“ദയവായി മോദി ജി, ഏക് അച്ചി സി സ്കൂൾ ബൻവാ ദോ നാ (ദയവായി മോദി ജി, ഞങ്ങൾക്കായി ഒരു നല്ല സ്‌കൂൾ നിർമ്മിക്കൂ),” സീരത് നാസ് വീഡിയോയിൽ പറഞ്ഞു.


മ്മു കാശ്മീരിലെ കത്വാ ജില്ലിയില്‍ നിന്നുള്ള സീരത് നാസ് എന്ന സ്കൂള്‍ വിദ്യാര്‍ത്ഥി ഇന്ന് ഇന്‍റര്‍നെറ്റിലെ താരമാണ്. സര്‍ക്കാര്‍ സ്കൂളില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയായ സീരത് തന്‍റെ സ്കൂളിന്‍റെ ശോചനീയാവസ്ഥ പ്രധാനമന്ത്രിയെ അറിയിക്കുകയും നല്ലൊരു സ്കൂള്‍ പണിതാല്‍ ഞങ്ങള്‍ നന്നായി പഠിക്കുമെന്നും അവള്‍ പറയുന്നു. ഇതിനായി സ്കൂള്‍ അവധിയായിരുന്ന ഒരു ദിവസം സീരത് നാസ് തന്‍റെ സ്കൂളിലെത്തുകയും അതിന്‍റ ദയനീയാവസ്ഥ തന്‍റെ കൈയിലുള്ള മൊബൈലില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. 

“ദയവായി മോദി ജി, ഏക് അച്ചി സി സ്കൂൾ ബൻവാ ദോ നാ (ദയവായി മോദി ജി, ഞങ്ങൾക്കായി ഒരു നല്ല സ്‌കൂൾ നിർമ്മിക്കൂ),” സീരത് നാസ് വീഡിയോയിൽ പറഞ്ഞു.തന്‍റെ സ്‌കൂളിന്‍റെ വൃത്തിഹീനവും മോശപ്പെട്ടതുമായ അവസ്ഥയിൽ തൃപ്തയല്ലാത്ത കുട്ടി, സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.പ്രാദേശിക വാർത്താ ചാനലായ മാർമിക് ന്യൂസ് സീരത് നാസിന്‍റെ വീഡി്യോ തങ്ങളുടെ ചാനല്‍ വഴി പ്രസിദ്ധപ്പെടുത്തി. വീഡിയോയില്‍ ഉടനീളം തന്‍റെ സ്കൂളിന്‍റെ ശോചനീയാവസ്ഥ വിദ്യാര്‍ത്ഥിനി എടുത്ത് കാണിക്കുന്നു. പ്രധാനാധ്യാപകന്‍റെ മുറി, സ്റ്റാഫ് റൂം, കുട്ടികളുടെ ക്ലാസുകള്‍, ടോയ്ലറ്റ്. സ്കൂളിലേക്കുള്ള വഴി അങ്ങനെ ആ സ്കൂളിന്‍റെ മൊത്തം കാര്യങ്ങളെ കുറിച്ചും വിദ്യാര്‍ത്ഥിനി തന്‍റെ വീീഡിയോയിലൂടെ കാണിച്ച് തരുന്നു. ഓരോന്ന് ചൂണ്ടിക്കാണിക്കുമ്പോഴും അവള്‍ പ്രധാനമന്ത്രിയോട് തന്‍റെ സ്കൂള്‍ പുനര്‍നിിര്‍മ്മിച്ച് തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. 

മൂന്ന് വയസുള്ള അനിയത്തിയോട് 'നീ സുന്ദരി'യാണെന്ന് പറയുന്ന ചേട്ടന്‍; ഒന്നരലക്ഷം ഫോളോവേഴ്സ്

“മോദി ജി, രാജ്യം മുഴുവൻ കേൾക്കുക. ദയവായി ഞാൻ പറയുന്നത് ശ്രദ്ധിക്കുകയും ഞങ്ങൾക്കായി ഒരു നല്ല സ്കൂൾ ഉണ്ടാക്കുകയും ചെയ്യുക. യൂണിഫോം വൃത്തികേടാക്കിയതിന് അമ്മ എന്നെ ശകാരിക്കാത്തതും തറയിൽ ഇരിക്കാന്‍ കഴിയുന്നതുമായിരിക്കണം സ്കൂൾ. അങ്ങനെ ഞങ്ങൾക്കെല്ലാം നന്നായി പഠിക്കാൻ കഴിയും. ഞങ്ങൾക്കായി ഒരു നല്ല സ്‌കൂൾ നിർമ്മിച്ച് തരൂ,” സീരത് നാസ് വീഡിയേ അവസാനിപ്പിച്ച് കൊണ്ട് പറഞ്ഞു.

“നീ ധൈര്യശാലിയാണ്. നിങ്ങളുടെ കുട്ടിയില്‍ ഞങ്ങൾ അഭിമാനിക്കുന്നു,” ഒരാള്‍ എഴുതി. രു കമന്റ് വായിച്ചു. “നന്ദി കുട്ടി, നിങ്ങൾ ഒരു മികച്ച ജോലി ചെയ്തു, മോദി ജി തീർച്ചയായും നിങ്ങളുടെ സ്കൂളിനെ പരിപാലിക്കും,” വേറൊരാള്‍ എഴുതി. “ഹായ് മകളെ, വരും തലമുറകളുടെ ശബ്ദമായ താങ്കൾക്ക് എല്ലാ ആശംസകളും നേരുന്നു. നിങ്ങളുടെ ശബ്ദം അംഗീകരിച്ച് സ്കൂൾ നവീകരിക്കാൻ ഈ സ്ഥലത്തെ എംഎല്‍എ മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു. എല്ലാ ആശംസകളും." വേറൊരാള്‍ എഴുതി. 

ചത്ത പക്ഷികള്‍ക്ക് 'ജീവന്‍' നല്‍കി പറത്താന്‍ ഗവേഷകർ