വളർത്തുനായ മകളെ കടിച്ചുകീറി, കറിക്കത്തിയെടുത്ത് കുത്തിക്കൊന്ന് അമ്മ

Published : Apr 29, 2022, 03:55 PM IST
വളർത്തുനായ മകളെ കടിച്ചുകീറി, കറിക്കത്തിയെടുത്ത് കുത്തിക്കൊന്ന് അമ്മ

Synopsis

"എന്റെ മകളുടെ ജീവൻ കാക്കാൻ വേണ്ടി എനിക്ക് ഇത് ചെയ്യേണ്ടി വന്നു. അവനോ എന്റെ മകളോ എന്ന അവസ്ഥയായിരുന്നു. ഞാൻ എന്റെ മകളെ രക്ഷിച്ചു. എനിക്ക് നല്ല വിഷമമുണ്ട്. പക്ഷേ എനിക്ക് അത് ചെയ്യേണ്ടിവന്നു" അമ്മ പറഞ്ഞു. 

വളർത്തുനായ തന്റെ ഒരു വയസുള്ള മകളെ കടിച്ച് കീറുന്നത് കണ്ട ഒരു അമ്മ അടുക്കളയിൽ ഇരുന്ന കറിക്കത്തിയെടുത്ത് നായയെ കുത്തിക്കൊന്നു. നായയുടെ ആക്രമണത്തിൽ അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്‌ച വൈകുന്നേരം കാലിഫോർണിയയിലെ പിക്കോ റിവേരയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. പിറ്റ്ബുൾ(pitbull) ഇനത്തിൽ പെട്ട നായയാണ് ഒരു വയസ്സുള്ള റൂബി സെർവാന്റസി(Ruby Cervantes)നെ ക്രൂരമായി ആക്രമിച്ചത്. മകളുടെ കരച്ചിൽ കേട്ട് സ്ഥലത്തെത്തിയ അമ്മ ജാമി മൊറേൽസ്(Jamie Morales) കണ്ടത് കാലിൽ കടിയേറ്റ് പിടയുന്ന മകളെയാണ്.  

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ വീട്ടിലുണ്ടായിരുന്ന മറ്റൊരു പിറ്റ്ബുളും ആക്രമണത്തിൽ പങ്കുചേർന്നു. കുഞ്ഞിന്റെ കാലിൽ നായയുടെ പല്ലുകൾ ആഴ്ന്നിറങ്ങി. വേദന സഹിക്കവയ്യാതെ മകൾ നിലവിളിച്ചു കൊണ്ടിരുന്നു. ആദ്യം അമ്മ നായയെ പിടിച്ച് മാറ്റാൻ ശ്രമിച്ചുവെങ്കിലും, നടക്കാതായതോടെയാണ് കുഞ്ഞിനെ രക്ഷിക്കാൻ കത്തിയെടുത്തത്. നായയുടെ ആക്രമണത്തിൽ കുഞ്ഞിന്റെ കാലിനും കണങ്കാലിനും തോളിനും പരിക്കേറ്റിട്ടുണ്ട്.  ആശുപത്രിയിൽ പ്രവേശിപ്പിച്ച അവൾ ഇപ്പോൾ ശസ്ത്രക്രിയയ്ക്ക് വിധേയയായിരിക്കയാണ്. കുഞ്ഞിനെ രക്ഷിക്കാൻ നോക്കുന്നതിനിടയിൽ അമ്മയ്ക്കും കൈയ്ക്കും മുഖത്തിനും പരിക്കേറ്റു.

"എന്റെ മകളുടെ ജീവൻ കാക്കാൻ വേണ്ടി എനിക്ക് ഇത് ചെയ്യേണ്ടി വന്നു. അവനോ എന്റെ മകളോ എന്ന അവസ്ഥയായിരുന്നു. ഞാൻ എന്റെ മകളെ രക്ഷിച്ചു. എനിക്ക് നല്ല വിഷമമുണ്ട്. പക്ഷേ എനിക്ക് അത് ചെയ്യേണ്ടിവന്നു" അമ്മ പറഞ്ഞു. റൂബിയുടെ മുത്തശ്ശി മാർഗരറ്റ് മൊറേൽസിനും അമ്മായിക്കും പിറ്റ്ബുള്ളുകളുടെ ആക്രമണത്തിൽ പരിക്കേറ്റു. കുഞ്ഞായിരുന്നപ്പോൾ, മാർഗരറ്റ് ചവറ്റുകുട്ടയിൽ നിന്ന് എടുത്ത് വളർത്തിയതാണ് നായ്ക്കളെ. "ഞാൻ നോക്കുമ്പോൾ നായ അതിന്റെ പല്ലുകൾ എന്റെ കുഞ്ഞിന്റെ കാലിൽ കുത്തിയിറക്കിയിരിക്കയായിരുന്നു. അപ്പോഴാണ് എനിക്ക് അവന്റെ താടിയെല്ലിൽ പിടിച്ച് കൈകൊണ്ട് വായ് വേർപെടുത്തേണ്ടതായി വന്നത്. എന്നാൽ അതോടെ നായ അവളുടെ കാലിലുള്ള പിടി വിട്ടു. പകരം എന്റെ അടുത്തേയ്ക്ക് വന്നു. അവൻ എന്റെ കൈയിൽ കടിച്ചു. എന്റെ കൈ ആഴത്തിൽ മുറിഞ്ഞു" മുത്തശ്ശി പറഞ്ഞു. തന്റെ മകൾ മരിച്ചുപോകുമെന്ന് ഭയപ്പെട്ടിരുന്നതായി ജാമി പറഞ്ഞു.

രണ്ടുനായ്ക്കളിൽ ഒരെണ്ണത്തെയാണ് കൊന്നത്. ശേഷിക്കുന്നതിനെ അധികൃതർ കൊണ്ടുപോയി ദയാവധത്തിന് വിധേയമാക്കും. ഒരു വയസ്സുള്ള കുഞ്ഞിന് നേരെ നായ പ്രകോപനമില്ലാതെ ആക്രമണം നടത്തിയത് നിരാശജനകമാണെന്ന് പിക്കോ റിവേര മേയർ മോണിക്ക സാഞ്ചസ് പ്രസ്താവനയിൽ പറഞ്ഞു. "കുടുംബത്തിന് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കുട്ടിക്കും പരിക്കേറ്റ കുടുംബത്തിലെ അംഗങ്ങൾക്കും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു" അവർ പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

ഒരു റൊമാന്റിക് സിനിമ പോലെ; 10 -ാം വയസിൽ തന്നെ രക്ഷിച്ച സൈനികനെ 17 വർഷങ്ങൾക്കുശേഷം വിവാഹം ചെയ്ത് യുവതി
ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്