'ഓഫീസർ നോട്ടി' എന്ന പേരിൽ ഒൺലിഫാൻസിൽ അക്കൗണ്ട്, പൊലീസുകാരിക്ക് സസ്‍പെൻഷൻ

By Web TeamFirst Published Dec 1, 2022, 10:54 AM IST
Highlights

Inked Barbie എന്ന പേരിൽ ഇൻസ്റ്റ​ഗ്രാമിലും ട്വിറ്ററിലും നിരവധി ചിത്രങ്ങൾ സാം പങ്ക് വയ്ക്കാറുണ്ട്. ഒൺലിഫാൻസിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിൽ അവളുടെ പൊലീസ് ബാഡ്‍ജും 'ഓഫീസർ നോട്ടി' എന്ന നെയിം ടാ​ഗും കാണാം.

ഒൺലിഫാൻസ് എന്ന പ്ലാറ്റ്‍ഫോം സമീപകാലത്തായി വളരെ അധികം പ്രചാരം ലഭിച്ച ഒന്നാണ്. നിരവധിപ്പേർ ഇന്ന് ഒൺലിഫാൻസ് അക്കൗണ്ടിൽ അഡൽറ്റ് ഒൺലി കണ്ടന്റുകൾ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോൾ, അങ്ങനെ ചിത്രങ്ങൾ പങ്കുവച്ചതിന് ഒരു പൊലീസുകാരിക്ക് സസ്പെൻഷൻ കിട്ടിയിരിക്കുകയാണ്. 

യുകെ -യിലുള്ള ഈ പൊലീസ് ഉദ്യോ​ഗസ്ഥ 'ഓഫീസർ നോട്ടി' എന്ന പേരിലാണ് ഒൺലി ഫാൻസിൽ ചിത്രങ്ങൾ പങ്കുവച്ചിരുന്നത്. സാം ഹെലന എന്ന പൊലീസ് കോൺസ്റ്റബിളിനെയാണ് ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. എന്നാൽ, മേലുദ്യോ​ഗസ്ഥർ ഒൺലിഫാൻസിൽ അക്കൗണ്ട് കണ്ടെത്തി ശാസിച്ചതിനെ തുടർന്ന് സാം തന്റെ ജോലി ഉപേക്ഷിച്ചിരിക്കുകയാണ്. 

ജോലി വേണ്ട എന്ന് വച്ചുവെങ്കിലും സർവീസിലിരിക്കുന്ന സമയത്ത് ചെയ്ത പ്രവൃത്തി എന്ന നിലയിൽ സാമിന് അച്ചടക്ക നടപടികൾ നേരിടേണ്ടി വരും. നേരത്തെ തന്നെ സാമിന് ഡിപ്പാർട്മെന്റിൽ നിന്നും ശാസനകൾ ലഭിച്ചിരുന്നു. യൂണിഫോമിലായിരിക്കെ തന്റെ നാവിലെ സ്റ്റഡ് കാണിച്ചു കൊണ്ടുള്ള വീഡിയോ ചെയ്ത് ടിക്ടോക്കിൽ പോസ്റ്റ് ചെയ്തു എന്നതിനായിരുന്നു അത്. 

But First Let Me Take A Selfie .. pic.twitter.com/boCzqDdFO4

— Inked Barbie Top 4.7% (@Inkedbarbie_of)

Inked Barbie എന്ന പേരിൽ ഇൻസ്റ്റ​ഗ്രാമിലും ട്വിറ്ററിലും നിരവധി ചിത്രങ്ങൾ സാം പങ്ക് വയ്ക്കാറുണ്ട്. ഒൺലിഫാൻസിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിൽ അവളുടെ പൊലീസ് ബാഡ്‍ജും 'ഓഫീസർ നോട്ടി' എന്ന നെയിം ടാ​ഗും കാണാം. ഇൻസ്റ്റ​ഗ്രാമിൽ അവൾ തന്റെ ഒൺലിഫാൻസ് അക്കൗണ്ട് ലിങ്ക് ചെയ്യുകയും ചെയ്തിരുന്നു. ഇതുവഴി ഉപയോക്താക്കൾക്ക് പണം അടച്ചുകൊണ്ട് അവളുടെ പേജ് സന്ദർശിക്കാമായിരുന്നു. ഇത് ഓഫീസർമാരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് സാമിനെതിരെ നടപടികൾ സ്വീകരിച്ചത്. കഴിഞ്ഞ ആഴ്ച സസ്പെൻഡ് ചെയ്തതിന് പിന്നാലെ അവൾ തന്റെ ജോലി രാജി വയ്ക്കുകയായിരുന്നു. 

click me!