എടിഎമ്മില്‍ കാര്‍ഡ് ഇട്ട് കാശിന് കാത്തിരുന്നപ്പോള്‍ പുറത്തുവന്നത് പാമ്പ്!

Published : Nov 17, 2022, 07:01 PM IST
എടിഎമ്മില്‍ കാര്‍ഡ് ഇട്ട് കാശിന്  കാത്തിരുന്നപ്പോള്‍ പുറത്തുവന്നത് പാമ്പ്!

Synopsis

എടിഎം കൗണ്ടറില്‍ കയറി ഇവര്‍ പണം പിന്‍വലിക്കാന്‍ കാര്‍ഡ് മെഷീനുള്ളില്‍ ഇട്ടതും പാമ്പ് ചീറ്റുന്ന ശബ്ദം കേള്‍ക്കുകയായിരുന്നു. Photo: Representatiove Image/Gettyimages

പാമ്പുകള്‍ക്ക് കയറിയിരിക്കാന്‍ അങ്ങനെ പ്രത്യേക സ്ഥലം ഒന്നും ആവശ്യമില്ലെന്ന് തെളിയിക്കുകയാണ് സമീപകാല സംഭവങ്ങള്‍. കഴിഞ്ഞദിവസം ഒരു സ്‌കൂട്ടറിന്റെ ഫ്രണ്ട് പാനലില്‍ കയറിയിരുന്ന പാമ്പിനെ പിടികൂടിയത് ഏറെ വാര്‍ത്തയായിരുന്നു. എന്തിനേറെ പറയുന്നു ഫ്രിഡ്ജിനുള്ളില്‍ നിന്നും മൈക്രോവേവ് ഓവന് പുറകില്‍ നിന്നും വരെ പാമ്പുകളെ കണ്ടെത്തിയ വാര്‍ത്തകള്‍ പുറത്തുവന്നിട്ട് അധികമായില്ല. എന്നാല്‍ ഇപ്പോഴിതാ നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സ്ഥലത്ത് നിന്നുമാണ് പാമ്പിനെ കണ്ടെത്തിയിരിക്കുന്നത്. 

എടിഎം മെഷിനുള്ളില്‍ നിന്നാണ് ഈ പാമ്പിനെ പിടികൂടിയത്. പണം എടുക്കാനായി കൗണ്ടറിനുള്ളില്‍ പ്രവേശിച്ച മൂന്ന് യുവാക്കളാണ് പാമ്പിനെ ആദ്യം കണ്ടത്.  ഇവര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തി പാമ്പിനെ പിടികൂടുകയായിരുന്നു.

മഹാരാഷ്ട്രയിലെ ബുല്‍ധാനയിലെ എടിഎം മെഷീനില്‍ നിന്നാണ്  പാമ്പിനെ പിടികൂടിയത്. ബുല്‍ധാനയിലെ മൊട്ടാലയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) എടിഎം മെഷീനില്‍ ആണ് പാമ്പിനെ കണ്ടെത്തിയത്. പണം പിന്‍വലിക്കുന്നതിനായി എടിഎമ്മില്‍ എത്തിയ മൂന്ന് യുവാക്കളാണ് പാമ്പിനെ ആദ്യം കണ്ടത്. എടിഎം കൗണ്ടറില്‍ കയറി ഇവര്‍ പണം പിന്‍വലിക്കാന്‍ കാര്‍ഡ് മെഷീനുള്ളില്‍ ഇട്ടതും പാമ്പ് ചീറ്റുന്ന ശബ്ദം കേള്‍ക്കുകയായിരുന്നു. 

അപ്പോഴാണ് മെഷീന്റെ ഉള്ളില്‍ നിന്നും തല പുറത്തേക്കിട്ട നിലയില്‍ പാമ്പിനെ കണ്ടെത്തിയത്. ഇവര്‍ ബഹളം വച്ചതോടെ കൂടുതല്‍ ആളുകള്‍ കൂടുകയും ബാങ്ക് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ പാമ്പുപിടുത്തക്കാരനെ വിളിക്കുകയും അയാളുടെ സഹായത്തോടെ പാമ്പിനെ പിടികൂടുകയുമായിരുന്നു. 

അപൂര്‍വമായി സംഭവിച്ചതാണെങ്കിലും വലിയ ഭീതിയാണ് ഈ വാര്‍ത്ത ആളുകള്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്. 

പാമ്പുകള്‍ക്ക് കയറിയിരിക്കാന്‍ അങ്ങനെ പ്രത്യേക ഇടം ഒന്നും വേണ്ട എന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്ടുതന്നെ ചുറ്റുപാടുകളും ആയി ഇടപെടുമ്പോള്‍ അല്പം ശ്രദ്ധ ചെലുത്തുന്നതാകും ഉത്തമം.
 

PREV
Read more Articles on
click me!

Recommended Stories

രണ്ട് മക്കളടങ്ങുന്ന കുടുംബം, ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, എങ്ങനെ ജീവിക്കും, ഇന്ത്യൻ ടെക്കിയുടെ പോസ്റ്റ്
ആറ് കിലോ കുറഞ്ഞു, മാനസികവും ശാരീരികവുമായി തളർന്നു, തൊഴിലുടമ ചൂഷണം ചെയ്യുകയാണ്, ജോലിക്കാരിയുടെ പോസ്റ്റ്