മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ ഇരിക്കാൻ വിസമ്മതിച്ചു; സീറ്റിൽ കെട്ടിയിട്ട് വിമാന ജീവനക്കാര്‍, വിമാനം വൈകി

Published : Apr 15, 2025, 08:29 AM IST
 മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ ഇരിക്കാൻ വിസമ്മതിച്ചു;  സീറ്റിൽ കെട്ടിയിട്ട് വിമാന ജീവനക്കാര്‍, വിമാനം വൈകി

Synopsis

യാത്രക്കാരനില്‍ നിന്നും ക്യാബിന്‍ ക്രൂ അംഗങ്ങൾ രണ്ട് കുപ്പി മദ്യം പിടികൂടി. തനിക്ക് കൂടുതല്‍ മദ്യം വേണമെന്ന് ഇതിനിടെ ഇയാൾ ബഹളംവച്ചെന്നും ദൃക്സാക്ഷികൾ പറഞ്ഞു. 

വിമാനത്തിലെ മദ്യപാനം ഇന്നൊരു പ്രശ്നമായി മാറിയിരിക്കുന്നു.  മദ്യപിക്കുന്ന യാത്രക്കാര്‍ ആയിരക്കണക്കിന് അടി മുകളില്‍ വച്ച് നിലവിട്ട് പെരുമാറുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. ഏറ്റവും ഒടുവിലായി യുകെയിലെ മാഞ്ചസ്റ്ററില്‍ നിന്ന് ഗ്രീസിലെ റോഡ്സിലേക്ക് പോകുകയായിരുന്ന റെയിന്‍എയറിലെ ഒരു യാത്രക്കാരന്‍ മദ്യപിച്ച് പൂസായി വിമാനത്തില്‍ വച്ച് ബഹളം വയ്ക്കുകയും സീറ്റില്‍ ഇരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. ഒടുവില്‍ മറ്റ് യാത്രക്കാര്‍ക്ക് ഇയാളൊരു ശല്യമായതോടെ ക്യാബിന്‍ ക്രൂ അംഗങ്ങൾ അയാളെ സീറ്റില്‍ കെട്ടിയിട്ടെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകൾ. ഇതോടെ വിമാനം ലാന്‍ഡ് ചെയ്യാന്‍ വൈകിയെന്നും ഇയാൾക്കെതിരെ പോലീസ് കേസെടുക്കെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

മദ്യപിച്ച യാത്രക്കാരന്‍ വിമാനത്തില്‍ ബഹളം വച്ചതിനെ തുടർന്ന് ക്യാബിന്‍ ക്രൂ അംഗങ്ങൾ പരിശോധിച്ചപ്പോൾ, ഇയാളെ കൈവശം രണ്ട് കുപ്പി മദ്യമുണ്ടായിരുന്നു. ഇവ ക്യാബിന്‍ ക്രൂ അംഗങ്ങൾ പിടിച്ചെടുത്തു. ഈ സമയം തനിക്ക് കൂടുതല്‍ മദ്യം വേണമെന്ന് പറഞ്ഞ് ഇയാൾ ബഹളം വയ്ക്കുകയായിരുന്നെന്നും അക്രമണങ്ങൾക്ക് മുതിര്‍ന്നെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ഇതിനിടെ വിമാനം ലാന്‍ഡ് ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. പക്ഷേ, ഈ സമയം ഇയാൾ തന്‍റെ സീറ്റില്‍ നിന്നും എഴുന്നേറ്റു. ഇരിക്കാന്‍ ക്യൂബിന്‍ ക്രൂ അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും യാത്രക്കാരന്‍ അത് അവഗണിക്കുകയായിരുന്നു. ലാന്‍റിംഗിന് ശ്രമിക്കുന്ന വിമാനത്തില്‍ വച്ച് യാത്രക്കാരന്‍ അഭ്യാസം കാണിക്കാന്‍ തുടങ്ങിയതോടെ പൈലറ്റ് വിമാനം, വിമാനത്താവളത്തിന് ചുറ്റും പറക്കാന്‍ നിഡബന്ധിതമാക്കിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.  

Read More: ഇന്‍റർവ്യൂവിന് 25 മിനിറ്റ് നേരത്തെയെത്തിയ ആൾക്ക് ജോലിയില്ല; അത്രയും ആത്മാര്‍ത്ഥ വേണ്ടെന്ന കുറിപ്പ് വൈറൽ

ഇതേ തുടര്‍ന്ന് ക്യാബിന്‍ ക്രൂ അംഗങ്ങൾ, മറ്റ് യാത്രക്കാരുടെ സഹയാത്തോടെ രണ്ട് സ്പെയർ സീറ്റ് ബെൽറ്റുകള്‍ ഉപയോഗിച്ച് ഇയാളെ സീറ്റില്‍ കെട്ടിയിടുകയായിരുന്നു. ഒടുവില്‍ വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുമ്പ് തന്നെ വിമാന അധികൃതര്‍ പോലീസുമായി ബന്ധപ്പെട്ടിരുന്നെന്ന് റെയിന്‍ എയർ പറഞ്ഞു. ഒപ്പം യാത്രക്കാരുടെ സുരക്ഷയ്ക്ക് തടസം സഷ്ടിക്കുന്നതൊന്നും തങ്ങൾ വിമാനത്തില്‍ അനുവദിക്കില്ലെന്നും റെയില്‍എയർ വ്യക്തമാക്കി. യാത്രക്കിടെ ഡ്യൂട്ടി ഫ്രീ മദ്യം കഴിക്കുന്നതായി കണ്ടെത്തിയാല്‍ പോലീസ് നടപടി നേരിടേണ്ടിവരുമെന്ന് ക്യാബന്‍ക്യൂ അംഗങ്ങൾ യാത്രക്കാരോട് പറഞ്ഞെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. 

Read More:  400 രൂപയുടെ മാമ്പഴം വാങ്ങി, പണം കൊടുക്കാതെ കച്ചവടക്കാരനെ 200 മീറ്ററോളം കാറില്‍ വലിച്ചിഴച്ചു, സംഭവം ദില്ലിയിൽ

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്