Noisy sex : അയൽക്കാരുടെ സെക്സ് സമയത്തെ ശബ്ദം കാരണം ഉറങ്ങാനാവുന്നില്ല, പരാതികളുടെ ബഹളം

Published : Mar 01, 2022, 11:45 AM IST
Noisy sex : അയൽക്കാരുടെ സെക്സ് സമയത്തെ ശബ്ദം കാരണം ഉറങ്ങാനാവുന്നില്ല, പരാതികളുടെ ബഹളം

Synopsis

രാത്രി പന്ത്രണ്ട് മണിക്കും ഒരുമണിക്കും രണ്ട് മണിക്കും മൂന്നുമണിക്കുമെല്ലാമാണ് പരാതികളുമായി വിളികളെത്തുന്നത്. 

ന​ഗരങ്ങൾ പകലുകളെല്ലാം ശബ്ദമുഖരിതമായിരിക്കും അല്ലേ? എന്നാൽ, അതെല്ലാം ആളുകൾ എങ്ങനെ എങ്കിലും സഹിക്കും. എന്നാൽ, പാതിരാത്രിയിലുള്ള സെക്സിന്റെ ശബ്ദം(Noisy sex) കാരണം ഉറങ്ങാൻ കഴിയുന്നില്ലായെന്നും പറഞ്ഞ് നിരവധി ആളുകളാണ് പരാതി നൽകിയിരിക്കുന്നത്. ന്യൂയോർക്കി(New York)ലാണ് നിരവധി ആളുകൾ ഇത് സംബന്ധിച്ച് അയല്ക്കാർക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ​ഗവൺമെന്റ് ഹെൽപ്‍ലൈനിലാണത്രെ ഇതേ സംബന്ധിച്ചുള്ള പരാതികൾ വന്നത്. 

ന്യൂയോർക്കിന് അയൽവക്കത്തെ ശബ്‌ദത്തെ ചൊല്ലിയുള്ള പരാതികൾ അപരിചിതമല്ല. ന്യൂയോർക്കുകാർ പ്രതിമാസം 75,000 പരാതികളാണ് ഇത്തരത്തിൽ ഫയൽ ചെയ്യുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് എന്ന് ദ ​ഗാർഡിയൻ എഴുതുന്നു. എന്നാൽ, സമീപകാലത്തായി 311 -ൽ ലഭിക്കുന്ന മിക്ക കോളുകളിലും രാത്രിയിൽ അയൽക്കാരുടെ ശല്യം കാരണം ഉറങ്ങാൻ കഴിയുന്നില്ല എന്ന പരാതിയാണത്രെ ഉയർന്നു വരുന്നത്. 

2021 ഫെബ്രുവരി 19 മുതൽ ഈ വർഷം ഫെബ്രുവരി 9 വരെ, ഔദ്യോഗിക ഹെൽപ്പ് ലൈനിൽ ഉച്ചത്തിലുള്ള സെക്സ് സംബന്ധിച്ച് 277 പരാതികൾ ലഭിച്ചതായി വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തു. ക്വീൻസിലാണ് അതിലേറ്റവും കൂടുതൽ പരാതികൾ ലഭിച്ചത്- 103. മാൻഹട്ടൻ 66 എണ്ണവുമായി രണ്ടാമതെത്തിയപ്പോൾ ബ്രൂക്ക്ലിൻ 55, ബ്രോങ്ക്സ് 48, സ്റ്റാറ്റൻ ഐലൻഡ് നാല് എന്നിങ്ങനെയാണ് പരാതികളുടെ കണക്ക്. ക്വീൻസിലെ ക്രോസ് ബേ ബൊളിവാർഡിൽ വിവിധ വേഷങ്ങൾ ധരിച്ച ഹിപ്പികളെ കുറിച്ചും അവരുടെ ലൈം​ഗികബന്ധ സമയത്ത ശബ്ദത്തെ കുറിച്ചും 56 പരാതികളാണ് കിട്ടിയത്. 

"അവർ ഇപ്പോഴും ഇവിടെയുണ്ട്, ഭയങ്കര ശബ്ദമാണ്" എന്നാണ് ഒരു ദിവസം രാവിലെ ആറ് മണിക്ക് ഒരു അയൽക്കാരൻ വിളിച്ച് പരാതിപ്പെട്ടത്. മറ്റൊരാൾ പരാതിപ്പെട്ടത്, ദൈവത്തെയോർത്ത് ഈ സെക്സ് അഡിക്ടുകളെ നിലയ്ക്ക് നിർത്തൂ എന്നാണ് പോലും. 

ബ്രൂക്ക്ലിനിലെ ഗ്രീൻവുഡ് ഹൈറ്റ്സിലുള്ള ഒരാൾ പറഞ്ഞത്, പ്രകൃതിദുരന്തങ്ങളുടെ സമയത്ത് പോലും തങ്ങൾ ഉറങ്ങിയിരുന്നു. എന്നാൽ, ഇപ്പോൾ ഈ ശബ്ദം അസഹനീയമാണ്, ഉറങ്ങാനാവുന്നില്ല എന്നാണത്രെ. ഭൂകമ്പമുണ്ടായപ്പോഴും തീയുണ്ടായപ്പോഴും താനുറങ്ങിയിട്ടുണ്ട്. പക്ഷേ, ഇവരുടെ സെക്സിന്റെ സമയത്തെ ശബ്ദം കാരണം ഉറങ്ങാൻ കഴിയുന്നില്ല എന്നാണ് കഴിഞ്ഞ ഏപ്രിലിൽ പുലർച്ചെ 2.45 -ന് നൽകിയ പരാതിയിൽ ഇയാൾ പറഞ്ഞിരിക്കുന്നത്. ഒരു ഒളിംപിക്സ് ഇവന്റിലെ പോലെയാണ് അവൾ കിടക്കയിൽ കിടന്ന് ഞരങ്ങുന്നത് എന്നാണ് മറ്റൊരാൾ അയൽക്കാരെ കുറിച്ച് നൽകിയ പരാതിയിൽ പറഞ്ഞത്. 

സാധാരണയായി ന്യൂയോർക്കുകാർ ഇത്തരം കാര്യങ്ങളിൽ രഹസ്യാത്മകമായി പെരുമാറുന്നവരാണ് എന്നാണ് പറയുന്നത്. എന്നാൽ, നിലവിൽ ഇത്തരം പരാതികളേറെ കിട്ടുന്നു എന്ന് പറയുന്നു. രാത്രി പന്ത്രണ്ട് മണിക്കും ഒരുമണിക്കും രണ്ട് മണിക്കും മൂന്നുമണിക്കുമെല്ലാമാണ് പരാതികളുമായി വിളികളെത്തുന്നത്. അയൽക്കാരുടെ സെക്സ് സമയത്തെ ഉറക്കെയുള്ള കമന്റുകൾ, ഡേർട്ടി ടോക്ക്സ്, ഞരങ്ങലുകൾ തുടങ്ങിയവ കാരണം ഉറങ്ങാനേ കഴിയുന്നില്ലാ എന്നാണ് ഭൂരിഭാ​ഗം പേരും പരാതിയിൽ പറയുന്നത്. 

ഏതായാലും ഇത് സംബന്ധിച്ച് പരാതിക്ക് മേൽ എന്തെങ്കിലും നടപടികളെടുത്തോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!