന്നത് അടിയന്തര ആവശ്യങ്ങൾക്കായുള്ള സമ്പാദ്യമാണ്. പ്രത്യേകമായി ഒരു എമർജൻസി ഫണ്ട് രൂപീകരിച്ചിട്ടുണ്ടെന്നും സാധാരണ ചെലവുകൾക്കായി ഈ തുക ഉപയോഗിക്കാറില്ലെന്നും അവർ വ്യക്തമാക്കി. ജോലി നഷ്ടപ്പെടുക, കുടുംബത്തിൽ ആർക്കെങ്കിലും ചികിത്സാ ആവശ്യങ്ങൾ ഉണ്ടാകുക തുടങ്ങിയ അപ്രതീക്ഷിത പ്രതിസന്ധികളിൽ ഉപയോഗിക്കാനാണ് ഈ തുക മാറ്റിവെച്ചിരിക്കുന്നത്.

YouTube video player