Spy Cam| കുളിസീന്‍ കാണാന്‍ ഒളിക്യാമറകള്‍, പ്ലംബര്‍ കുടുങ്ങി

Web Desk   | Asianet News
Published : Nov 05, 2021, 02:10 PM IST
Spy Cam| കുളിസീന്‍ കാണാന്‍ ഒളിക്യാമറകള്‍, പ്ലംബര്‍ കുടുങ്ങി

Synopsis

 ബ്രിട്ടനിലെ ഒരു യുവതിയാണ് കുളിക്കുന്നതിനിടെ ആകസ്മികമായി ക്യാമറ കണ്ടെത്തിയത്. 

xഇടപാടുകാരുടെ കുളിമുറികളില്‍ ഒളി ക്യാമറകള്‍ സ്ഥാപിച്ചതിന് 57 വയസ്സുള്ള പ്ലംബര്‍ക്ക് ഒരു വര്‍ഷം തടവ്. യുകെയിലെ നോട്ടിംഗ്ഹാമിലാണ് സംഭവം. ബ്രിട്ടനിലെ ഒരു യുവതിയാണ് കുളിക്കുന്നതിനിടെ ആകസ്മികമായി ക്യാമറ കണ്ടെത്തിയത്. തുടര്‍ന്ന്, അവര്‍ പൊലീസില്‍ വിവരം അറിയിക്കുകയും പോലീസ് പ്ലംബറെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 

ജെയിംസ് ഹള്‍മിന്‍ എന്ന പ്ലംബറാണ അറസ്റ്റിലായത്. 2018 ജൂണിലാണ് അയാള്‍ യുവതിയുടെ വീട്ടില്‍ പ്ലംബിംഗ് ജോലികള്‍ ചെയ്യാനായി എത്തിയത്. പൈപ്പ് നന്നാക്കുന്നതിനിടെ ആരും കാണാതെ യുവതിയുടെ കുളിമുറിയില്‍ രഹസ്യമായി ക്യാമറ സ്ഥാപിക്കുകയായിരുന്നു.    

 

 

 

ക്യാമറയിലൂടെ ബാത്ത്‌റൂമിലെ എല്ലാ ചലനങ്ങളും അയാള്‍ കാണുന്നുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൂന്ന് വര്‍ഷത്തോളം യുവതിയും ഇതൊന്നും അറിഞ്ഞില്ല. ടോയ്ലെറ്റില്‍ സ്ഥാപിച്ചിരുന്ന സിങ്കിലാണ് ക്യാമറ ഘടിപ്പിച്ചിരുന്നത്. അതിനിടയില്‍ ഒരു ദിവസം യുവതി ഈ ഒളിക്യാമറ കാണുകയും, ഉടനെ  പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. സംഭവമറിഞ്ഞതോടെ പ്ലംബര്‍ ക്യാമറയുമായി കടന്ന് കളഞ്ഞു. തുടര്‍ന്ന്, പൊലീസ് അയാളെ പിന്തുടര്‍ന്ന് വലയിലാക്കുകയായിരുന്നു. 

ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് വീടുകളിലും അയാള്‍ ഒളിക്യാമറകള്‍ സ്ഥാപിച്ചിരുന്നതായി പൊലീസിന് അറിവ് ലഭിച്ചത്.    
 
ഇതിനെ തുടര്‍ന്ന്, പൊലീസ് അയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്ത സാധനങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. അയാളുടെ കമ്പ്യൂട്ടറുകളില്‍ നിന്ന് കുട്ടികളുടെ 302 അശ്ലീല ചിത്രങ്ങളും, അതുപോലെ മനുഷ്യരും മൃഗങ്ങളും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ  ചിത്രങ്ങളും പൊലീസ് കണ്ടെടുത്തു. ഇതിന് പുറമെ നിരവധി സ്ത്രീകളുടെ അശ്ലീലചിത്രങ്ങളും അവിടെ നിന്ന് പൊലീസ് ലഭിച്ചു. 

തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍, ഒളിക്യാമറ വച്ച് കുളിമുറിയിലെ രംഗങ്ങള്‍ താന്‍ പകര്‍ത്തിയിരുന്നു എന്നയാള്‍ സമ്മതിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് നോട്ടിംഗ്ഹാം ക്രൗണ്‍ കോടതി കുട്ടികളുടെ നിരോധിത ചിത്രങ്ങളും, അങ്ങേയറ്റത്തെ അശ്ലീല ചിത്രങ്ങളും കൈവശം വച്ചതിന് അയാളെ ഒരു വര്‍ഷത്തേയ്ക്ക് ശിക്ഷിച്ചത്.  

PREV
Read more Articles on
click me!

Recommended Stories

വിവാഹ വസ്ത്രത്തിൽ സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിച്ച വധുവിന് വിമ‍‍ർശനം; പിന്നാലെ ചുട്ട മറുപടി, വൈറൽ
വല്ലപ്പോഴും കിട്ടുന്ന ശമ്പളം, കടുത്ത അവഗണന; യുവതിയുടെ കുറിപ്പ് ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെ വെളിപ്പെടുത്തുന്നു