
ജപ്പാനിലെ ഒക്കിനാവയിൽ 39 -കാരിയായ അന്ന യാഗിയുടെ മരണവുമായി ബന്ധപ്പെട്ട് 20 -കാരനായ യുഎസ് മറൈൻ ലാൻസ് കോർപ്പറൽ ഡെവിൻ ജേക്കബ് ബാലാർഡ് അറസ്റ്റിലായതോടെ, വിദേശരാജ്യങ്ങളിൽ നിയമനടപടികൾ നേരിട്ട അമേരിക്കൻ സൈനികരുടെ മുൻകാല സംഭവങ്ങളും വീണ്ടും ചർച്ചയാകുന്നു. ഫ്യൂട്ടൻമ എയർ സ്റ്റേഷനിൽ നിന്നാണ് ബാലാർഡിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഒക്കിനാവയിലെ നഹയിലെ ഹോട്ടലിൽ ഒക്ടോബർ 3 -ന് പുലർച്ചെ അന്ന യാഗിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നും അവരുടെ വാലറ്റും ബാക്ക്പാക്കും മോഷ്ടിച്ചെന്നുമാണ് ഡെവിൻ ജേക്കബ് ബാലാർഡിനെതിരെയുള്ള ആരോപണം. ഡെവിൻ ജേക്കബ് ബാലാർഡ് ആരോപണം നിഷേധിച്ചിട്ടുണ്ട്. കേസ് ഇപ്പോഴും അന്വേഷണത്തിലാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
The murder of Anna Yagi in Okinawa by a U.S. Marine is sparking some interesting projections from people.
1. Slut-shaming. She liked to "party." Does it matter? Does that justify her getting strangled to death? I personally know some people who are degenerates, and I still don't wish death upon them.
2. Black people are happy the perpetrator is White this time and not black. I've never met any White people who claimed that White people don't commit crimes. Black people have a very low bar; they're busting out the Colt 45 and celebrating the few times they didn't commit the crime.
— Asian Dawn (@AsianDawn4) October 6, 2026
അന്ന നഹ സ്വദേശിയാണെന്നാണ് ജാപ്പനീസ് അധികൃതർ വ്യക്തമാക്കുന്നത്. ഹോട്ടലിൽ അന്നയോടൊപ്പം ഒരു വിദേശ പുരുഷൻ പ്രവേശിക്കുന്നതും പിന്നീട് ഇയാൾ ഒറ്റയ്ക്ക് പുറത്തേക്ക് പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. ഇയാളുടെ രൂപസാദൃശ്യങ്ങളും കൈകളിലെ ടാറ്റൂകളും പരിശോധിച്ചാണ് ഡെവിൻ ജേക്കബ് ബാലാർഡിനെ തിരിച്ചറിഞ്ഞതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കഴുത്തുഞെരിച്ചതിനെ തുടർന്നുണ്ടായ ശ്വാസംമുട്ടലാണ് അന്നയുടെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ. അന്നയുടെ വാലറ്റും മറ്റ് സാധനങ്ങളും മോഷ്ടിച്ചെന്ന ആരോപണവും ബാലാർഡിനെതിരെ ഉയർന്നു. എന്നാൽ തനിക്ക് സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് ബാലാർഡ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
"It is truly infuriating that the presence of these bases leads to women being killed or raped like this."
Protesters in Tokyo rallied in front of the US embassy Tuesday night, demanding the expulsion of US bases from the country.
Demonstrations have continued day after day after a US Marine was arrested over the weekend on suspicion of killing 39-year-old Anna Yagi in Okinawa. The murder has reignited fury over the presence of US military bases in the country – the overwhelming majority of which are stationed in Okinawa.
— BreakThrough News (@BTnewsroom) October 7, 2026
സംഭവം ഒക്കിനാവയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. ജപ്പാനിലെ അമേരിക്കൻ സൈനികരുടെ സാന്നിധ്യവുമായി ബന്ധപ്പെട്ട് വർഷങ്ങളായി നിലനിൽക്കുന്ന പ്രാദേശിക അസ്വസ്ഥതകൾക്കിടെയാണ് പുതിയ കൊലപാതക ആരോപണം ഉയർന്നിരിക്കുന്നത്. ജപ്പാൻ സർക്കാർ സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കുകയും അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെടുകയും ചെയ്തു. കേസിനെ ചൊല്ലി വലിയ പ്രതിഷേധമാണ് ജപ്പാനിൽ നടക്കുന്നത്.
തായ്‌ലൻഡ്: ഈ മാസം തന്നെ യുഎസ്എസ് എബ്രഹാം ലിങ്കണിലെ രണ്ട് നാവികർ ഒരു ബാറിന് സമീപം മദ്യപിച്ച് സംഘർഷത്തിലേർപ്പെട്ടതിനെ തുടർന്ന് പ്രാദേശിക പൊലീസ് ഇടപെട്ടത് വാർത്തയായിരുന്നു. പിന്നീട് ഇരുവരെയും കപ്പലിലേക്ക് തിരിച്ചയച്ചു. സംഭവം ഗുരുതര കുറ്റകൃത്യമല്ലെന്നാണ് പ്രാദേശിക പൊലീസ് വിശേഷിപ്പിച്ചത്.
റഷ്യ: മുൻ മറൈൻ പോൾ വീലനെ റഷ്യൻ സുരക്ഷാ ഏജൻസി ചാരപ്രവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തു. 2020 -ൽ 16 വർഷത്തെ ശിക്ഷ ലഭിച്ചെങ്കിലും 2024 -ൽ തടവുകാരുടെ കൈമാറ്റത്തിലൂടെ മോചിതനായി.
റഷ്യ: മുൻ മറൈൻ റോബർട്ട് ഗിൽമൻ 2022 -ൽ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചെന്ന കേസിൽ തടവിലായി. നാല് വർഷത്തിലേറെ റഷ്യൻ തടങ്കലിൽ കഴിഞ്ഞ അദ്ദേഹത്തെ 2026 ഓഗസ്റ്റിൽ മാനുഷിക കാരണങ്ങളാൽ വിട്ടയച്ചു. ആരോഗ്യനില മോശമായിരുന്ന ഗിൽമന്‍റെ മോചനത്തിനായി യുഎസ് ശക്തമായി ഇടപെട്ടിരുന്നു.
വെനസ്വേല: മുൻ മറൈൻ മാത്യു ഹീത്ത് 2020 -ൽ ചാരപ്രവർത്തനവും അനധികൃത പ്രവേശനവും ആരോപിച്ച് അറസ്റ്റിലായി. രണ്ട് വർഷത്തിന് ശേഷം തടവുകാരുടെ കൈമാറ്റത്തിന്‍റെ ഭാഗമായി മോചിതനായി. തടങ്കലിൽ പീഡിപ്പിക്കപ്പെട്ടതായി അദ്ദേഹം പിന്നീട് ആരോപിച്ചു.
ഫിലിപ്പീൻസ്: 2014 -ൽ ജെന്നിഫർ ലൗഡെയെ കൊലപ്പെടുത്തിയ കേസിൽ യുഎസ് മറൈൻ ജോസഫ് സ്കോട്ട് പെംബർട്ടൺ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 10 വർഷത്തെ ശിക്ഷയിൽ ഏകദേശം ആറ് വർഷം ജയിലിൽ കഴിഞ്ഞ ശേഷം 2020 -ൽ അന്നത്തെ പ്രസിഡന്‍റ് റോഡ്രിഗോ ഡ്യുട്ടർട്ടെ പൂർണ മാപ്പ് നൽകി വിട്ടയച്ചു.