ചിലന്തിവല കെട്ടിയ പെട്ടിയിൽ നിന്നും കിട്ടിയ പഴഞ്ചൻ ഓട്ടോ​ഗ്രാഫ്, ലേലത്തിൽ വിറ്റത് 11 ലക്ഷത്തിന്!

By Web TeamFirst Published Jan 23, 2022, 10:03 AM IST
Highlights

ഓസ്‌ട്രേലിയയിൽ നിന്നും വെസ്റ്റ് ഇൻഡീസിൽ നിന്നുമുള്ള ടൂർ ടീമുകൾ ഉൾപ്പെടെ 1900 -കളിലെ ക്രിക്കറ്റ് കളിക്കാരുടെ പേരുകൾ ഓട്ടോഗ്രാഫ് ബുക്കിലുണ്ട്.

പൊടിപിടിച്ച ഗാരേജിൽ നിന്ന് കണ്ടെത്തിയ ഒരു ഓട്ടോഗ്രാഫ്(Autograph) ലേലത്തിൽ വിറ്റത് എത്ര രൂപയ്ക്കാണ് എന്ന് അറിയാമോ? 11,69,969.04(£11,600) രൂപയ്ക്ക്. കാരണം വേറൊന്നുമല്ല. അതില്‍ ക്രിക്കറ്റിന്റെ സുവര്‍ണ കാലഘട്ടത്തിലെ ചില പ്രധാനപ്പെട്ട ഒപ്പുകളുണ്ടത്രെ. ഇം​ഗ്ലീഷ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ചില സുപ്രധാന ആളുകളുടെ ഒപ്പുകളടങ്ങിയ ഓട്ടോ​ഗ്രാഫാണ് ഇത്.

ലേലക്കാരനായ റിച്ചാർഡ് മാഡ്‌ലി(Auctioneer Richard Madley) ബാത്തിലെ ഒരു എസ്റ്റേറ്റിൽ ചിലന്തിവലയിൽ പൊതിഞ്ഞ ഒരു സ്യൂട്ട്‌കേസിലാണ് ഇത് കണ്ടെത്തിയത്. ഡബ്ല്യു ജി ഗ്രേസിനെപ്പോലുള്ളവർക്കൊപ്പം കളിച്ച ജോൺ ഡഗ്ലസിന്റെ എസ്റ്റേറ്റിൽ നിന്നാണ് ഇത് വന്നതത്രെ. ഗ്രേസ് എഴുതിയ കത്തുകൾ 1,00,876.85 രൂപയ്ക്ക് വേറെയും വിറ്റിരുന്നു. 

ഓസ്‌ട്രേലിയയിൽ നിന്നും വെസ്റ്റ് ഇൻഡീസിൽ നിന്നുമുള്ള ടൂർ ടീമുകൾ ഉൾപ്പെടെ 1900 -കളിലെ ക്രിക്കറ്റ് കളിക്കാരുടെ പേരുകൾ ഓട്ടോഗ്രാഫ് ബുക്കിലുണ്ട്. "ഡബ്ല്യുജി ഗ്രേസിനും മകനുമൊപ്പം കളിച്ച ജോൺ ഡഗ്ലസിന്റെ എസ്റ്റേറ്റിലെ  പൊടിപിടിച്ച ഗാരേജിൽ നിന്ന് ചിലന്തിവലയിൽ പൊതിഞ്ഞ പഴയ സ്യൂട്ട്കേസിൽ ഞാൻ അത് കണ്ടെത്തി, അത് അപൂർവമാണ്. ക്രിക്കറ്റിന്റെ സുവർണ്ണ കാലഘട്ടത്തിലെ ഓട്ടോഗ്രാഫുകൾ ഇതിൽ അടങ്ങിയിരിക്കുന്നു” ലേലത്തിന് ശേഷം മാഡ്‌ലി പറഞ്ഞു. 

അതിനിടെ, ബ്രിസ്റ്റോളിനടുത്തുള്ള ഒരു ഫാം ഹൗസിലെ ഡ്രോയറുകളിൽ നിന്ന് കണ്ടെത്തിയ ഡബ്ല്യുജി ഗ്രേസിന്റെ കൈയക്ഷരത്തിലുള്ള കത്തുകളും ശനിയാഴ്ച ലേലത്തിനെത്തി. 120 വർഷങ്ങൾക്ക് മുമ്പ് എഴുതിയ കത്തുകൾ ഒരു ക്രിക്കറ്റ് പ്രേമിയുടെ എസ്റ്റേറ്റിൽ നിന്ന് വന്നതാണ്. ഒരു കളക്ടർ അത് വാങ്ങുകയായിരുന്നു. 

"ഒരു ഫാം ഹൗസിലെ പഴയ ഡ്രോയറിൽ നിന്നാണ് അത് കണ്ടെത്തിയത്. ഇംഗ്ലീഷ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ വ്യക്തികളിൽ ഒരാളുടെ ആ കാലഘട്ടത്തിലെ കത്തുകള്‍ ഇപ്പോഴും ഒരുമിച്ച് ചേർക്കുക എന്നത് വിസ്മയകരം തന്നെ. ബാത്ത്, ബ്രിസ്റ്റോൾ എന്നിവിടങ്ങളിലെ ജീവിതം, ക്രിക്കറ്റ് കളി, ഹണ്ടിംഗ്, ഷൂട്ടിംഗ് എന്നിവയെക്കുറിച്ച് എഡ്വേർഡ്, സോമർസെറ്റ് പ്രഭുവിനോട് ഡബ്ല്യുജി ഗ്രേസ് സംസാരിക്കുന്നതാണിത്'' മാഡ്‌ലി പറഞ്ഞു.

click me!