
112 കിലോമീറ്റര്‍ വേഗതിയില്‍ കാറ്റടിക്കുമ്പോള്‍ 235 അടി ഉയരമുള്ള റോളർ കോസ്റ്ററില്‍ ഇരിക്കേണ്ടിവരിക അത്രയ്ക്ക് രസമുള്ള കാര്യമല്ല. ശക്തമായ കാറ്റില്‍ പിടിവിട്ടാല്‍ താഴേയ്ക്ക് വീണ് പോയേക്കാം. കഴിഞ്ഞ ദിവസം അത്തരമൊരു അനുഭവം ലിയോ മക്‌മുള്ളിൻ (23) നുണ്ടായി. ഗ്ലാസ്‌ഗോ സ്വദേശിയായ ലിയോ മക്‌മുള്ളിൻ 235 അടി ഉയരമുള്ള ബിഗ് വണ്ണിൽ സവാരി ചെയ്യാൻ ബ്ലാക്ക്‌പൂൾ പ്ലഷർ ബീച്ചിലെത്തി. എന്നാല്‍ തിരക്ക് കാരണം അദ്ദേഹത്തിന് 2 മണിക്കൂര്‍ കാത്ത് നിന്ന ശേഷമാണ് ടിക്കറ്റ് കിട്ടിയത്. ഒടുവില്‍ പതുക്കെ ഒടിത്തുടങ്ങിയ റോളർകോസ്റ്റര്‍ വേഗത നേടുകയും ഏറ്റവും ഉയരത്തിലേക്ക് നീങ്ങുകയും ചെയ്തപ്പോഴാണ് ശക്തമായ കാറ്റ് വീശിയത്.
ഇവിടെ നിന്ന് പിന്നെ നടന്നതെല്ലാം ഒരു സ്വപ്നം പോലെയാണെന്ന് ലിയോ മക്‌മുള്ളിൻ പറയുന്നു. ലിയോയും സുഹൃത്തുക്കളും ഏകദേശം 200 അടി ഉരത്തിലെത്തിയപ്പോഴാണ് കാറ്റ് അതിശക്തമായി വീശാന്‍ തുടങ്ങിയത്. ശക്തമായ കാറ്റ് വീശുമ്പോള്‍ അത്രയും ഉയരത്തില്‍ റോളർകോസ്റ്റര്‍ ഓടിക്കുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ അതിന്‍റെ പ്രവര്‍ത്തനം ഓപ്പറേറ്റര്‍മാര്‍ നിര്‍ത്തിവച്ചു. പക്ഷേ, അപ്പോള്‍ നിരവധി ആളുകള്‍ റോളര്‍കോസ്റ്ററിന്‍റെ പല ഉയരങ്ങളിലായി ഉണ്ടായിരുന്നു. ലിയോയും സുഹൃത്തുക്കളും ഏകദേശം 200 അടി ഉരത്തിലെത്തിലായിരുന്നു ഈ സമയം.
നോവ കൊടുങ്കാറ്റിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ ബ്രിട്ടനിലുടനീളം അതിശക്തമായ കൊടുക്കാറ്റാണ് വീശിയടിച്ചത്. ചില സമയങ്ങളില്‍ 154 കിമി വേഗതയില്‍വരെ കാറ്റ് വീശി. ലിയോ മക്‌മുള്ളിനും സുഹൃത്തുക്കളും റൈഡറില്‍ ഏതാണ്ട് 200 മീറ്റര്‍ ഉയരത്തില്‍ ഇരിക്കുമ്പോഴാണ് കാറ്റ് വീശിയത്. ഇതിനെ തുടര്‍ന്ന് റൈഡിങ്ങ് നിര്‍ത്തിവച്ചു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരെത്തി സഞ്ചാരികളെ താഴെ ഇറക്കുകയായിരുന്നു. തങ്ങള്‍ക്ക് ഏതാണ്ട് 400 ഓളം പടികള്‍ ഇറങ്ങേണ്ടിവന്നെന്ന് ലിയോ പറഞ്ഞു. ഈ സമയമത്രയും താഴേയ്ക്ക് നോക്കാതിരിക്കാന്‍ ശ്രമിച്ചെന്നു അത്രയും ഉയരത്തില്‍ വച്ച് ഇത്തരെമൊരു അനുഭവം ആദ്യമായിട്ടാണെന്നും ലിയോ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായി കഴിഞ്ഞ വര്‍ഷങ്ങളിലും അതിശക്തമായ കാറ്റ് ബ്രിട്ടിനില്‍ വീശിയടിച്ചിരുന്നു.
കടലില്‍ നീന്തുന്നതിനിടെ യുവതിയെ സ്രാവ് കടിച്ചു; 6 ഇഞ്ച് മുറിവ്, ഭയപ്പെടുത്തുന്ന ദൃശ്യം !