കടലില്‍ നീന്തുന്നതിനിടെ യുവതിയെ സ്രാവ് കടിച്ചു; 6 ഇഞ്ച് മുറിവ്, ഭയപ്പെടുത്തുന്ന ദൃശ്യം !

Published : Apr 14, 2023, 06:27 PM IST
 കടലില്‍ നീന്തുന്നതിനിടെ യുവതിയെ സ്രാവ് കടിച്ചു; 6 ഇഞ്ച് മുറിവ്, ഭയപ്പെടുത്തുന്ന ദൃശ്യം !

Synopsis

അക്രമണത്തിന് പിന്നാലെ ഇരുവരും കരയ്ക്ക് കയറിയെങ്കിലും മുറിവ് കാര്യമാക്കാതെ ഇരുവരും വീണ്ടും സ്രാവുകള്‍ക്കൊപ്പം നീന്താനിറങ്ങിയെന്ന് ഡെയ്ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്തു. മാലിദ്വീപിലെ വാവു അറ്റോൾ മേഖലയിൽ നഴ്‌സ് സ്രാവുകൾ സാധാരണമാണ്.

ടല്‍ ഇന്ന് വലിയൊരു വിനോദ സഞ്ചാര മേഖലയാണ്. പ്രത്യേകിച്ചും പവിഴപ്പുറ്റുകള്‍ നിറഞ്ഞ കടല്‍ തീരങ്ങളുള്ള രാജ്യങ്ങളില്‍ കടലേക്കുള്ള വിനോദ സഞ്ചാരത്തിന് ഏറെ സാധ്യതകളാണ് ഉള്ളത്. മാലി ദ്വീപ് ഇത്തരം സാധ്യതകളെ ഉപയോഗപ്പെടുത്തുന്ന ഒരു രാജ്യമാണ്. വിനോദത്തോടൊപ്പം സുരക്ഷിതമാണോ കടല്‍ എന്ന ആശങ്കയുയര്‍ത്തുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു. മാലിദ്വീപിലെ കടലില്‍ നീന്താനിറങ്ങിയ ഒരു യുവതിയെ ഏതാണ്ട് 100 കിലേ ഭാരമുള്ള ഒരു സ്രാവ് അക്രമിക്കുന്നതായിരുന്നു വീഡിയോ. ആക്രമണത്തിന് ശേഷം യുവതിയുടെ ശരീരത്തില്‍ ഏതാണ്ട് ആറോളം ഇടത്ത് സ്രാവിന്‍റെ പല്ല് കൊണ്ട് മുറിവേറ്റ പാടുകളുണ്ട്. 

ഏതാണ്ട് നൂറ് കിലോയ്ക്ക് മേല്‍ ഭരവും എട്ട് അടി നീളവും ഉണ്ടായിരുന്ന നേഴ്സ് സ്രാവാണ് യുവതിയെ അക്രമിച്ചത്. കാർമെൻ കനോവാസ് സെർവെല്ലോ (30) യ്ക്ക് ഒപ്പം ഗെയ്ഡ് ആയി എത്തിയ ഇബ്രാഹിം ഷഫീഗാണ് യുവതിയെ സ്രാവ് അക്രമിക്കുന്ന വീഡിയോ പകര്‍ത്തിയത്. മാലിദ്വീപിലെ വാവു അറ്റോള്‍ എന്ന വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്തായിരുന്നു അപകടം. അപകടത്തിന് തൊട്ട് മുമ്പ് പ്രദേശത്ത് 45 മിനിറ്റിലധികം നേരം യുവതി സ്രാവുകളുടെ കൂട്ടത്തോടൊപ്പം സ്വതന്ത്രമായി നീന്തുകയായിരുന്നു. എന്നാല്‍, പെട്ടെന്ന് ഒരു പ്രകോപനവും ഇല്ലാതെ അതിലൊരു സ്രാവ് പെട്ടെന്ന് തിരിയുകയും യുവതിയുടെ പിന്നിലൂടെ വന്ന് അവരെ അക്രമിക്കുകയും ആയിരുന്നു. 

മൂന്ന് വയസുള്ള അനിയത്തിയോട് 'നീ സുന്ദരി'യാണെന്ന് പറയുന്ന ചേട്ടന്‍; ഒന്നരലക്ഷം ഫോളോവേഴ്സ്

സെർവെല്ലോയുടെ തോളിന് തൊട്ട് താഴെയായിരുന്നു സ്രാവ് പല്ലുകള്‍ ആഴ്ത്തിയത്. ഏതാണ്ട് ആറിഞ്ച് വ്യാസമായിരുന്നു മുറിവുകള്‍ക്ക്. ഗോപ്രോ ക്യാമറയിൽ തനിക്ക് ചുറ്റുമുള്ള സ്രാവുകളുടെ വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ നടന്ന അപ്രതീക്ഷിത ആക്രമണവും ഷഫീഗ് പകർത്തുകയായിരുന്നു. അക്രമണത്തിന് പിന്നാലെ ഇരുവരും കരയ്ക്ക് കയറിയെങ്കിലും മുറിവ് കാര്യമാക്കാതെ ഇരുവരും വീണ്ടും സ്രാവുകള്‍ക്കൊപ്പം നീന്താനിറങ്ങിയെന്ന് ഡെയ്ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്തു. മാലിദ്വീപിലെ വാവു അറ്റോൾ മേഖലയിൽ നഴ്‌സ് സ്രാവുകൾ സാധാരണമാണ്. പ്രദേശത്തിന് ചുറ്റുമുള്ള വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് സ്രാവുകൾ ഭക്ഷണം തേടുന്നത് ഇന്ന് സാധാരണമാണ്. നഴ്‌സ് സ്രാവുകൾ സാധാരണയായി ആക്രമണകാരികളല്ല. മനുഷ്യര്‍ അടുത്ത് ചെല്ലുമ്പോള്‍ അവ അകന്ന് നീന്തുകയാണ് പതിവ്. ജീവന് ഭീഷണി നേരിടുമ്പോള്‍ മാത്രമാണ് ഇവ അക്രമണത്തിന് മുതിരുന്നത്. 

ശരീരത്തില്‍ നൂറിലധികം ട്യൂമറുകള്‍; 30 വര്‍ഷമായി വേദനകളോട് പോരുതുന്ന സ്ത്രീ

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?