അലർജിയുണ്ടെന്ന് അറിയിച്ചു, എന്നിട്ടും ചെമ്മീൻ ചേർത്ത ഭക്ഷണം നല്‍കി; സിംഗപ്പൂർ എയർലൈൻസിനെതിരെ പരാതി

Published : Jun 21, 2025, 03:41 PM ISTUpdated : Jun 21, 2025, 05:35 PM IST
Singapore Airlines food

Synopsis

അലര്‍ജിയുണ്ടെന്ന് യാത്രക്കാരിയായ ഡോക്ടര്‍ പലതവണ പറഞ്ഞെങ്കിലും അവര്‍ക്ക് ചെമ്മീന്‍ കലര്‍ന്ന ഭക്ഷണം തന്നെ കഴിക്കാന്‍ കൊടുക്കുകയായിരുന്നു. 

 

വിമാനത്തിൽ വെച്ച് കടുത്ത അലർജി അനുഭവപ്പെട്ടതിനെ തുടർന്ന് ന്യൂയോർക്ക് ആസ്ഥാനമായുള്ള യാത്രക്കാരൻ സിംഗപ്പൂർ എയർലൈൻസിനെതിരെ (SIA) പരാതി നൽകി. അലർജിയെക്കുറിച്ച് അറിയിച്ചിട്ടും ജീവനക്കാർ ചെമ്മീൻ ചേർത്ത ഭക്ഷണം നൽകിയെന്നാണ് ഇദ്ദേഹത്തിന്‍റെ ആരോപണം. സിംഗപ്പൂർ ആസ്ഥാനമായുള്ള വാർത്താ പ്രസിദ്ധീകരണമായ സിഎൻഎ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് അമേരിക്കയിൽ നിന്നുള്ള ശിശുരോഗ വിദഗ്ധയായ ഡോ. ഡോറീൻ ബെനറി ആണ് പരാതിക്കാരി.

2024 ഒക്ടോബർ 8 -ന് ഫ്രാങ്ക്ഫർട്ടിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള (ജെഎഫ്‌കെ) വിമാനത്തിൽ ബിസിനസ് ക്ലാസ് സീറ്റിൽ യാത്ര ചെയ്തപ്പോൾ ക്യാബിൻ ക്രൂ അംഗങ്ങളോട് നിരവധി തവണ തനിക്ക് അലർജിയെണ്ടെന്ന് പറഞ്ഞിട്ടും ചെമ്മീൻ ചേർത്ത വിഭവം കഴിക്കാൻ തരികയായിരുന്നു എന്നാണ് അവര്‍ പറയുന്നത്. അമേരിക്കയിൽ ഫയൽ ചെയ്ത കേസിൽ അലർജിയെക്കുറിച്ച് മുൻകൂട്ടി അറിയിച്ചിട്ടും ചെമ്മീൻ അടങ്ങിയ ഭക്ഷണം കഴിക്കാൻ നൽകിയത് ഗുരുതരമായ തെറ്റായാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

എന്തൊക്കെ വിഭവങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളതെന്ന് അറിയാതെയാണ് താൻ ഭക്ഷണം കഴിച്ചതെന്നും തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ടപ്പോഴാണ് ഭക്ഷണത്തിൽ എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലായത് എന്നുമാണ് ഡോ. ഡോറീൻ ബെനറി പറയുന്നത്. തുടർന്ന് ഭക്ഷണം പരിശോധിച്ചപ്പോൾ അതിൽ ചെമ്മീനിന്‍റെ ഭാഗങ്ങൾ കണ്ടെത്തിയെന്നും ഇവർ പറയുന്നു. ഉടൻതന്നെ ഫ്ലൈറ്റ് അറ്റൻഡറെ വിവരമറിയിച്ചപ്പോൾ അദ്ദേഹം ക്ഷമാപണം നടത്തിയെങ്കിലും അപ്പോഴേക്കും തന്‍റെ അവസ്ഥ ഗുരുതരമായിരുന്നുവെന്നും ഡോക്ടർ പറയുന്നു. തുടർന്ന് പാരീസിലേക്ക് വിമാനം അടിയന്തരമായി വഴി തിരിച്ചു വിടുകയും അവിടെ ഇറങ്ങിയതിന് ശേഷം അടിയന്തര വൈദ്യസഹായം ഡോ. ബെനറിയ്ക്ക് ഒരുക്കുകയായിരുന്നു എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ സിംഗപ്പൂർ എയർലൈൻസ് ഇതുവരെ വിഷയത്തിൽ പരസ്യമായി പ്രതികരിച്ചിട്ടില്ല.

 

 

PREV
Read more Articles on
click me!

Recommended Stories

യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?