40 ഉദ്യോഗസ്ഥർ 16 മണിക്കൂർ അന്വേഷിച്ചിട്ടും കണ്ടെത്തിയില്ല, ഒടുവിൽ രണ്ട് വയസുകാരനെ കണ്ടെത്തിയത് വളർത്തുനായ !

Published : Apr 22, 2025, 02:44 PM ISTUpdated : Apr 22, 2025, 02:54 PM IST
40 ഉദ്യോഗസ്ഥർ 16 മണിക്കൂർ അന്വേഷിച്ചിട്ടും കണ്ടെത്തിയില്ല, ഒടുവിൽ രണ്ട് വയസുകാരനെ കണ്ടെത്തിയത് വളർത്തുനായ !

Synopsis

 കുട്ടിയെ കാണാനില്ലെന്ന് വിവരം ലഭിച്ചതിന് പിന്നാലെ 40 ഓളം ഉദ്യോഗസ്ഥര്‍ 16 മണിക്കൂറോളമാണ് തെരച്ചില്‍ നടത്തിയത്. എന്നാൽ കുട്ടിയെ കണ്ടെത്താനായില്ല.


രിസോണിൽ കാണാതായ കുഞ്ഞിനെ രക്ഷപ്പെടുത്തിയത് അനറ്റോലിയൻ പൈറനീസിൽ നിന്നുള്ള ബുഫോർഡ് എന്ന വളർത്തുനായ. യവാപായ് കൗണ്ടി ഷെരീഫ് ഓഫീസ് പങ്കിട്ട ഒരു വീഡിയോയിലാണ് അത്ഭുതകരമായ ഈ രക്ഷപ്പെടുത്തലിന്‍റെ വിവരങ്ങൾ ഉള്ളത്. നായയുടെ ഉടമ പങ്കുവെക്കുന്നത് അനുസരിച്ച് പതിവ് നടത്തത്തിനിടയിലാണ് ഈ നായ കാണാതായ കുട്ടിയെ കണ്ടെത്തി സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം 5 മണിക്കാണ് സെലിഗ്മാനിലെ വീട്ടിൽ നിന്ന് രണ്ട് വയസ്സുള്ള ഒരു കുട്ടിയെ കാണാതായി എന്ന വിവരം യവാപായ് കൗണ്ടി ഷെരീഫ് ഓഫീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഉടൻതന്നെ 40-ലധികം സെർച്ച് ആൻഡ് റെസ്‌ക്യൂ അംഗങ്ങൾ കുട്ടിയെ അന്വേഷിച്ച് രംഗത്തിറങ്ങി. 16 മണിക്കൂർ നീണ്ട തിരച്ചിലിന് ശേഷം,  കുട്ടിയുടെ വീട്ടില്‍ നിന്നും ഏഴ് മൈല്‍ അകലെ ഒരു സ്ഥലത്ത് വച്ച് ഒരു അന്വേഷണോദ്യോഗസ്ഥന്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. 

Read More: മെഹന്തി ആഘോഷത്തിന് സുഹൃത്തുക്കൾക്കും ക്ഷണം, ഭക്ഷണം കഴിച്ചതിന് പിന്നാലെ 15,000 രൂപ ആവശ്യപ്പെട്ട് വധു; കുറിപ്പ്

Watch Video:  വാഷിംഗ് മെഷീനിൽ കല്ല് ഇട്ട് പരീക്ഷണം; അച്ഛൻ വീട്ടിൽ ബെൽറ്റ് ഉപയോഗിക്കാറില്ലേയെന്ന് സോഷ്യൽ മീഡിയ, വീഡിയോ വൈറൽ

എന്നാൽ, യഥാർത്ഥത്തിൽ കുട്ടിയെ കണ്ടെത്തിയതിന് പിന്നിലെ ഹീറോ ബുഫോർഡ് എന്ന നായയായിരുന്നു. ഈ നായയുടെ ഉടമ പറയുന്നത് അനുസരിച്ച്,  വീടിന്‍റെ ഗേറ്റിനോട് ചേർന്ന് എന്തോ സൂക്ഷ്മമായ നിരീക്ഷിച്ച് കൊണ്ടിരിക്കുന്ന നായയെ കണ്ട് ഇദ്ദേഹം പുറത്തിറങ്ങി നോക്കിയപ്പോഴാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻതന്നെ അദ്ദേഹം കുഞ്ഞിനെ സുരക്ഷിതനാക്കുകയും അന്വേഷിച്ച് എത്തിയ ഉദ്യോഗസ്ഥർക്ക് കൈമാറുകയുമായിരുന്നു. താൻ ഒരു മരത്തിന്‍റെ ചുവട്ടിൽ കിടന്നുറങ്ങിയപ്പോഴാണ് നായ തന്നെ കണ്ടതെന്ന് കുട്ടിയും പിന്നീട് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. നായ തന്നെ ആക്രമിച്ചില്ലെന്നും കുട്ടി പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. കുട്ടിയെ സുരക്ഷിതമായി സംരക്ഷിച്ചതിന് ഉദ്യോഗസ്ഥർ ബുഫോർഡിനും അവന്‍റെ ഉടമയ്ക്കും നന്ദി പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലും വലിയ അഭിനന്ദനമാണ് ഇവർക്ക് ലഭിക്കുന്നത്.

Watch Video:  'അമ്മേ ഇത്തവണ എന്‍റെ ഡ്രൈവിംഗ് മോശമാണെന്ന് പറയരുത്'; വിമാനത്തിൽ വച്ചുള്ള പൈലറ്റിന്‍റെ അനൌസ്മെന്‍റ് വൈറൽ

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്