‘എന്നെ ജോലിക്കെടുക്കൂ, മുഴുവൻ കഴിവും പുറത്തെടുക്കാം!’ പാതി മാത്രം പ്രിന്‍റ് ചെയ്ത റെസ്യൂമെ; ഇന്‍റർനെറ്റിൽ വൻ ചർച്ച

Published : Oct 08, 2026, 10:54 AM IST
half printed resume

Synopsis

വിദ്യാഭ്യാസ യോഗ്യതയോ ഫോൺ നമ്പറോ ഇല്ലാതെ പകുതി മാത്രം പ്രിന്‍റ് ചെയ്ത ഒരു റെസ്യൂമെ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. 'മുഴുവൻ കഴിവും പുറത്തെടുക്കാൻ എന്നെ നിയമിക്കൂ' എന്ന വ്യത്യസ്തമായ സന്ദേശമാണ് ഇതിലുള്ളത്. ഇത് അബദ്ധത്തിൽ സംഭവിച്ചതാണോ അതോ ക്രിയേറ്റീവ് ഐഡിയ ആണോ എന്ന ചർച്ചയിലാണ് ആളുകൾ.

ജോലി തേടുന്നവർ സാധാരണയായി വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, കഴിവുകൾ, അഡ്രസ്, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ വിശദമായി ഉൾപ്പെടുത്തി റെസ്യൂമെ തയ്യാറാക്കാറാണ് പതിവ്. എന്നാൽ, പകുതി മാത്രം പ്രിന്‍റ് ചെയ്ത ഒരു റെസ്യൂമെ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ‘എന്നെ ജോലിക്ക് എടുത്താൽ എന്‍റെ മുഴുവൻ കഴിവും പുറത്തെടുക്കാം’ എന്ന തരത്തിലുള്ള വ്യത്യസ്തമായൊരു സന്ദേശവും ഈ ഈ റെസ്യൂമെയ്ക്കൊപ്പമുണ്ട്.

'മുഴുവൻ കഴിവും പുറത്തെടുക്കാൻ എന്നെ നിയമിക്കൂ'

റെഡ്ഡിറ്റിലെ r/recruitinghell എന്ന ഫോറത്തിൽ വീണ്ടും പങ്കുവെച്ച ചിത്രത്തിലാണ് ഈ വിചിത്രമായ ജോബ് ആപ്ലിക്കേഷൻ ശ്രദ്ധ നേടിയത്. റെസ്യൂമെയുടെ മുകൾഭാഗത്ത് അപേക്ഷകന്‍റെ ഭാഗികമായ ചിത്രവും സാധാരണ രീതിയിലുള്ള കരിയർ ഒബ്ജക്റ്റീവും കാണാം. കമ്പനിയിൽ ചേർന്ന് കഴിവുകൾ മെച്ചപ്പെടുത്താനും കൂടുതൽ അറിവ് നേടാനും ആഗ്രഹിക്കുന്നുവെന്നതാണ് അതിൽ പറയുന്നത്.

എന്നാൽ, അതിന് താഴെ വിദ്യാഭ്യാസ യോഗ്യതയോ പ്രവൃത്തിപരിചയമോ ഫോൺ നമ്പറോ മറ്റ് ബന്ധപ്പെടാനുള്ള വിവരങ്ങളോ ഒന്നും തന്നെയില്ല. പകരം, പേജിന്‍റെ ഒഴിഞ്ഞ ഭാഗത്ത് വലിയ അക്ഷരത്തിൽ “എന്‍റെ പൂർണ്ണമായ കഴിവുകൾ പുറത്തുകൊണ്ടുവരാൻ എന്നെ നിയമിക്കൂ.” എന്ന വാചകം മാത്രമാണ് നൽകിയിരിക്കുന്നത്.

ഡെമോ വേർഷൻ, പക്ഷേ...

ഇത് ശരിക്കും ആസൂത്രണം ചെയ്തൊരു ‘ക്രിയേറ്റീവ്’ റെസ്യൂമെ ആണോ, അതോ പ്രിന്‍റർ പാതിവഴിയിൽ പണി നിർത്തിയതാണോ എന്നതാണ് സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടെയിലെ പ്രധാന ചർച്ച. ഒരാൾ ഇതിനെ അപേക്ഷകന്‍റെ “ഡെമോ വേർഷൻ” എന്നാണ് വിശേഷിപ്പിച്ചത്. മറ്റൊരാൾ ജോബ് ഓഫർ ലഭിക്കാൻ ചെറിയ സാധ്യതയുള്ള ‘ലൂട്ട് ബോക്സ്’ പോലെയാകുമെന്ന് തമാശയായി കുറിച്ചു.

അതേസമയം, ചിലർ ആശയത്തെ ഗംഭീരമെന്നാണ് വിശേഷിപ്പിച്ചത്. ഒരു റിക്രൂട്ടർ ആയിരുന്നെങ്കിൽ ഇന്‍റർവ്യൂവിന് വിളിക്കുമായിരുന്നുവെന്നും, ജോലി കിട്ടിയില്ലെങ്കിലും അപേക്ഷകന്‍റെ റെസ്യൂമെ ശ്രദ്ധയിൽപ്പെട്ടുവെന്നും ഒരാൾ അഭിപ്രായപ്പെട്ടു. എന്നാൽ, യാഥാർഥ്യത്തിൽ വിദ്യാഭ്യാസവും പരിചയവും കോൺടാക്ട് വിവരങ്ങളും ഇല്ലാത്തതിനാൽ ഇത്തരം റെസ്യൂമെകൾ പല കമ്പനികളും ഉപയോഗിക്കുന്ന ഓട്ടോമേറ്റഡ് എടിഎസ് (Applicant Tracking System) സംവിധാനത്തിൽ തന്നെ തള്ളപ്പെടാൻ സാധ്യതയുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടി.

PREV
Read more Articles on
click me!

Recommended Stories

ഭാര്യ ഗിഗ് ജോലിക്ക് പോയിത്തുടങ്ങി 4 മാസം; ഇന്ന് കുടുംബത്തിന്‍റെ മാസവരുമാനം ഒരു ലക്ഷം, മകൻ ഒന്നര ലക്ഷം ഫീസുള്ള സ്കൂളിൽ; കുറിപ്പ് വൈറൽ
29 -ാം വയസിൽ അമ്മ വീട്ടിലേക്കിറങ്ങി, ഒടുവിൽ 50,000 കിമി. നടന്ന് ലോകം ചുറ്റി 57 വയസിൽ തിരിച്ചെത്തി, കാൾ ബുഷ്ബി!