അപകടകരമായ ട്രെയിനിന് മുകളിൽ ദമ്പതികളുടെ ഫോട്ടോഷൂട്ട്!

By Web TeamFirst Published Jun 26, 2022, 11:55 AM IST
Highlights

ഇത് യാത്രക്കാർക്ക് വേണ്ടിയുള്ളതല്ല. ഇതിൽ ഇരുമ്പയിര് മാത്രമാണുള്ളത്. അതിന് മുകളിൽ വേണം കയറാൻ. 700 കിലോമീറ്ററാണ് യാത്ര. 20 മണിക്കൂർ യാത്ര ശരിക്കും വെല്ലുവിളി നിറഞ്ഞതാണ്, കാലാവസ്ഥ അതിരുകടന്നതാണ്.

പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടും പോസ്റ്റ് വെഡ്ഡിം​ഗ് ഫോട്ടോഷൂട്ടും എത്രത്തോളം വെറൈറ്റി ആക്കാമോ അത്രത്തോളം വെറൈറ്റി അക്കാനുള്ള ശ്രമമാണ് ഇന്ന് എല്ലാവരും നടത്തുന്നത്. അതിന്റെ പേരിൽ അപകടം വരുത്തിവയ്ക്കുന്നവരും കുറവല്ല. ഇപ്പോൾ അങ്ങനെ ഒരു ഫോട്ടോഷൂട്ട് വൈറലായിരിക്കുകയാണ്. ആ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് വളരെ അപകടം പിടിച്ച ഒരു ട്രെയിനിന്റെ മുകളിൽ നിന്നുമാണ്. 

രണ്ട് ട്രാവൽ ഇൻഫ്ലുവൻസേഴാണ് ഈ അപകടം പിടിച്ച ട്രെയിനിന്റെ മുകളിൽ നിന്നും ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ക്രൊയേഷ്യൻ ട്രാവൽ ഇൻഫ്ലുവൻസേഴ്സായ ക്രിസ്റ്റിജൻ ഇലിസിച്ചും ആൻഡ്രിയ ട്രഗോവ്‌സെവിച്ചുമാണ് തങ്ങളുടെ ഹണിമൂണിനായി ഇങ്ങനെയൊരു വ്യത്യസ്തമായ ഫോട്ടോഷൂട്ട് സംഘടിപ്പിച്ചത്. 

അതിനായി അവർ തെരഞ്ഞെടുത്തത് രണ്ട് കിലോമീറ്റർ വരുന്ന ഇരുമ്പ് നിറച്ച ചരക്ക് ട്രെയിനാണ് -ട്രെയിൻ ടു ഡെസേർട്ട്. മനോഹരവും വ്യത്യസ്തവുമായ ചിത്രങ്ങൾ കിട്ടാനായി 20 മണിക്കൂറാണ് ആ ട്രെയിനിൽ ഇരുവരും യാത്ര ചെയ്തത്. അതും അതികഠിനമായ സാഹചര്യങ്ങളെ അതിജീവിച്ച്. ഇവരുടെ സുഹൃത്താണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ദമ്പതികൾ വിവാഹവസ്ത്രത്തിൽ ട്രെയിനിന്റെ മുകളിൽ പല പോസിലും നിൽക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ കാണാം. അതിൽ വളരെ അധികം അപകടകരമായ രീതിയിലും ഇരുവരും പോസ് ചെയ്യുന്നുണ്ട്. 

”ഇത് യാത്രക്കാർക്ക് വേണ്ടിയുള്ളതല്ല. ഇതിൽ ഇരുമ്പയിര് മാത്രമാണുള്ളത്. അതിന് മുകളിൽ വേണം കയറാൻ. 700 കിലോമീറ്ററാണ് യാത്ര. 20 മണിക്കൂർ യാത്ര ശരിക്കും വെല്ലുവിളി നിറഞ്ഞതാണ്, കാലാവസ്ഥ അതിരുകടന്നതാണ്. പകൽ സമയത്ത് താപനില 45 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണ്, രാത്രിയാകുമ്പോൾ അത് പൂജ്യം ഡിഗ്രിക്ക് താഴെയായി മാറുന്നു” തന്റെ യാത്രാ വ്ലോഗുകൾക്കായി 150 -ലധികം രാജ്യങ്ങൾ സന്ദർശിച്ച ഇലിസിച്ച് പറഞ്ഞു.

"ഞങ്ങളുടെ പോസ്റ്റ്‍വെഡ്ഡിം​ഗ് ഫോട്ടോ ഷൂട്ട് നടത്താൻ ഞങ്ങൾ തിരഞ്ഞെടുത്ത സ്ഥലമാണിത്! ഇവിടെ താപനില പൂജ്യത്തിന് താഴെ പോവും. പൊടി നിറഞ്ഞ അന്തരീക്ഷമാണ്. രാത്രി മുഴുവൻ കാറ്റും ഇരുമ്പയിരും നമ്മുടെ മേൽ പതിക്കുന്നതിനാൽ രാത്രിയിലായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ളത്" ഇലിസിച്ച് കൂട്ടിച്ചേർത്തു.

ഇനി എന്തുകൊണ്ടാണ് എന്നോ ഇത് അപകടകാരിയായ ട്രെയിനായി അറിയപ്പെടുന്നത്? ഇത് അറ്റ്ലാന്റിക് തീരത്തെ നൗദിബൗ തുറമുഖത്ത് നിന്ന് അറ്റ്ലാന്റിക് കടലിലെ ഒരു ചെറിയ തുറമുഖമായ നൗദിബൗ വരെയാണ് പോവുന്നത്. പലപ്പോഴും ആളുകൾ ഇതിന്റെ മുകളിലെ ഇരുമ്പയിരിന് മുകളിൽ ഇരുന്ന് യാത്ര ചെയ്യാറുണ്ട്. സൗജന്യമായി യാത്ര ചെയ്യുന്നതിന് വേണ്ടിയാണ് ഇത്. 

click me!