ചത്ത നായയെ ഉടമയും വീട്ടുകാരും കുഴിച്ചിട്ടു, രണ്ട് ദിവസത്തിനുശേഷം പ്രത്യക്ഷപ്പെട്ട് നായ

Published : Nov 18, 2022, 10:44 AM IST
ചത്ത നായയെ ഉടമയും വീട്ടുകാരും കുഴിച്ചിട്ടു, രണ്ട് ദിവസത്തിനുശേഷം പ്രത്യക്ഷപ്പെട്ട് നായ

Synopsis

പടക്കം പൊട്ടുന്ന ശബ്ദം കേട്ട് മൈസി ഓടിപ്പോയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ആ സമയത്ത് അവിടെ സാധാരണ പടക്കം പൊട്ടിക്കാത്തതാണ് എന്നും കോഡി പറയുന്നു.

പടക്കം പൊട്ടിയപ്പോൾ ഭയന്ന പട്ടി ഓടിപ്പോയി, കുറച്ച് ദിവസത്തിനകം ഉടമയുമായി ഒന്നിച്ചു. അതിലിപ്പോൾ എന്താണല്ലേ? എന്നാൽ, ഉടമ നേരത്തെ ഈ പട്ടിയുടെ ശവം കുഴിച്ചിട്ടിരുന്നു. സംഭവം നടന്നത് ഇങ്ങനെ, 

നവംബർ അഞ്ചിന് കോഡി ഹാൽട്ടൺ എന്ന യുവതിക്ക് തന്റെ പെറ്റ് ആയ മൈസിയെ നഷ്ടപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷം മൈസിയുടേത് എന്ന് തോന്നിച്ച ഒരു മൃതദേഹം കോഡിക്ക് കിട്ടി. അവളും കുടുംബവും ചേർന്ന് അതിനെ തങ്ങളുടെ തോട്ടത്തിൽ അടക്കുകയും ചെയ്തു. അതിനുശേഷം 48 മണിക്കൂർ കടന്നു പോയി. അപ്പോഴാണ് ഒമ്പതു വയസുകാരൻ മൈസി വീണ്ടും പ്രത്യക്ഷപ്പെട്ടത്. അപ്പോഴാണ് തങ്ങൾ കുഴിച്ചിട്ടത് പിന്നെ എന്തിന്റെ ശരീരമാണ് എന്ന് കോഡി ചിന്തിക്കുന്നത്. ഇപ്പോൾ കോഡി പറയുന്നത് അതൊരു കുറുക്കന്റെ ശരീരം ആയിരിക്കാം എന്നാണ്. 

പടക്കം പൊട്ടുന്ന ശബ്ദം കേട്ട് മൈസി ഓടിപ്പോയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ആ സമയത്ത് അവിടെ സാധാരണ പടക്കം പൊട്ടിക്കാത്തതാണ് എന്നും കോഡി പറയുന്നു. പിന്നാലെ, മൈസി ഉഫോർഡ് ഭാ​ഗത്തേക്ക് പോയി. രണ്ട് ദിവസത്തേക്ക് കോഡിയും സംഘവും മൈസിയെ തിരഞ്ഞു. എന്നാൽ, കണ്ടെത്താനായില്ല. പക്ഷേ, രണ്ട് ദിവസങ്ങൾക്ക് ശേഷം അവർക്ക് ഒരു മൃ​ഗത്തിന്റെ ശവശരീരം കിട്ടി. 

അതിനെ കണ്ടാൽ മൈസിയെ പോലെ തന്നെയിരുന്നു. അതോടെ അവളുടെ മകൻ മൂന്നുവയസുകാരൻ ടൈലീൻ വലിയ വിഷമത്തിലായി. ഏതായാലും, അതോടെ മൈസിക്ക് ഒരു നല്ല യാത്രയയപ്പ് നൽകാൻ അവരെല്ലാം തീരുമാനിച്ചു. അങ്ങനെ തോട്ടത്തിൽ എല്ലാവരും ചേർന്ന് അതിനെ കുഴിച്ചിടുകയും ചെയ്തു. 

എന്നാൽ, പിറ്റേദിവസം ഒരുപാട് ആളുകൾ ഒരുപാട് സ്ഥലത്ത് മൈസിയെ കണ്ടു എന്ന് പറയുകയുണ്ടായി. തുടർന്ന് വീണ്ടും തിരച്ചിൽ നടന്നു. അങ്ങനെയാണ് രണ്ട് ദിവസത്തിന് ശേഷം മൈസിയെ കണ്ടെത്തുന്നത്. അപ്പോഴും അപ്പോൾ കോഡി അടക്കിയത് എന്തിന്റെ ശവം ആണ് എന്ന ചോദ്യം ആണ് ബാക്കിയായത്. ഏതായാലും അത് ഒരു കുറുക്കന്റേതാവാം എന്നാണ് കോഡി ഇപ്പോൾ കരുതുന്നത്. 

PREV
Read more Articles on
click me!

Recommended Stories

രണ്ട് മക്കളടങ്ങുന്ന കുടുംബം, ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, എങ്ങനെ ജീവിക്കും, ഇന്ത്യൻ ടെക്കിയുടെ പോസ്റ്റ്
ആറ് കിലോ കുറഞ്ഞു, മാനസികവും ശാരീരികവുമായി തളർന്നു, തൊഴിലുടമ ചൂഷണം ചെയ്യുകയാണ്, ജോലിക്കാരിയുടെ പോസ്റ്റ്