ബാത്ത് റൂമില്‍ പോകുമ്പോഴും ഭക്ഷണം കഴിക്കാന്‍ പോകുമ്പോഴും ഒപ്പിട്ടിട്ട് പോകണമെന്ന് നിർദ്ദേശം; വൈറലായ കുറിപ്പ് !

Published : Aug 24, 2023, 10:03 AM IST
ബാത്ത് റൂമില്‍ പോകുമ്പോഴും ഭക്ഷണം കഴിക്കാന്‍ പോകുമ്പോഴും ഒപ്പിട്ടിട്ട് പോകണമെന്ന് നിർദ്ദേശം; വൈറലായ കുറിപ്പ് !

Synopsis

20 -ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ഉയര്‍ന്നുവന്ന പുതിയ തൊഴില്‍ മേഖല ശക്തമായതും 21 -ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ലോകമെങ്ങും വ്യാപിച്ച കൊവിഡ് രോഗ വ്യാപനവും തൊഴില്‍ നിയമങ്ങള്‍ ലോകവ്യാപകമായി ലംഘിക്കപ്പെടുന്നതിന് കാരണമായി. 

ജീവനക്കാര്‍ ബാത്ത് റൂമില്‍ പോകുമ്പോഴും ലഞ്ച് ബ്രേക്ക് എടുക്കുമ്പോഴും ഒപ്പിട്ടിട്ട് പോകണമെന്ന് തൊഴിലുടമ ആവശ്യപ്പെട്ടെന്ന ഒരു ജീവനക്കാരന്‍റെ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. അടുത്ത കാലത്തായി തൊഴില്‍ നിയമങ്ങള്‍ പലതും ലംഘിക്കപ്പെടുന്നത് വാര്‍ത്തയാകാറുണ്ട്. വ്യവസായ വിപ്ലവത്തിന് പിന്നാലെ 18 -ാം നൂറ്റാണ്ടിന്‍റെ ഒടുവിലും 19 -ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലും യൂറോപ്പില്‍ ശക്തമായിരുന്ന തൊഴിലാളി പ്രക്ഷോഭങ്ങളാണ് ലോകമെങ്ങുമുള്ള തൊഴിലാളികള്‍ക്ക് മാന്യമായ തൊഴില്‍ സാഹചര്യവും വേതനവും ഒരുക്കുന്നതിന് സഹായിച്ചത്. എന്നാല്‍, 20 -ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ഉയര്‍ന്നുവന്ന പുതിയ തൊഴില്‍ മേഖല ശക്തമായതും 21 -ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ലോകമെങ്ങും വ്യാപിച്ച കൊവിഡ് രോഗ വ്യാപനവും തൊഴില്‍ നിയമങ്ങള്‍ ലോകവ്യാപകമായി ലംഘിക്കപ്പെടുന്നതിന് കാരണമായി. അടുത്ത കാലത്തായി തൊഴിലിടങ്ങളിലെ സ്വാതന്ത്ര്യം പരിമിതപ്പെടുന്ന തരത്തിലുള്ള പുതിയ നിയമങ്ങള്‍ തൊഴിലുടമകള്‍ കൊണ്ടുവരുന്നതായി ഉള്ള പരാതികള്‍ സാമൂഹിക മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ട് തുടങ്ങി. ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലത്തേതാണ് റെഡ്ഡിറ്റില്‍ ഉന്നയിക്കപ്പെട്ട ഈ പരാതി. 

“ഞങ്ങൾ ബാത്‌റൂമിൽ പോകുമ്പോഴോ ഉച്ചഭക്ഷണം കഴിക്കുമ്പോഴോ സൈൻ ഔട്ട് ചെയ്യണമെന്ന് എന്‍റെ പുതിയ ബോസ് ആഗ്രഹിക്കുന്നു. ഞാൻ അത് ചെയ്യാൻ വിസമ്മതിക്കുകയും എഴുതിത്തള്ളുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഞാൻ എന്ത് ചെയ്യണം?"  Maleficent_Ad7033 എന്ന റെഡ്ഡിറ്റ് ഉപയോക്താവ് ചോദിച്ചു. പിന്നാലെ അദ്ദേഹം എന്താണ് പ്രശ്നമെന്ന് വിശദമാക്കി. 'ഞാൻ 18 വർഷമായി ഈ കമ്പനിയിലുണ്ട്. ഞാൻ എന്‍റെ ടീമിലെ ഉയർന്ന പ്രകടനമുള്ള ഒരു മുതിർന്ന അംഗമാണ്. എന്‍റെ പഴയ ബോസ് പുതിയൊരു ജോലി ഏറ്റെടുത്തു, പുതിയ ബോസ് ഒരു കഴുതയാണ്, അയാള്‍ക്ക് ഞങ്ങള്‍ എപ്പോഴും എവിടെയാണെന്ന് അറിയണം. എനിക്ക് ഏകദേശം 40 വയസ്സായി, ഞാൻ അയാളുടെ മുറിയിലേക്ക് പോകുന്നില്ല, ബാത്ത്റൂമിലേക്ക് പോകുന്നുവെന്ന് അറിയിക്കാന്‍ എന്‍റെ ഇടതുവശത്തെ ഡോട്ട് സ്ലൈഡ് ചെയ്യണം.  ഉച്ചഭക്ഷണം കഴിക്കുമ്പോൾ അത് കണ്ടിരിക്കാം.പക്ഷേ, ഞങ്ങൾക്ക് എല്ലാ ദിവസവും 30 മിനിറ്റ് ഉച്ചഭക്ഷണമുണ്ട്, അതിനാൽ എന്‍റെ ഈ അഭിപ്രായത്തിൽ കാര്യമല്ല. എന്നാല്‍ ഞാൻ ബാത്ത്‌റൂമിൽ പോകുമ്പോൾ സൈൻ ഔട്ട് ചെയ്യാത്തതിനാല്‍, "അനുസരണക്കേട്" അല്ലെങ്കിൽ "നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നത്" എന്നതിന് അവരെന്‍റെ പേരെഴുതുമെന്ന് പറഞ്ഞു. ഞാൻ ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്, പക്ഷേ, എന്‍റെ എഞ്ചിനീയറിംഗ് ഡിസൈൻ ഫീൽഡിൽ ഞാൻ കൂടുതൽ സമ്പാദിക്കുന്നു. എന്‍റെ നേട്ടങ്ങൾ നല്ലതാണ്, കൂടാതെ എനിക്ക് പ്രതിവർഷം 5 ആഴ്ച അവധി ലഭിക്കുന്നു. ഈ പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ HR-ലേക്ക് പോകാൻ ഞാൻ ആലോചിക്കുന്നു. നിങ്ങൾ എന്തുചെയ്യും?" അദ്ദേഹം ചോദിക്കുന്നു. 

ഇരുകൈയിലും തോക്കുമായി ഓടുന്ന ബൈക്കിന് പുറകില്‍ എഴുന്നേറ്റ് നില്‍ക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ വൈറല്‍ !

അര്‍ദ്ധരാത്രിയില്‍ ഭയപ്പെടുത്തിയ പ്രേതരൂപം പകല്‍ വെളിച്ചെത്തില്‍ 'നൈറ്റി'; വൈറലായി ഒരു വീഡിയോ!

രണ്ട് ദിവസം കൊണ്ട് ഈ കുറിപ്പ് ഇരുപത്തിരണ്ടായിരത്തിന് മേലെ ആളുകള്‍ ലൈക്ക് ചെയ്തു. നിരവധി പേര്‍ ഷെയര്‍ ചെയ്തു. ഏതാണ്ട് രണ്ടായിരത്തിലേറെ പേര്‍ തങ്ങളുടെ അഭിപ്രായങ്ങളെഴുതാന്‍ എത്തി. ചിലര്‍ അഭിപ്രായപ്പെട്ടത്, 'ഇക്കാര്യത്തില്‍ എച്ച് ആര്‍ അനുകൂല നിലപാടെടുക്കാന്‍ സാധ്യതയില്ല. പക്ഷേ, നിങ്ങൾ പരാതിപ്പെടാതെ പരാതിപ്പെടണം,' എന്നായിരുന്നു. 'ഇതെല്ലാം 'power'നെക്കുറിച്ചാണ്, ബാത്ത്റൂം ബ്രേക്കുകളുമായി ഇതിന് ഒരു ബന്ധവുമില്ല.' മറ്റൊരാള്‍ എഴുതി. 'ബാത്ത്റൂം ബ്രേക്കുകൾ നിരീക്ഷിക്കുകയാണെങ്കിൽ മാനേജർക്ക് അവരുടെ ജോലി എങ്ങനെയാണ് കാര്യക്ഷമമായി ചെയ്യാനാകുന്നത്. അവർ ഒരു കൺട്രോൾ ഫ്രീക്ക് ആണ്,' മറ്റൊരാള്‍ കുറിച്ചു. '18 വർഷത്തെ സീനിയോറിറ്റി ഉപയോഗിച്ച് നിങ്ങൾക്ക് അവരുടെ ഏറ്റവും ചെലവേറിയ ജീവനക്കാരിൽ ഒരാളാകാം. അതിനാല്‍ തന്നെ ഇത് നിങ്ങളെ പുറത്താക്കാനുള്ള ഒരു പ്രക്രിയയുടെ തുടക്കമായിരിക്കാം. ഒരു ഡയറി എഴുതൂ.' മറ്റൊരാള്‍ ഉപദേശിച്ചു. നിരവധി പേരാണ് ഇപ്പോഴും തങ്ങളുടെ അഭിപ്രായമെഴുതാനായി കുറിപ്പിന് താഴെ എത്തുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

PREV
Read more Articles on
click me!

Recommended Stories

10 ലക്ഷത്തിന്റെ കാർ വാങ്ങിയത് ജോലിയിലെ ടിപ്പ് മാത്രം ഉപയോ​ഗിച്ചെന്ന് യുവാവ്, ശമ്പളം മുഴുവന്‍ സേവിംഗ്സ്
28 വയസ്, അച്ഛന്റെയും അമ്മയുടെയും കൂടെ താമസിക്കുന്നതിന് കൂട്ടുകാർ കളിയാക്കുന്നു, ഇത് അസാധാരണമാണോ? പോസ്റ്റുമായി യുവാവ്