ഭാര്യ ഗിഗ് ജോലിക്ക് പോയിത്തുടങ്ങി 4 മാസം; ഇന്ന് കുടുംബത്തിന്‍റെ മാസവരുമാനം ഒരു ലക്ഷം, മകൻ ഒന്നര ലക്ഷം ഫീസുള്ള സ്കൂളിൽ; കുറിപ്പ് വൈറൽ

Published : Oct 07, 2026, 06:52 PM IST
Gig worker parents

Synopsis

ഭർത്താവ് ഓട്ടോറിക്ഷ ഓടിക്കുമ്പോൾ ഗിഗ് ജോലി ആരംഭിച്ച യുവതി കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ വലിയ മാറ്റമുണ്ടാക്കിയ വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സ്നാബിറ്റിൽ ജോലിക്ക് കയറിയ ഇവർക്ക് നാല് മാസം കൊണ്ട് മികച്ച വരുമാനം നേടാനും കുട്ടിയെ ഉയർന്ന ഫീസുള്ള സ്കൂളിൽ ചേർക്കാനും സാധിച്ചു.

ഒരു സ്ത്രീയുടെ വരുമാനം ഒരു കുടുംബ ജീവിതത്തിൽ എത്ര വലിയ മാറ്റമുണ്ടാക്കും? സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്ന ഒരു ഗിഗ് വർക്കറുടെ കഥ അതിനൊരു വലിയ ഉദാഹരണമായി മാറുകയാണ്. ഭർത്താവ് ഓട്ടോറിക്ഷ ഓടിക്കുമ്പോൾ ഗിഗ് ജോലി ആരംഭിച്ച യുവതി കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതിയിൽ വലിയ മാറ്റമുണ്ടാക്കിയെന്നാണ് പുറത്തുവരുന്ന വിവരം.

നാല് മാസം കൊണ്ട് ജീവിതം തന്നെ മാറി!

ഹോം സർവീസ് പ്ലാറ്റ്‌ഫോമായ Snabbit -ലെ സീനിയർ ഡയറക്ടർ സായ് കിരൺ സിംഗനമാല ലിങ്ക്ഡിനിൽ പങ്കുവെച്ച അനുഭവ കുറിപ്പാണ് ഇവരുടെ ജീവിതം സമൂഹ മാധ്യമ ഉപയോക്താക്കൾക്ക് മുന്നിലെത്തിച്ചത്. കമ്പനിയിൽ ‘എക്സ്പർട്ട്’ ആയി ചേർന്ന് വെറും നാല് മാസം പിന്നിട്ട ഒരു വനിതാ ജീവനക്കാരിയുമായി സംസാരിച്ചപ്പോഴാണ് ഈ ജോലി കൊണ്ട് അവരുടെ കുടുംബത്തിൽ സംഭവിച്ച മാറ്റം അവർ പങ്കുവെച്ചതെന്ന് സായ് കിരൺ പറഞ്ഞു.

മാസവരുമാനം ഒരു ലക്ഷം, കുട്ടിയുടെ വാർഷിക ഫീസ് 1.5 ലക്ഷം!

യുവതിയുടെ ഭർത്താവ് ഓട്ടോ ഡ്രൈവറാണ്. യുവതി ജോലി ആരംഭിച്ചതോടെ ഇരുവരുടെയും ചേർന്നുള്ള മാസവരുമാനം ഏകദേശം 80,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയായി ഉയർന്നുവെന്നാണ് അവകാശവാദം. ഇതോടെ കുട്ടിയെ പ്രതിവർഷം 1.5 ലക്ഷം രൂപ ഫീസ് ഈടാക്കുന്ന സ്കൂളിൽ ചേർക്കാനും സാധിച്ചു. യുവതി പ്രതിമാസം ഏകദേശം 30,000 മുതൽ 40,000 രൂപ വരെ സമ്പാദിക്കുന്നതിലൂടെ കുടുംബത്തിന്‍റെ വരുമാനം മാത്രമല്ല, സാമ്പത്തിക സുരക്ഷയും ആത്മവിശ്വാസവും വർധിച്ചുവെന്നാണ് സായ് കിരൺ ചൂണ്ടിക്കാട്ടിയത്.

മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കാനും കുടുംബത്തിന്‍റെ ഭാവിയെക്കുറിച്ച് കൂടുതൽ ആത്മവിശ്വാസത്തോടെ തീരുമാനങ്ങളെടുക്കാനും ഇത് സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സായ്‍യുടെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതികരണമാണ് സൃഷ്ടിച്ചത്. സ്ത്രീകൾക്ക് തൊഴിൽ ലഭിക്കുമ്പോൾ അതിന്‍റെ ഗുണഫലം വ്യക്തിയിൽ മാത്രം ഒതുങ്ങാതെ കുട്ടികളുടെ വിദ്യാഭ്യാസത്തിലേക്കും കുടുംബത്തിന്‍റെ സുരക്ഷയിലേക്കും അടുത്ത തലമുറയുടെ ഭാവിയിലേക്കും എത്തുമെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

29 -ാം വയസിൽ അമ്മ വീട്ടിലേക്കിറങ്ങി, ഒടുവിൽ 50,000 കിമി. നടന്ന് ലോകം ചുറ്റി 57 വയസിൽ തിരിച്ചെത്തി, കാൾ ബുഷ്ബി!
'പൂക്കി മോനല്ല', ഇത് 'പികാചു'; ബഹിരാകാശ യാത്രികർ കളിപ്പാട്ടങ്ങളും കൊണ്ട് പറക്കുന്നതെന്തുകൊണ്ടാണ്?