ജനിക്കാൻ പോകുന്ന കുഞ്ഞിൻറെ പേരിടൽ വ്യത്യസ്തമാക്കി ദമ്പതികൾ; പേര് തിരഞ്ഞെടുത്തത് വളർത്തു നായ

Published : May 13, 2023, 01:37 PM IST
ജനിക്കാൻ പോകുന്ന കുഞ്ഞിൻറെ പേരിടൽ വ്യത്യസ്തമാക്കി ദമ്പതികൾ; പേര് തിരഞ്ഞെടുത്തത് വളർത്തു നായ

Synopsis

കുഞ്ഞിൻറെ പേര് തിരഞ്ഞെടുക്കാൻ നായക്ക് അവസരം നൽകിയത് ഒരു പ്രത്യേക രീതിയിലായിരുന്നു. ദമ്പതികൾക്ക് ഇരുവർക്കും ഇഷ്ടപ്പെട്ട മൂന്നു പേരുകൾ വ്യത്യസ്ത കടലാസുകളിലായി എഴുതി മൂന്ന് ചെറിയ ബോളുകൾക്കുള്ളിൽ ഒളിപ്പിച്ചു.

എല്ലാ മാതാപിതാക്കളും ഏറെ ആഗ്രഹത്തോടെയും ആഘോഷത്തോടെയും ആണ് തങ്ങളുടെ കുഞ്ഞുങ്ങൾക്കായുള്ള പേരുകൾ തിരഞ്ഞെടുക്കുന്നതും ആ പേര് ചൊല്ലി അവരെ വിളിക്കുന്നതും. എന്നാൽ തങ്ങൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന് പേരിടാനുള്ള അവസരം വളർത്തു നായക്ക് നൽകി പേരിൽ ചടങ്ങ് വ്യത്യസ്തമാക്കിയിരിക്കുകയാണ് ഒരു ദമ്പതികൾ . അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ നിന്നുള്ള എറിക്കയും ഫ്രാങ്ക് ഡെറിസും ആണ്  ജീവിതത്തിലെ ഒരു പ്രധാന സംഭവത്തിൽ അവരുടെ പ്രിയപ്പെട്ട വളർത്തു നായ ആയ ബ്യൂവിനെയും ഉൾപ്പെടുത്തിയത്. എറിക്കയും ഫ്രാങ്ക് ഡെറിസും തങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ തന്നെയാണ് ബ്യൂവിനെയും കാണുന്നത്. അതുകൊണ്ടാണത്രേ ഇത്തരത്തിൽ ഒരു അവസരം തങ്ങളുടെ പ്രിയപ്പെട്ട നായക്ക് നൽകിയത്. 

കുഞ്ഞിൻറെ പേര് തിരഞ്ഞെടുക്കാൻ നായക്ക് അവസരം നൽകിയത് ഒരു പ്രത്യേക രീതിയിലായിരുന്നു. ദമ്പതികൾക്ക് ഇരുവർക്കും ഇഷ്ടപ്പെട്ട മൂന്നു പേരുകൾ വ്യത്യസ്ത കടലാസുകളിലായി എഴുതി മൂന്ന് ചെറിയ ബോളുകൾക്കുള്ളിൽ ഒളിപ്പിച്ചു.ശേഷം അവ മൂന്നും ബ്യൂവിന് നേരെ എറിഞ്ഞു. അതിൽ ബ്യൂവ് ആദ്യം എടുത്തുകൊണ്ടു വരുന്നത് ഏത് പന്താണോ അതിലെഴുതിയിരിക്കുന്ന പേരായിരിക്കും കുഞ്ഞിന് നൽകുക. കൂടാതെ കുടുംബാംഗങ്ങളോടും കൂട്ടുകാരോടുമായി കുഞ്ഞിൻറെ ലിംഗം വെളിപ്പെടുത്തിയതും ബ്യൂവ് തന്നെയാണ്. രണ്ടു നിറത്തിലുള്ള കേക്കുകളിൽ ആൺകുട്ടിയാണെന്ന് വെളിപ്പെടുത്തുന്ന കേക്ക് ബ്യൂവിനെ കൊണ്ട് മുറിപ്പിച്ചായിരുന്നു ആ ചടങ്ങ്. ദമ്പതികൾക്ക് മൂന്ന് പേരുകൾ ആയിരുന്നു തിരഞ്ഞെടുത്തിരുന്നത്  - ലിയാം, ആൻഡ്രൂ, ഫ്രാങ്കി - ഇതിൽ ഫ്രാങ്കി എന്ന പേരാണ് ബ്യൂവ് തിരഞ്ഞെടുത്തത്.

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ