നെഞ്ചുവേദനയ്ക്ക് ആശുപത്രിയിലായ തടവുകാരന്‍ ലൈംഗിക ബന്ധത്തിനിടെ പിടിയില്‍

By Web TeamFirst Published Oct 1, 2022, 6:31 PM IST
Highlights

ആശുപത്രിയില്‍ വെച്ച് കാണാതായ തടവുകാരനെ മറ്റൊരു മുറിയില്‍ ഒരു ലൈംഗിക തൊഴിലാളിക്കൊപ്പമാണ് പിടികൂടിയത്. തുടര്‍ന്ന് വീണ്ടും നെഞ്ചുവേദന വന്ന ഇയാളെ ആശുപത്രിയില്‍ വീണ്ടും പ്രവേശിപ്പിച്ചു


നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സിക്കാന്‍ എത്തിയ തടവുകാരനെ കാണാതായി. ഒടുവില്‍ പൊലീസ് നടത്തിയ നീണ്ട തിരച്ചിലിനൊടുവില്‍ ആശുപത്രിയിലെ തന്നെ മറ്റൊരു മുറിയില്‍ നിന്നും ഒരു സ്ത്രീക്കൊപ്പം ഇയാളെ പിടികൂടി. ബിഹാറിലെ വൈശാലി ജില്ലയിലെ ഹാജിപൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തടവുകാരനാണ് ആശുപത്രി മുറിയില്‍ ഒരു സ്ത്രീയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടയില്‍ പിടിയിലായത് .

സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തടവുകാരനെ ആശുപത്രി വാര്‍ഡില്‍ നിന്നാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മറ്റൊരു മുറിയില്‍ ഒരു ലൈംഗിക തൊഴിലാളിക്കൊപ്പം ഇയാളെ കണ്ടെത്തിയത്. സംഭവത്തില്‍ തടവുകാരനും സ്ത്രീയും ആശുപത്രി ജീവനക്കാരും സെക്യൂരിറ്റി ഗാര്‍ഡുകളും ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി സിവില്‍സര്‍ജന്‍ ഡോക്ടര്‍ അമരേന്ദ്ര നാരായണന്‍ പറഞ്ഞു

സംഭവം പോലീസ് സേനയെ ഞെട്ടിച്ചിരിക്കുകയാണ്. ആശുപത്രിക്കുള്ളില്‍ ഇത് എങ്ങനെ സാധ്യമായി എന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. സദര്‍ ആശുപത്രിയിലെ തടവുകാരുടെ വാര്‍ഡില്‍ വ്യാഴാഴ്ചയാണ് പോലീസ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഒരു തടവുകാരനെ കാണാതായതായി തിരിച്ചറിഞ്ഞു.

തുടര്‍ന്ന് നടത്തിയ വ്യാപകമായ അന്വേഷണത്തിനൊടുവിലാണ് കൊലക്കേസ് പ്രതിയായ തടവുകാരനെ ആശുപത്രിയിലെ മറ്റൊരു മുറിയില്‍ കോള്‍ ഗേളിനൊപ്പം കണ്ടെത്തിയത്.

സംഭവത്തിന് കൂട്ടുനിന്ന നാല് ഗാര്‍ഡുകളെയും ഒരു ആശുപത്രി ജീവനക്കാരനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു എന്‍ജിഒ പ്രവര്‍ത്തകനാണ് കുറ്റവാളിക്ക് മുറിയുടെ താക്കോല്‍ നല്‍കിയതെന്ന് സദര്‍ ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ അമ്രേന്ദ്ര നാരായണ്‍ സാഹി എഎന്‍ഐയോട് പറഞ്ഞു.
സുരക്ഷയ്ക്കായി നാല് ഗാര്‍ഡുകള്‍ ഉണ്ടായിരുന്നു. എത്ര കാലമായി ഇത്തരം കാര്യങ്ങള്‍ നടക്കുന്നു എന്ന് അന്വേഷിക്കണം. തടവുകാരന്‍ ഹൃദ്രോഗിയായതിനാല്‍ ഡല്‍ഹിയിലെ എയിംസിലേക്ക് റഫര്‍ ചെയ്തെങ്കിലും അവിടേക്ക് കൊണ്ടുപോയില്ല എന്നും സിവില്‍ സര്‍ജന്‍ പറഞ്ഞു.

മണ്ഡല് കാര ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന തടവുകാരനെ വീണ്ടും നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് പട്ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് (പിഎംസിഎച്ച്) മാറ്റി. പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
 

click me!